Tuesday, February 12, 2013

തുമ്പയും ചിത്രശലഭവും


മലയാളിയുടെ കാല്‍പനിക ജനിതകത്തില്‍ ഇഴുകി ചേര്‍ന്ന രണ്ടു പദങ്ങള്‍ .തുമ്പയും ചിത്രശലഭവും .പുതിയ കാല ഘട്ടത്തില്‍ ആരുടെ മനസ്സിലാണ് ഇവയുടെ രൂപ ഭംഗി കടന്നു വരുന്നത്.ഒരു മുപ്പതുകാരന്റെ മനസ്സില്‍ മാത്രം തങ്ങി നില്‍ക്കുന്ന ഗൃഹാതുര ഓര്‍മ്മ .കാലം മാറുന്നു നാട് മാറുന്നു നാട്ടിലെ പച്ചപ്പും അകലുന്നു.ആര്‍ക്കും വേവലാതി ഇല്ല .നമ്മുടെ വേവലാതി ഷെയര്‍ മാര്‍ക്കറ്റിലെ ഉയര്‍ച്ച താഴ്ച മാത്രം.മലയാളിയുടെ തനിമ മാറുന്നു എന്ന് മാത്രം പറഞ്ഞ് അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല ഇതൊക്കെ.മനസ്സില്‍ തങ്ങുന്ന ചില ചിത്രങ്ങള്‍ അത് പ്രകൃതിയില്‍ നിന്നാകാം പാഠങ്ങളില്‍ നിന്നാവാം പക്ഷെ അനുഭവ ജ്ഞാനത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നമ്മെ പിന്തുടരും അതിനുള്ള അവസരം പുതിയ തലമുറയ്ക്ക് നഷ്ടപെടുന്നു എന്നതാണ് മലയാള തനിമയുടെ അസാന്നിധ്യം വ്യക്തമാക്കുന്നത്.വയലും വരമ്പും അറിയാത്ത മലയാളി തോടും കുളവും കാണാത്ത മലയാളി ഇങ്ങനെ മനസ്സ് ദരിദ്രമായി കൊണ്ടിരിക്കുന്ന ഒരു തലമുറയുടെ ഭാഗമായി നിന്ന് കൊണ്ട് ഞാന്‍ എന്റെ വേദനയുടെ ഉള്ളിറക്കുന്നു .                                                                                                                     

നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന നാട്ടു മാവില്‍ പടര്‍ന്നു കയറുന്ന ഇത്തിള്‍ കണ്ണികള്‍ , ഒരു കാലത്ത് മനുഷ്യനില്‍ മത്ത് പിടിപ്പിക്കുന്ന തേന്‍ തരുമായിരുന്നു. തേന്‍ നുകര്‍ന്ന് ഇത്തിളിനെ വെട്ടി കളയാനും ആരും മറന്നില്ല.കാരണം  ഇത്തിള്‍ വിതയ്ക്കുന്ന രോഗം എന്തെന്ന് ബോധ്യം ഉണ്ടായിരുന്ന ഒരു ജനത നമുക്ക് ഉണ്ടായിരുന്നു.എന്നാല്‍ ഇന്ന് ഇത്തിള്‍കണ്ണി ആയാല്‍ പോലും അല്പം തേന്‍ നുകരാം അല്ലോ എന്നാണു എല്ലാവരുടെയും ചിന്ത.?കൗതുക ചിന്തയ്ക്ക് പോലും ചിരി പകര്‍ത്താന്‍ കഴിയാത്ത രോഗതുര ജനം.നമ്മള്‍ ആ നിരയിലെ അംഗങ്ങള്‍ .നമുക്ക് മുങ്ങാന്‍  ഇനി ജലാശയങ്ങള്‍ ഇല്ല വെറും ചെളി  കുണ്ടുകള്‍ മാത്രം .അതിലും മാലിന്യത്തിന്റെ ചവറു കൂനയുടെ ആദിയ്ക്യം.നല്ല വായു പോലും ആഗ്രഹിക്കണ്ട .അതിനും വരാം റേഷന്‍ ചന്തകള്‍ .........

തുമ്പപ്പൂ ഒരു ഓണ കാല വിരുന്നാണ് .ചിത്ര ശലഭം നല്ല പ്രകൃതിയുടെ വിരുന്നാളിയും.ഇത് രണ്ടും നഷ്ടപ്പെട്ട നമ്മള്‍ നഷ്ടപ്പെടാന്‍ ഇരിക്കുന്ന മറ്റിനം കായ്‌ കനികളുടെ വിവര പട്ടിക തയ്യാറാക്കാന്‍ സമയമായി .വേനല്‍ കാലം മഴയായി മഴക്കാലം വേനലായി .കുന്നുക്കള്‍ നിരപ്പാക്കി സൗധം പണിയുമ്പോള്‍ വയല്‍ നികത്തി വിമാന താവളങ്ങള്‍ പണിയുന്നു.നമുക്ക് നാട് വിടാന്‍ സമയമായെന്ന ഉള്‍വിളി.ഒരു ഉരുള്‍ പൊട്ടലില്‍ മാത്രം തീരാവുന്ന ഒരു പ്രദേശമായി മാത്രം നമുക്ക് നമ്മുടെ നാട്  മാറ്റാന്‍ കഴിഞ്ഞെങ്കില്‍ മണലാരണ്യം വസന്ത ഭൂമിയാക്കാന്‍ പ്രയത്നിക്കുന്നതും നമ്മള്‍ തന്നെ എന്ന വിരോധാഭാസവും വിസ്മരിക്കാന്‍ വയ്യ ....?

Monday, January 28, 2013

മനസ്സിന്‍റെ വ്യഞ്ജനം

മനസ്സിന്‍റെ സഞ്ചാര പഥത്തില്‍ നമ്മള്‍ അറിയാതെ കടന്നു വരുന്ന ചേരുവകള്‍ ചിലപ്പോള്‍ അതി കഠിനമായ ദു;ഖത്തിനൊ സന്തോഷത്തിനോ കാരണമാകാം അത് തിരിച്ചറിയുക എന്നതാണ് മാനസ്സിക ആരോഗ്യം നില നിര്‍ത്തുന്നതില്‍ പ്രധാനം. നമ്മള്‍ എല്ലാവരും ഡോക്ടറെ കാണുന്നത് ശാരീരിക അസ്വസ്ഥതയോ ശരീരിക വേദന നിമിത്തമോ ആകാം. നമ്മുടെ ഡോക്ടര്‍മാര്‍ രോഗിയോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയാന്‍ മിനക്കെടാറില്ല .രോഗിയുടെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കാതെ വല്ല വേദന സംഹാരിയോ മറ്റോ കൊടുത്തു ഒഴിവാക്കുകയും രോഗി തന്‍റെ രോഗം തിരിച്ചറിയാതെ മറ്റു പല അസുഖങ്ങള്‍ വരുത്തി വെയ്ക്കുന്ന സംഭവങ്ങളും വിരളമല്ല. ഇത്തരം അവസ്ഥയിലാണ് മാനസിക രോഗത്തിന്‍റെ ലക്ഷണങ്ങള്‍ ഇല്ലാതെ തന്നെ വിഷാദ രോഗിയായോ നിത്യ രോഗിയായി തീരാനോ ഉള്ള സാധ്യത വര്‍ധിക്കുന്നത്. ഇത്തരം അവസ്ഥയിലേക്ക് എത്താതിരിക്കാനുള്ള എളുപ്പ മാര്‍ഗ്ഗം സ്വന്തം മനസ്സ് തിരിച്ചറിയുക എന്നതാണ്. പ്രവാസ ലോകത്ത് ഇന്ന് കാണുന്ന ഒട്ടുമിക്ക അസുഖത്തിന്‍റെ പിന്നാമ്പുറം മാനസിക പിരിമുറുക്കം തന്നെയാണ്. ഇന്ന് പഴയെ കാലത്തേക്കാള്‍ സ്വന്തം ആരോഗ്യത്തെ കുറിച്ച് ബോധമുള്ളവരാണ്. അത് കൊണ്ട് തന്നെ ദിവസ വ്യയാമത്തില്‍ ഏര്‍പ്പെടാറുണ്ട്. എന്നാല്‍ അത് ശാരീരിക ആരോഗ്യത്തില്‍ മാത്രമേ ശ്രദ്ദ വരുന്നുള്ളു .ആ വ്യായാമം മനസ്സിനും കൂടി നല്‍കുകയാണെങ്കില്‍ എത്ര നന്നാകുമായിരുന്നു.

 നമ്മള്‍ എത്രപേര്‍ക്ക് ചിരിക്കാന്‍ അറിയാം എന്നതാണ് ഇതില്‍ പ്രധാനം. ചിരിക്കു പുറമേ എത്രപേര്‍ ആകാശം നോക്കാറുണ്ട്.ചിരി മനസ്സ് ഉല്ലസ്സിക്കാനും ആകാശം മനസ്സിനെ വിദൂര കാഴ്ചയിലേക്ക് നയിക്കാന്‍ ഉള്ളതുമാണ്. ടി വി ക്ക് മുന്‍പിലോ കംബൂട്ടറിന്റെ മുന്നിലോ ചടഞ്ഞിരിക്കുന്നവര്‍ സ്വന്തം മാനസിക പിരിമുറുക്കം തിരിച്ചറിയാന്‍ വൈകും. അതിലൂടെ സംഭവിക്കുന്ന മാനസിക ആഘാതം പല വിധ പ്രശനങ്ങള്‍ക്കും ഇടവരുത്തും. മനസ്സ് തുറന്നു സംസാരിക്കാനും സ്വന്തം ഇഷ്ടാനുഷ്ടനങ്ങളെ കുറിച്ച് വിവരിക്കാനും , പുറത്തിറങ്ങാനും പാര്‍ക്കിലോ മറ്റോ കുറച്ചു നേരം ചിലവഴിക്കാനും സമയം കണ്ടെത്തുക. കായിക അധ്വാനം മാത്രമല്ല ഒരാളിനെ ആരോഗ്യവാന്‍ ആക്കുന്നത്. ആഹാരം പോലെ ദിവസവും മനസ്സിന് കൊടുക്കേണ്ടത് സൗഹ്രദ അന്തരീഷമാണ്. വിഷണ്ണമായ മനസ്സ് രോഗതുരമാണ്. അത് മാറ്റിയെടുക്കുക എന്നതാണ് നല്ല മാനസിക ആരോഗ്യത്തിനു വേണ്ടത്.

 ഹൃദയ ഭാഷയില്‍ സംസാരിക്കാനും സൗഹൃദം കാത്തു സൂക്ഷിക്കാനുള്ള കഴിവും ഉള്ളവര്‍ പോലും വിഷാദ രോഗത്തിന്‍റെ പിടിയില്‍ അമരുന്നത് കാണുമ്പോള്‍ നമുക്ക് സഹതപിക്കാനേ കഴിയൂ.  സൗഹ്രദം കാത്തു സൂക്ഷിക്കുന്നത് പോലെ പ്രധാനമാണ് സ്വന്തം പ്രശ്നങ്ങള്‍ ഏറ്റവും അടുത്ത സുഹ്രത്തുമായി ചര്‍ച്ച ചെയ്യുക എന്നത്. മനസ്സിനെ നമ്മളില്‍ മാത്രം കെട്ടിയിടുക എന്നത് ജയിലില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരെ പോലെ ആണ്.മനസ്സിനെ സ്വതന്ത്രമായി വിടുക .അവിടെ ദുഖവും സന്തോഷവും എല്ലാം വന്നും പോയും ഇരിക്കും. ഇടുങ്ങിയ ചിന്തയില്‍ നിന്നും മനസ്സിനെ മോചിപ്പിക്കലാകട്ടെ നമ്മുടെ ലക്‌ഷ്യം.. ************ *********************************************** ************************

Sunday, August 7, 2011

മന:സാക്ഷി

നമ്മള്‍ പ്രാര്‍ത്ഥന ,ദൈവ ആരാധന ഇങ്ങനെ ദൈവത്തിനു തൃപ്തി വരാന്‍
ചെയ്യാവുന്നതെല്ലാം ചെയ്യുന്നു.എന്നാല്‍ നമുക്ക് മനോ തൃപ്തി വരുന്ന തരത്തില്‍ പ്രാര്‍ത്ഥന
അവസാനിക്കുന്നുണ്ടോ?എന്ത് കാര്യ പ്രാപ്തിക്കു വേണ്ടിയാണു ദൈവത്തിനു കാണിക്ക വെയ്ക്കുന്നത്
അത് സഫലമായാല്‍ മനസ്സിന് കുളിര് പകരുന്നു.മറിച്ചായാല്‍ വീണ്ടും പുതിയ തരത്തില്‍ വഴിപാടോ
പ്രാര്‍ത്ഥനയോ നടത്തുന്നു.അതിനു മുടക്കുന്ന കാശിനോ നഷ്ടപ്പെടുന്ന സമയത്തിനോ നമ്മള്‍
വേവലാതി പ്പെടാറില്ല!എന്നാല്‍ ദൈവം എന്നാ സമസ്യയില്‍ അര്‍പ്പിക്കുന്ന ചെറിയൊരു സമയം
സ്വന്തം മന:സാക്ഷിയില്‍ അര്‍പ്പിച്ചാല്‍ കിട്ടുന്ന വിജയം എത്ര വലുതായിരിക്കും.ദൈവത്തിനു
കാണിക്ക വെച്ച് തിരികെ വന്ന് അന്യന്റെ പുരയിടത്തിന്റെ അതിര് മാറ്റി വെയ്ക്കുന്നതില്‍ ഒരു പാപവും
കാണാറില്ല.ദൈവത്തിനു കാണിക്കയും മനസ്സില്‍ വഞ്ചനയും കൊണ്ട് നടക്കുന്നവര്‍ എന്ത്
പുണ്യമാണ് പുല്‍കാന്‍ പോകുന്നത്.
ദൈവം മനസ്സില്‍ സൃഷ്ടിക്കുന്ന ആത്മ നിര്‍വൃതി മനുഷ്യ
നന്മയ്ക്കായി ഉപയോഗ പെടുത്തുംബോഴാണ് യഥാര്‍ത്ഥ പുണ്യം സംഭവിക്കുന്നത്‌.മറിച്ചായാല്‍
അത് ഏറ്റവും നിന്ന്യമായ അവസ്ഥയില്‍ എത്തുന്നു.ദൈവത്തിനു രൂപവും ഭാവവും പകരുന്നത്
അത് ഏറ്റെടുക്കുന്നവന്റെ നന്മയുടെ പ്രവര്‍ത്തി ഭലം കൊണ്ടായിരിക്കും.പലര്‍ക്കും താന്‍ ഒരു
ഭക്തനാണ് എന്ന് മറ്റുള്ളവരെ ബോധ്യ പ്പെടുത്തുക മാത്രമാണ് ലക്ഷ്യം.മനസ്സില്‍ ദൈവത്തിനു
ഒരു സ്ഥാനവും ഉണ്ടായിരിക്കില്ല.അത്തരം ആള്‍ക്കാര്‍ ഒരു ക്രിമിനലിനേക്കാള്‍ അപകട
കാരികളാണ്.അവിടെയാണ് ദൈവത്തിനെക്കാള്‍ സ്വന്തം മന :സാക്ഷിക്കു പ്രസക്തി വരുന്നത്.
ആത്മ ബോധം തീരെ ഇല്ലാത്ത ഒരു വ്യക്തിക്ക് ദൈവത്തിനെ പറ്റിക്കാന്‍ എളുപ്പമാണ്. പക്ഷെ
ആത്മ ബോധം മന:സാക്ഷിയായി രൂപ പ്പെടുത്തുന്നവര്‍ക്ക് ഒരിക്കലും മനുഷ്യ നിന്ദയോ
പ്രകൃതിയെ നശിപ്പിക്കാനോ കഴിയില്ല.
ദൈവത്തെ മന:സാക്ഷിയായി രൂപാന്തരം വരുത്തുന്നവര്‍ക്ക്
തീര്‍ച്ചയായും ആത്മ ബോധം ലഭിക്കും.അവര്‍ ദൈവത്തിനെ തിരിച്ചറിയും.

Monday, November 29, 2010

മലയാളി യുവത്ത്വം വീണ്ടെടുക്കുമോ?

നമ്മുടെ മലയാളി സമൂഹത്തില്‍ ഇക്കാലത്തെ യുവാക്കള്‍
ആരെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ മനസ്സില്‍ ഉള്ളു.ശ്രീ.വി എസ്.
അച്ചുദാനന്ദന്‍,ശ്രീ.കെ.കരുണാകരന്‍.ശ്രീ.വി ആര്‍ കൃഷ്ണ അയ്യര്‍
ഇങ്ങനെ കുറച്ചു യുവാക്കള്‍ ഒഴിച്ച് വേറെ ആരുണ്ട്‌ നമ്മുടെ ഇടയില്‍
എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടി പോകും.എന്ത് പറ്റി നമ്മുടെ
യുവത്വത്തിനു.ഒരു കാലത്ത് നമ്മുടെ സാമൂഹ്യ മനസ്സിനെ
നയിച്ച്‌ കൊണ്ടിരുന്ന യുവ സംഘടനകള്‍ എവിടെ?വളരെ
ചിന്തിപ്പിക്കുന്ന ഈ ചോദ്യത്തിനു സഹൃതയര്‍ ഉത്തരം കണ്ടെത്തും
എന്ന് കരുതുന്നു.
കേരളത്തിന്റെ കായിക രംഗം പി റ്റി ഉഷയ്ക്ക്
ശേഷം ആര് എന്ന് ചോദിച്ചു കൊണ്ടിരിക്കെ ചില നാമങ്ങള്‍
കോമന്‍ വെല്‍ത്ത് ഗെയിംസിലും ,ഏഷ്യന്‍ ഗയിംസിലും പുറത്തു
വന്നത് ആശാവഹം തന്നെ.എന്നാല്‍ പൊതുവില്‍ നമ്മുടെ
യുവ സമൂഹം ഒരു സാമൂഹ്യ പ്രധിബധ്ധതയും ഇല്ലാതെ
മദ്യത്തിനും,പുകയിലക്കും അടിമകളായി മാറി കൊണ്ടിരിക്കെ
രാഷ്ടീയ യുവ ജന പ്രസ്ഥാനങ്ങള്‍ എന്ത് കൃത്യം നിര്‍ വഹിക്കുകയാണ്..
അഞ്ചു വര്‍ഷം മുന്‍പ് വരെ ഇടതു ചേരിയിലെ യുവാക്കള്‍
എങ്കിലും സാമൂഹ്യ ഇടപെടല്‍ നടത്തയിരുന്നു എങ്കില്‍
അവരുടെ ആശാന്മാര്‍ ഭരിക്കുന്നത്‌ കൊണ്ടാകാം അവരെയും
എങ്ങും കാണാനില്ല.ഇടതു പക്ഷത്തും നോമിനികള്‍ വന്നതോടെ
ഇടതു യുവ നേതൃ നിര ചാപിള്ളയായി.യൂത്ത് കൊഗ്രസ്സു
പണ്ടേ അങ്ങനെ ആയതു കൊണ്ട് കുറ്റം പറയാനുമില്ല.
യുവ മോര്‍ച്ച എന്ന സംഘടന എതിര്‍ക്കാന്‍ ആളില്ലാത്തത്
കൊണ്ടോ..ആളില്ലാത്തത് കൊണ്ടോ നിദ്രയില്‍ ആണ്.
സ്വയം സേവിക്കാന്‍ തയ്യാറായ ഒരു സംഘടന കിഴവന്‍
നേതൃ നിരയില്‍ രാമോതിഹസം തീര്‍ക്കാന്‍ സന്യസത്തില്‍
ആണ്.മാണിക്കും,ജോര്‍ജിനും ആണ്‍ മക്കള്‍ ഉള്ളത് കൊണ്ട്
അച്ചായ പാര്‍ട്ടിക്ക് യുവനിര ഉണ്ട്.മലപ്പുറത്ത്‌ ഇനിയും
കോഴി ബിരിയാണി കഴിക്കാന്‍ ചെറുപ്പക്കാര്‍ക്ക് സമയം
ആയിട്ടില്ല.
വിദ്യാഭ്യാസം കഴിഞ്ഞ ഒരു മലയാളി യുവാവ്
വിദേശത്ത് ഒരു ഇന്റര്‍വ്യൂ ജയിക്കില്ല എന്ന് ഉറപ്പാണ്‌.ചങ്കുറപ്പ്
ഇല്ല എന്നത് തന്നെ കാരണം.നല്ല വിദ്യ കിട്ടുന്നു എങ്കിലും
വ്യക്തിത്വ വികസനം തീരെ ഇല്ല എന്നത് തന്നെ കാരണം.നമ്മുടെ
വിദ്യാഭ്യാസ രീതി അടിമുടി അഴിച്ചു പണിയണം.പുത്തന്‍
ആശയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത അധ്യാപകര്‍ ഉള്ള നമ്മുടെ
നാട്ടില്‍ അതും നടക്കും എന്ന് തോന്നുന്നില്ല ഒരു തരാം തന്നോന്നി
സംസ്കാരം വെച്ച് പുലര്‍ത്തുന്ന അധ്യാപകരും,വിദ്യാര്‍ത്ഥികളും
വളര്‍ന്നു വരുന്ന അഭിനവ കേരളത്തില്‍ നല്ല യുവത്വം ഉണ്ടാകുമോ?
ചരിത്ര താളുകളില്‍ ധീര വീര യോദ്ദാക്കള്‍
ചരിത്ര പുരുഷന്മാര്‍,നല്ല ഭരണാധികാരികള്‍ ഇങ്ങനെ പേര്
കേട്ടവര്‍ ഉണ്ടായിരുന്നു എന്ന് പറയേണ്ടി വരുമോ?കുടിക്കാനും
കൂത്താടാനും മാത്രമായി ഒരു യുവത.ഇത് നാളത്തെ കേരളത്തെ
എങ്ങനെ നയിക്കപ്പെടും എന്ന് ആശങ്ക പെടുത്തുന്നു.സജീവമായ
ലൈബ്രറി സംസ്കാരം തിരിച്ചു കൊണ്ട് വരാനും,യുവാക്കളുടെ
സര്‍ഗ്ഗ ചേതന തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാനും.നാട്ടിന്‍
പുറങ്ങള്‍ ഫുട്ബളിനും ,മറ്റു കായിക മത്സരങ്ങള്‍ക്കും
വേദി ഒരുക്കി യുവാക്കളെ കായിക ക്ഷമത ഉള്ളവര്‍
ആക്കി തീര്‍ക്കാനും യുവജന സംഘടനകള്‍ക്ക് കഴിയണം.
കുറഞ്ഞത്‌ പുകയില ഉത്പന്നങ്ങള്‍ ഉപേക്ഷിക്കാന്‍
കഴിവുള്ള ഒരു യുവ ജനതയെ എങ്കിലും...........ശുഭാപ്തി
വിശ്വാസത്തോടെ ............





Sunday, September 12, 2010

കുടിയന്മാര്‍ കുടിക്കട്ടെ.ഉപദേശം വേണ്ട.

മലയാളക്കരയില്‍ കുടിയന്മാരുടെ എണ്ണം ക്രമാതീതമായ് വര്ദ്ദിക്കുന്ന സാഹചര്യത്തില്‍
പല കോണുകളില്‍ നിന്നും അതിനെതിരെ ശബ്ദം ഉയരുന്നെങ്കിലും മദ്യ പാനത്തിനു
ഒരു കുറവും വരുന്നില്ല.അപ്പോള്‍ കുടിയന്മാരെ കുടിയില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയുമോ?
കഴിയും,അതെങ്ങനെ....!

മദ്യപന്മാരെ മദ്യപാനത്തില്‍ മോചിപ്പിക്കാന്‍ ദൈവം തബുരാന് പോലും
കഴില്ല.എന്നാല്‍ ചിലര്‍ മദ്യം നിരോധിക്കാനും,ബോധ വല്ക്കരണത്തിനു ശ്രമിക്കുന്നുണ്ട്.
എന്നാല്‍ മദ്യം നിരോധിച്ചാല്‍ ഉണ്ടാകുന്ന അപകടം വളരെ വലുതാണ്.ബോധ വല്ക്ക്രണം
ബോധമുള്ളവരില്‍ പ്രയോഗിക്കേണ്ട കാര്യമാണ്.ദിനവും മദ്യപിച്ച് വരുന്നവനെ ബോധം വന്നിട്ട്
വേണ്ടേ വല്ക്കരണം നടത്താന്‍.ദിനവും മദ്യപിക്കുന്നവന്‍ അഥവാ വെളുപ്പാന്‍ കാലത്ത് തന്നെ
മദ്യപിച്ചു തുടങ്ങുന്നവനെ ഒരു കാലത്തും തിരുത്താന്‍ കഴിയില്ല.അത്തരക്കാരെ ആരെങ്കിലും
ഉപദേശിക്കുന്നവര്‍ സൂക്ഷിക്കുക അവന്‍ നിങ്ങള്ക്ക് എതിരെ അപവാദം പറഞ്ഞു തുടങ്ങും.
വെളുപ്പിനെ മദ്യപിച്ചു തുടങ്ങുന്നവന്‍ വിഭാര്യന്‍ ആണെങ്കില്‍ കുഴപ്പം ഇല്ല.ഭാര്യ ഉണ്ടെങ്കില്‍
തീര്ച്ചിയായും ആ സ്ത്രീ ആത്മഹത്യ ചെയ്തില്ലെങ്കില്‍ അല്പം മനക്കരുത് ഉള്ളവള്‍ ആയിരിക്കും.
കുട്ടികളെ പോറ്റാന്‍ അവള്‍ വ്യഭിചരിച്ചാലും അവളെ കുറ്റപ്പെടുതരുത്.
മുഴു കുടിയന്മാര്‍ സഹൃദയന്‍ ആയിരിക്കും.അവനോടു
സംസാരിച്ചു നോക്ക് അവനെ പോലെ മാന്യന്‍ ലോകത്ത് വേറെ ആരും ഉണ്ടാവില്ല.
അവന്‍ കുടിയ്ക്കുന്നത് സമൂഹത്തിലെ അനീതിക്ക് എതിരെ ആയിരിക്കും.ഭാര്യോടും
മക്കളോട് സ്നേഹം കൂടുന്നത് കൊണ്ടാണ് അയാള്‍ കുടിക്കുന്നത്.ഒരിറ്റു സ്നേഹം കിട്ടാന്‍
വേണ്ടിയത്രെ അയാള്‍ കുടിക്കുന്നത്.ഇങ്ങനെ സൂത്രത്തോടെ സംസാരിക്കാന്‍
കഴിവുള്ള ഒരാളെ ഉപദേശം വഴി മദ്യ പാനത്തില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയും
എന്ന് വിചാരിക്കുന്നത് തന്നെ മൂടത്തരം ആണ്.ഒരു പക്ഷെ ഭാര്യയോ സുഹൃത്തുക്കളോ
വിചാരിച്ചാല്‍ ഒന്നോ രണ്ടോ ദിവസം കുടിയില്‍ നിന്നും പിന്തിരിപ്പിക്കാം.പക്ഷെ
അതിനു അടുത്ത കുടിവരെയുള്ള ആയുസ്സ് മാത്രമേ കാണു

കുടിയന്മാരുടെ മന:ശാസ്ത്രം ,അവര്‍ മാത്രമാണ് ഈ ലോകത്ത്
നല്ലവര്‍.കുടുംബത്തെ നോക്കുന്നവന്‍.ഭാര്യയെയും മക്കളെയും വേണ്ടുവോളം സ്നേഹിക്കുന്നവന്‍.
മറ്റുള്ളവര്‍ എല്ലാം വെറും പടം.അവര്ക്ക് സ്നേഹിക്കാന്‍ അറിയില്ല.ഇതെല്ലം മനസ്സില്‍
മറിയുന്ന വിളയാട്ടമാണെന്ന് ഈ സാധുവിന് അറിയില്ല.മനസ്സ് കൊണ്ട് അവനവനില്‍
തിരിഞ്ഞു മറിയുന്നത് അല്ലാതെ മറ്റുള്ളവന്റെ വിചാര വികാരത്തിന് ഒരു മദ്യപന്റെ
മനസ്സില്‍ ഒരു സ്ഥാനവും ഇല്ല.അങ്ങനെ ഉണ്ടെന്നു തോന്നുന്ന വിധത്തില്‍ അവന്‍
പെരുമാറുന്നത് ഉള്ളിലുള്ള മദ്യം മന്ധീഭവിപ്പിച്ച തലച്ചോറിന്റെ പ്രവര്ത്തതനം
കൊണ്ടാണ്.മദ്യം ഇറങ്ങുമ്പോള്‍ എല്ലാ പ്രകടനവും തീരും.അതുവരെ പറഞ്ഞതും
പ്രവര്ത്തിനച്ചതും ഒരു മഴവില്ല് പോലെ അപ്രത്യക്ഷമാകുന്നത് കാണാം.ഇത്തരം
മദ്യപരെ പോറ്റുന്ന വീടുകാര്ക്ക് ഉണ്ടാവുന്ന മാനസിക ആഘാതം വളരെ വലുതാണ്.
തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥ.ഇവര്‍ സമൂഹത്തിനും തള്ളാന്‍
പറ്റാത്തവര്‍ ആയിരിക്കും.കാരണം ഒരു പൊതു കാര്യത്തിന് ബോധ മനസ്സ്
ഉള്ളവരെക്കാല്‍ കൂടുതല്‍ മദ്യപര്‍ മുന്നിട്ടിറങ്ങും.
ഇത്തരം മദ്യപാനികളെ ഉപദേശിച്ചു നന്നാക്കാന്‍
കഴിയില്ല.മരുന്നും മന്ത്ര വാദവും കൊണ്ടും ഇവരെ നന്നാക്കാന്‍ കഴിയില്ല.
മദ്യ വിമോചനക്കാര്‍ ചെയ്യുന്ന ചികിത്സയം ഫലപ്രധമല്ല.ഇത്തരം ആള്ക്കാിരെ
പൂര്ണ്ണമമായി മദ്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയില്ല.അല്ലെങ്കില്‍ കരള്‍ വെന്തോ
കുടല്‍ കരിഞ്ഞോ കുടിക്കാന്‍ കഴിയാതെ വരണം.അത്രയും വരെ കാക്കാതെ
ഒരു കുടിയന്റെ ഭാര്യ വിചാരിച്ചാല്‍ മദ്യം ധാരാളം കഴിക്കുന്നതില്‍ നിന്നും
പതുക്കെ പതുക്കെ കുറച്ചു കൊണ്ട് വരാന്‍ കഴിയും.ആദ്യമായി ചെയ്യേണ്ടത്
മദ്യം കുടിച്ചു വരുമ്പോള്‍ ഒരു കാരണവശാലും വാദ പ്രതി വാദത്തിനു
തുടക്കം കുരിക്കരുത്.വീട്ടില്‍ വെച്ച് മദ്യപിക്കാനുള്ള പൂര്ണ്ണ് സ്വാതന്ത്ര്യം
കൊടുക്കുക.ശ്രദ്ദിക്കുക കൂട്ടുകാരുമായി ചേര്ന്നു ള്ള മദ്യപാനം ഒഴിവാക്കാന്‍
വേണ്ടിയാണിത്.വീട്ടിലും കൂട്ടുകാര്‍ വന്നു മദ്യപിച്ചാലും അപകടമാണ്.
നല്ല ഒരു സ്നേഹ മുഹൂര്ത്ത ത്തില്‍ അത്തരം ആവശ്യം ഉന്നയിച്ചാല്‍
തീര്ച്ചുയായും അത് അനുസരിക്കും.കാരണം മദ്യപര്‍ ലോല ഹൃദയരാണ്.

മദ്യപരെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട്
വരാന്‍ കഴിയുന്നത്‌.വിശാല മനസ്സും അല്പം പ്രായോഗിക ബുദ്ദിയും ഉള്ള
ഒരു ഭാര്യക്ക്‌ കഴിയും.നിരന്തരം കുറ്റപ്പെടുത്തുന്നത് ഒഴിവാക്കി മദ്യം
കഴിക്കാന്‍ സൗകര്യം ഒരുക്കി എന്നാല്‍ അധികം ആകാതെ നോക്കിയാല്‍
വലിയ ഒരു ദുരന്തത്തിന് സാക്ഷി ആകാതെ നോക്കാം.മക്കളും കുട്ടികളും ഇല്ലാത്തവന്‍
കുടിക്കട്ടെ.അവനെ നന്നാക്കാന്‍ മരണ എന്ന വില്ലന്‍ അല്ലാതെ
വേറെ വഴി ഇല്ല....
********************************************

Saturday, August 28, 2010

സീരിയല്‍ ചന്തയും മധ്യ വയസ്സരായ പുരുഷന്മാരും

                                                                    സീരിയല്‍ ചന്തയില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന വിഭവങ്ങളില്‍ മുഴുവനും ഭക്തിയും സെക്സും ഇട കലരുന്നതിന്റെ രഹസ്യം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.എന്നാല്‍ അടുത്ത കാലത്ത് നാട്ടില്‍ പോയി വന്നപ്പോള്‍ ഒരു കാര്യം മനസ്സിലായി.സീരിയല്‍ കാണാന്‍ മുന്നില്‍ ഇരിക്കുന്നത് സ്ത്രീകള്‍ മാത്രമല്ല മധ്യ വയസ്സരായ പുരുഷന്മാരുടെ എണ്ണവും കൂടുതലാണ്.മംഗളം,മനോരമ ആഴ്ച പതിപ്പിലെ പൈങ്കിളി വരിക വായിക്കാന്‍ ശ്രമിക്കാത്ത മുതു കിളവന്മാര്‍ എങ്ങനെ സീരിയലിന്റെ അടിമകളായി.അവിടെയാണ് കാഴ്ച സമ്മാനിക്കുന്ന ചില ഇക്കിളികളുടെ രഹസ്യം വെളിവാകുന്നത്.സീരിയല്‍ സംവിധായകന്റെയും  ക്യാമറമേന്റെയും കുബുദ്ദി വളരെ പ്രകടമാണ്.സ്ത്രീകളെ സീരിയലില്‍ ഒട്ടി നിര്‍ത്താന്‍ അവര്‍ പ്രയോഗിക്കുന്ന തന്ത്രം നടികളുടെ വേഷ ഭൂഷാധികള്‍ വര്‍ണ്ണാഭമാക്കുക എന്നതാണ്.കൂടാതെ ഒരു ദരിദ്രന്റെ കഥയാണ് പറയുന്നതെങ്കിലും അവന്റെ വീടും പരിസരവും വളരെ വില പിടിപ്പുള്ള സാധന സമഗ്രഹികള്‍ കൊണ്ട് നിറയ്ക്കുക.അടുക്കള നല്ല ചന്തത്തില്‍ അണിയിച്ചോരുക്കുക.കൂലി വേലക്കാരിയെ പോലും സ്വര്‍ണ്ണാഭരണത്തില്‍ പൊതിയുക.ഇത് സ്ത്രീകളെ വശീകരിക്കാന്‍ ആണെങ്കില്‍.മധ്യ വയസ്സരായ പുരുഷന്മാരെ ടി വി യുടെ മുന്നില്‍ പിടിച്ചിരുത്താന്‍ ഉള്ള തന്ത്രം നടികളുടെ വശ്യ ഭാഗങ്ങള്‍ ബുദ്ദി പൂര്‍വ്വം പകര്‍ത്തുക എന്നതാണ്.നോക്കു സീരിയല്‍ നടികളില്‍ നല്ല മേനി കൊഴുപ്പ് ഉള്ളവര്‍ക്കാണ് മാര്‍ക്കറ്റ്.അരക്കെട്ടിനും നെഞ്ചിനും ഇടയ്ക്കുള്ള പിന്‍ ഭാഗമായിരിക്കും കൂടുതലും ചിത്രീകരിക്കുക.ഇത് ബോധ പൂര്‍വ്വം ചെയ്യുന്നതാണ്‌.മധ്യ വയസ്സരായ പുരുഷന്മാരെ സീരിയലിനു മുന്നില്‍ പിടിച്ചിരുത്തുന്ന തന്ത്രവും ഇത്തരം കാഴ്ചകളാണ്.
                                                                                      എല്ലാ സീരിയല്‍ കഥയുടെയും പ്രമേയം ഒന്ന് തന്നെയാണ്.അവിഹിത ബന്ധമില്ലാത്ത ഒരു കഥയും ഇല്ല.ഭാര്യയെ  മറച്ചു കാമുകിയുടെ കൂടെ കിടക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവു.ഭര്‍ത്താവിനെ മയക്കി കിടത്തി കാമുകനെ വിളിച്ചു വരുത്തുന്ന ഭാര്യ.ഇത് തിരിച്ചറിയുമ്പോള്‍ സംഭവിക്കുന്ന പ്രതികാരത്തിന്റെ കൊല പാതകത്തിന്റെ ചോരക്കറ.പിന്നെ കുടുംബ വഴക്കും സ്വത്തു പിടിച്ചെടുക്കലും അക്രമവും ഇല്ലാത്ത ഒരു കഥയും ഇല്ല.മലയാള ഭാഷയില്‍ എത്ര മോശമായ അതായതു ഇക്കിളിപ്പെടുത്തുന്ന സംഭാഷണ ശകലങ്ങള്‍.ഒരു മനസ്താപവും ഇല്ലാതെ ടി വി ക്ക് മുന്നില്‍ ഇരിക്കുന്ന വിഡ്ഢി കൂശ്മാണ്ട്ടങ്ങള്‍.

                                                            അവിഹിത ഗര്‍ഭത്തിന്റെയും,അവിഹിത ബന്ധങ്ങളെയും മനസ്സില്‍ തലോചിച്ചു നടക്കുന്ന എന്നാല്‍ സമൂഹത്തില്‍ മാന്യതയുടെ മുഖം മൂടി അണിഞ്ഞ ഒരു ജനതയുടെ നേര്‍ കാഴ്ചയുടെ വിഴുപ്പാണ് സീരിയല്‍ അഥവാ പൈങ്കിളി കഥകള്‍.അതിനു വേണ്ടി സമയം ചെലവഴിക്കുന്നവര്‍ തലച്ചോര്‍ എന്ന സാധനം എന്നോ നഷ്ടപ്പെട്ടവരാണ്.അവര്‍ക്ക് വേണ്ടി ചാനലുകാര്‍ കൊണ്ട് വരുന്ന ഇത്തരം കഥകളില്‍ ഒളിച്ചിരിക്കുന്ന ക്രിമിനല്‍ വാസനകള്‍ മധ്യ വയസ്കരുടെ വൈകുന്നേരം സബന്നമാക്കുന്നതില്‍ അവസാനിച്ചാല്‍ നല്ലത്.പക്ഷെ യുവതികളും യുവാക്കളും കൂടി ഇതില്‍ പെട്ട് പോയാല്‍ നാളത്തെ കേരളം മടയന്മാരെ മാത്രം പേറുന്ന കേരളമായി മാറും എന്നതില്‍ സംശയം വേണ്ട.
                                                             സീരിയല്‍ സംവിദായകാരും,നിര്‍മ്മിതാക്കളും ചാനലുകാരും ചെയ്യുന്ന വേറൊരു ക്രൂര കൃത്യം തങ്ങളുടെ സീരിയല്‍ കാണാന്‍  ആളെ കൂട്ടാന്‍ ചെയ്യുന്നത് സീരിയലില്‍ അഭിനയിക്കുന്ന നടികളെ പറ്റി അപവാദ കഥകള്‍ ഉണ്ടാക്കുക്ക എന്നതാണ്.സീരിയല്‍ നടിയുടെ അവിഹിത ബന്ധം,ഗോസിപ്പുകള്‍ പറഞ്ഞു പരത്തുക.എന്നിട്ട് ആ നടി അഭിനയിക്കുന്ന സീരിയലിനെ പരസ്യം ചെയ്യുക.സീരിയലിനു റേറ്റ് കൂട്ടാന്‍ ഇതില്‍ പരം നല്ലൊരു മാര്‍ഗ്ഗം വേറെ ഇല്ലല്ലോ?ഒളിഞ്ഞു നോട്ടത്തിനും.അന്യന്റെ സ്വകാര്യതയും സ്വന്തം ആത്മ സംത്രിപ്തിക്ക് ഉപയുഗിക്കുന്ന മലയാളി മനസ്സിനെ മെരുക്കാന്‍ സെക്സും അവിഹിതവുമാല്ലാതെ വേറെ എന്തുണ്ട്.അങ്ങനെയെങ്കില്‍ നമ്മുടെ മിമിക്രിയെ പറ്റി പറയണം.തീര്‍ച്ചയായും....ഒരു പാടുണ്ട് പറയാന്‍.


                                                      

Sunday, August 22, 2010

ഏഷ്യാ നെറ്റിന്റെ ഉച്ചിഷ്ടം ഭുജിക്കുന്ന പ്രവാസികള്‍

                                                      കേരളത്തിന്റെ ആദ്യ സാറ്റലൈറ്റ് ചാനലായ ഏഷ്യ നെറ്റിന്റെ ഉത്ഭവത്തില്‍ നിറഞ്ഞു സന്തോഷിച്ചത്‌ പ്രവാസി മലയാളികളാണ്.സവിശേഷമായി പറഞ്ഞാല്‍ ഗള്‍ഫ്‌ മലയാളികള്‍.നേരിട്ട് സംപ്രേക്ഷണം ചെയ്ത ആദ്യ മലയാള ന്യൂസും അത് വായിച്ച പ്രമോദിനെയും മലയാളിക്ക് മറക്കാന്‍ കഴിയുമോ?എന്നാല്‍ കാലം മാറി.ആഗോള വിപണന രംഗം കടല്‍ താണ്ടി വ്യാപിച്ചതോടെ ഭൂമിയും,സ്ഥാപനങ്ങളും സബന്നര്‍ നോട്ടമിട്ടതോടെ അഗതികളുടെ ഗതി അതോഗതിയായി.അത് പത്ര മാധ്യമം ശരിയായി കൈകാര്യം ചെയ്തെങ്കിലും ചാനല്‍ മീഡിയ വഴി മാറി മാധ്യമ ഭീമന്മാര്‍ കൈകലക്കിയത് ആരും കണ്ടില്ലെന്നു നടിച്ചു.ഇന്ന് അതിന്റെ പാവ ഭാരം പേറുന്നത് ഗള്‍ഫ് മലയാളികളാണ്.കാരണം എല്ലാ മേഘലയിലും അവഗണിക്ക പെട്ട ഗള്‍ഫ് മലയാളിക്ക് ഏഷ്യാ നെറ്റും സമ്മാനിച്ചത്‌ ആ അവഗണന തന്നെയാണ്.കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ ഉച്ചിഷ്ടം ഏഷ്യാ നെറ്റ് മിഡില്‍ ഈസ്റ്റ് എന്ന പേരില്‍ മലയാളികളെ പറ്റിക്കുക.പുതിയ ചാനല്‍ എന്ന് അവകാശപ്പെടുകയും ഏഷ്യാ നെറ്റിന്റെ ഉച്ചിഷ്ടം വിളമ്പുകയും ചെയ്യുന്ന ഈ ചാനല്‍ മണ്ടന്മാരായ മലയാളികളുടെ കാശു ഊറ്റുകയാണ്.ഉദാഹരണത്തിന് സ്റ്റാര്‍ സിംഗറിന്റെ ഫൈനല്‍ ലൈവ് ആയിരിന്നിട്ടും മിഡില്‍ ഈസ്റ്റ് ചാനല്‍ വളരെ വൈകിയും അത് ലൈവ് ആക്കി ജനങളുടെ എസ് എം എസ് കാശ് അടിച്ചെടുത്തു.ഇത് ഏതു ഉപഭോഗ്രത കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയും.

                                                 മലയാളത്തില്‍ നിരവധി പുതിയ ചാനല്‍ നിലവില്‍ ഉള്ളത് കൊണ്ട് തന്നെ ഏഷ്യാ നെറ്റിന്നെ മാത്രം ആശ്രയിക്കുന്നു എന്ന് തോന്നരുത്.മലയാളിയുടെ ചാനല്‍ സംസ്കാരത്തിന് വഴി തുറന്ന ശശി കുമാറിനെ പോലുള്ളവരുടെ സാംസ്‌കാരിക പൈതൃകം ഏറ്റു വാങ്ങിയ ഒരു ചാനലിനെ ഏതോ വട്ടി പലിശക്കാരന്‍ ഏറ്റെടുത്തു മനുഷ്യനെ പറ്റിക്കുന്നത് കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്തത് കൊണ്ട് എഴുതുകയാണ്.ടി എന്‍ ഗോപകുമാറും,ശ്രീ കണ്ടന്‍ നായരും ആ ചാനലില്‍ ഇരുന്നു ഈ കൊള്ളക്ക് കൂട്ട് നില്‍ക്കുന്നത് നീതിക്ക് നിരക്കാത്തതാണ്.ഒരു പക്ഷെ മലയാളിയുടെ പരമ്പരാഗത സ്വഭാവം കൂടിയാകാം ഈ ചാനല്‍ രക്ഷപ്പെട്ടു പോകുന്നത്.കാരണം മലയാളി ഇന്നും ടൂത്ത് പെസ്റ്റിനു വിളിക്കുന്നത്‌  
ഗോള്‍ഗേറ്റ് എന്ന കമ്പനി പേരാണ്.അതെ പോലെ കുളിക്കാനുള്ള സോപ്പിനെ ലൈഫ് ബോയ്‌ എന്ന് വിളിച്ചിരുന്നതും ഓര്‍മ്മിക്കണം.                                                        
                                                     മലയാളത്തില്‍ നിരവധി ചാനല്‍ ഉണ്ടെങ്കിലും ഏഷ്യാ നെറ്റിന്റെ പ്രഥമ സ്ഥാനവും
 അതില്‍ സംസ്കാരം ഉള്ളവര്‍ പ്രവര്‍ത്തിക്കുന്നു എന്ന് അറിയാമെന്നത് കൊണ്ടാണ് ഒരു ഒരു പ്രവാസി എന്ന നിലയില്‍ ഏഷ്യാ  നെറ്റിന്റെ ഈ നെറി കേടിനെതിരെ പറയേണ്ടി വന്നത്.ഗള്‍ഫ്‌ സ്ഥാപങ്ങളുടെ പരസ്യം വാങ്ങി പുട്ടടിക്കുന്നതോടൊപ്പം പ്രവാസ
ലോകത്ത് ജീവിക്കുന്ന മലയാളിക്കും യഥാ സമയം പരിപാടികള്‍ കാണിക്കാനുള്ള സത്യ സന്ധത കാണിക്കണം.പരസ്യ ധാതക്കളിലേക്ക് ഏഷ്യാ നെറ്റിന്റെ ഈ നെറി കേടിനെ പറ്റി പ്രചരിപ്പിക്കാനും,അത് തുറന്നു കാട്ടാനും പ്രവാസി സംഘടന പ്രവര്‍ത്തകര്‍ ആര്‍ജ്ജവം കാട്ടണം.ചാനലില്‍ മുഖം കാണിയ്ക്കാന്‍ ക്യൂ നില്‍ക്കുന്നതോടൊപ്പം പ്രവാസി മലയാളികളോട് ഏഷ്യാ നെറ്റ് ചാനല്‍ കാട്ടിയ ഈ മര്യാദകേടു തുറന്നു കാട്ടണം.