Monday, November 29, 2010

മലയാളി യുവത്ത്വം വീണ്ടെടുക്കുമോ?

നമ്മുടെ മലയാളി സമൂഹത്തില്‍ ഇക്കാലത്തെ യുവാക്കള്‍
ആരെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ മനസ്സില്‍ ഉള്ളു.ശ്രീ.വി എസ്.
അച്ചുദാനന്ദന്‍,ശ്രീ.കെ.കരുണാകരന്‍.ശ്രീ.വി ആര്‍ കൃഷ്ണ അയ്യര്‍
ഇങ്ങനെ കുറച്ചു യുവാക്കള്‍ ഒഴിച്ച് വേറെ ആരുണ്ട്‌ നമ്മുടെ ഇടയില്‍
എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടി പോകും.എന്ത് പറ്റി നമ്മുടെ
യുവത്വത്തിനു.ഒരു കാലത്ത് നമ്മുടെ സാമൂഹ്യ മനസ്സിനെ
നയിച്ച്‌ കൊണ്ടിരുന്ന യുവ സംഘടനകള്‍ എവിടെ?വളരെ
ചിന്തിപ്പിക്കുന്ന ഈ ചോദ്യത്തിനു സഹൃതയര്‍ ഉത്തരം കണ്ടെത്തും
എന്ന് കരുതുന്നു.
കേരളത്തിന്റെ കായിക രംഗം പി റ്റി ഉഷയ്ക്ക്
ശേഷം ആര് എന്ന് ചോദിച്ചു കൊണ്ടിരിക്കെ ചില നാമങ്ങള്‍
കോമന്‍ വെല്‍ത്ത് ഗെയിംസിലും ,ഏഷ്യന്‍ ഗയിംസിലും പുറത്തു
വന്നത് ആശാവഹം തന്നെ.എന്നാല്‍ പൊതുവില്‍ നമ്മുടെ
യുവ സമൂഹം ഒരു സാമൂഹ്യ പ്രധിബധ്ധതയും ഇല്ലാതെ
മദ്യത്തിനും,പുകയിലക്കും അടിമകളായി മാറി കൊണ്ടിരിക്കെ
രാഷ്ടീയ യുവ ജന പ്രസ്ഥാനങ്ങള്‍ എന്ത് കൃത്യം നിര്‍ വഹിക്കുകയാണ്..
അഞ്ചു വര്‍ഷം മുന്‍പ് വരെ ഇടതു ചേരിയിലെ യുവാക്കള്‍
എങ്കിലും സാമൂഹ്യ ഇടപെടല്‍ നടത്തയിരുന്നു എങ്കില്‍
അവരുടെ ആശാന്മാര്‍ ഭരിക്കുന്നത്‌ കൊണ്ടാകാം അവരെയും
എങ്ങും കാണാനില്ല.ഇടതു പക്ഷത്തും നോമിനികള്‍ വന്നതോടെ
ഇടതു യുവ നേതൃ നിര ചാപിള്ളയായി.യൂത്ത് കൊഗ്രസ്സു
പണ്ടേ അങ്ങനെ ആയതു കൊണ്ട് കുറ്റം പറയാനുമില്ല.
യുവ മോര്‍ച്ച എന്ന സംഘടന എതിര്‍ക്കാന്‍ ആളില്ലാത്തത്
കൊണ്ടോ..ആളില്ലാത്തത് കൊണ്ടോ നിദ്രയില്‍ ആണ്.
സ്വയം സേവിക്കാന്‍ തയ്യാറായ ഒരു സംഘടന കിഴവന്‍
നേതൃ നിരയില്‍ രാമോതിഹസം തീര്‍ക്കാന്‍ സന്യസത്തില്‍
ആണ്.മാണിക്കും,ജോര്‍ജിനും ആണ്‍ മക്കള്‍ ഉള്ളത് കൊണ്ട്
അച്ചായ പാര്‍ട്ടിക്ക് യുവനിര ഉണ്ട്.മലപ്പുറത്ത്‌ ഇനിയും
കോഴി ബിരിയാണി കഴിക്കാന്‍ ചെറുപ്പക്കാര്‍ക്ക് സമയം
ആയിട്ടില്ല.
വിദ്യാഭ്യാസം കഴിഞ്ഞ ഒരു മലയാളി യുവാവ്
വിദേശത്ത് ഒരു ഇന്റര്‍വ്യൂ ജയിക്കില്ല എന്ന് ഉറപ്പാണ്‌.ചങ്കുറപ്പ്
ഇല്ല എന്നത് തന്നെ കാരണം.നല്ല വിദ്യ കിട്ടുന്നു എങ്കിലും
വ്യക്തിത്വ വികസനം തീരെ ഇല്ല എന്നത് തന്നെ കാരണം.നമ്മുടെ
വിദ്യാഭ്യാസ രീതി അടിമുടി അഴിച്ചു പണിയണം.പുത്തന്‍
ആശയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത അധ്യാപകര്‍ ഉള്ള നമ്മുടെ
നാട്ടില്‍ അതും നടക്കും എന്ന് തോന്നുന്നില്ല ഒരു തരാം തന്നോന്നി
സംസ്കാരം വെച്ച് പുലര്‍ത്തുന്ന അധ്യാപകരും,വിദ്യാര്‍ത്ഥികളും
വളര്‍ന്നു വരുന്ന അഭിനവ കേരളത്തില്‍ നല്ല യുവത്വം ഉണ്ടാകുമോ?
ചരിത്ര താളുകളില്‍ ധീര വീര യോദ്ദാക്കള്‍
ചരിത്ര പുരുഷന്മാര്‍,നല്ല ഭരണാധികാരികള്‍ ഇങ്ങനെ പേര്
കേട്ടവര്‍ ഉണ്ടായിരുന്നു എന്ന് പറയേണ്ടി വരുമോ?കുടിക്കാനും
കൂത്താടാനും മാത്രമായി ഒരു യുവത.ഇത് നാളത്തെ കേരളത്തെ
എങ്ങനെ നയിക്കപ്പെടും എന്ന് ആശങ്ക പെടുത്തുന്നു.സജീവമായ
ലൈബ്രറി സംസ്കാരം തിരിച്ചു കൊണ്ട് വരാനും,യുവാക്കളുടെ
സര്‍ഗ്ഗ ചേതന തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാനും.നാട്ടിന്‍
പുറങ്ങള്‍ ഫുട്ബളിനും ,മറ്റു കായിക മത്സരങ്ങള്‍ക്കും
വേദി ഒരുക്കി യുവാക്കളെ കായിക ക്ഷമത ഉള്ളവര്‍
ആക്കി തീര്‍ക്കാനും യുവജന സംഘടനകള്‍ക്ക് കഴിയണം.
കുറഞ്ഞത്‌ പുകയില ഉത്പന്നങ്ങള്‍ ഉപേക്ഷിക്കാന്‍
കഴിവുള്ള ഒരു യുവ ജനതയെ എങ്കിലും...........ശുഭാപ്തി
വിശ്വാസത്തോടെ ............





Sunday, September 12, 2010

കുടിയന്മാര്‍ കുടിക്കട്ടെ.ഉപദേശം വേണ്ട.

മലയാളക്കരയില്‍ കുടിയന്മാരുടെ എണ്ണം ക്രമാതീതമായ് വര്ദ്ദിക്കുന്ന സാഹചര്യത്തില്‍
പല കോണുകളില്‍ നിന്നും അതിനെതിരെ ശബ്ദം ഉയരുന്നെങ്കിലും മദ്യ പാനത്തിനു
ഒരു കുറവും വരുന്നില്ല.അപ്പോള്‍ കുടിയന്മാരെ കുടിയില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയുമോ?
കഴിയും,അതെങ്ങനെ....!

മദ്യപന്മാരെ മദ്യപാനത്തില്‍ മോചിപ്പിക്കാന്‍ ദൈവം തബുരാന് പോലും
കഴില്ല.എന്നാല്‍ ചിലര്‍ മദ്യം നിരോധിക്കാനും,ബോധ വല്ക്കരണത്തിനു ശ്രമിക്കുന്നുണ്ട്.
എന്നാല്‍ മദ്യം നിരോധിച്ചാല്‍ ഉണ്ടാകുന്ന അപകടം വളരെ വലുതാണ്.ബോധ വല്ക്ക്രണം
ബോധമുള്ളവരില്‍ പ്രയോഗിക്കേണ്ട കാര്യമാണ്.ദിനവും മദ്യപിച്ച് വരുന്നവനെ ബോധം വന്നിട്ട്
വേണ്ടേ വല്ക്കരണം നടത്താന്‍.ദിനവും മദ്യപിക്കുന്നവന്‍ അഥവാ വെളുപ്പാന്‍ കാലത്ത് തന്നെ
മദ്യപിച്ചു തുടങ്ങുന്നവനെ ഒരു കാലത്തും തിരുത്താന്‍ കഴിയില്ല.അത്തരക്കാരെ ആരെങ്കിലും
ഉപദേശിക്കുന്നവര്‍ സൂക്ഷിക്കുക അവന്‍ നിങ്ങള്ക്ക് എതിരെ അപവാദം പറഞ്ഞു തുടങ്ങും.
വെളുപ്പിനെ മദ്യപിച്ചു തുടങ്ങുന്നവന്‍ വിഭാര്യന്‍ ആണെങ്കില്‍ കുഴപ്പം ഇല്ല.ഭാര്യ ഉണ്ടെങ്കില്‍
തീര്ച്ചിയായും ആ സ്ത്രീ ആത്മഹത്യ ചെയ്തില്ലെങ്കില്‍ അല്പം മനക്കരുത് ഉള്ളവള്‍ ആയിരിക്കും.
കുട്ടികളെ പോറ്റാന്‍ അവള്‍ വ്യഭിചരിച്ചാലും അവളെ കുറ്റപ്പെടുതരുത്.
മുഴു കുടിയന്മാര്‍ സഹൃദയന്‍ ആയിരിക്കും.അവനോടു
സംസാരിച്ചു നോക്ക് അവനെ പോലെ മാന്യന്‍ ലോകത്ത് വേറെ ആരും ഉണ്ടാവില്ല.
അവന്‍ കുടിയ്ക്കുന്നത് സമൂഹത്തിലെ അനീതിക്ക് എതിരെ ആയിരിക്കും.ഭാര്യോടും
മക്കളോട് സ്നേഹം കൂടുന്നത് കൊണ്ടാണ് അയാള്‍ കുടിക്കുന്നത്.ഒരിറ്റു സ്നേഹം കിട്ടാന്‍
വേണ്ടിയത്രെ അയാള്‍ കുടിക്കുന്നത്.ഇങ്ങനെ സൂത്രത്തോടെ സംസാരിക്കാന്‍
കഴിവുള്ള ഒരാളെ ഉപദേശം വഴി മദ്യ പാനത്തില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയും
എന്ന് വിചാരിക്കുന്നത് തന്നെ മൂടത്തരം ആണ്.ഒരു പക്ഷെ ഭാര്യയോ സുഹൃത്തുക്കളോ
വിചാരിച്ചാല്‍ ഒന്നോ രണ്ടോ ദിവസം കുടിയില്‍ നിന്നും പിന്തിരിപ്പിക്കാം.പക്ഷെ
അതിനു അടുത്ത കുടിവരെയുള്ള ആയുസ്സ് മാത്രമേ കാണു

കുടിയന്മാരുടെ മന:ശാസ്ത്രം ,അവര്‍ മാത്രമാണ് ഈ ലോകത്ത്
നല്ലവര്‍.കുടുംബത്തെ നോക്കുന്നവന്‍.ഭാര്യയെയും മക്കളെയും വേണ്ടുവോളം സ്നേഹിക്കുന്നവന്‍.
മറ്റുള്ളവര്‍ എല്ലാം വെറും പടം.അവര്ക്ക് സ്നേഹിക്കാന്‍ അറിയില്ല.ഇതെല്ലം മനസ്സില്‍
മറിയുന്ന വിളയാട്ടമാണെന്ന് ഈ സാധുവിന് അറിയില്ല.മനസ്സ് കൊണ്ട് അവനവനില്‍
തിരിഞ്ഞു മറിയുന്നത് അല്ലാതെ മറ്റുള്ളവന്റെ വിചാര വികാരത്തിന് ഒരു മദ്യപന്റെ
മനസ്സില്‍ ഒരു സ്ഥാനവും ഇല്ല.അങ്ങനെ ഉണ്ടെന്നു തോന്നുന്ന വിധത്തില്‍ അവന്‍
പെരുമാറുന്നത് ഉള്ളിലുള്ള മദ്യം മന്ധീഭവിപ്പിച്ച തലച്ചോറിന്റെ പ്രവര്ത്തതനം
കൊണ്ടാണ്.മദ്യം ഇറങ്ങുമ്പോള്‍ എല്ലാ പ്രകടനവും തീരും.അതുവരെ പറഞ്ഞതും
പ്രവര്ത്തിനച്ചതും ഒരു മഴവില്ല് പോലെ അപ്രത്യക്ഷമാകുന്നത് കാണാം.ഇത്തരം
മദ്യപരെ പോറ്റുന്ന വീടുകാര്ക്ക് ഉണ്ടാവുന്ന മാനസിക ആഘാതം വളരെ വലുതാണ്.
തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥ.ഇവര്‍ സമൂഹത്തിനും തള്ളാന്‍
പറ്റാത്തവര്‍ ആയിരിക്കും.കാരണം ഒരു പൊതു കാര്യത്തിന് ബോധ മനസ്സ്
ഉള്ളവരെക്കാല്‍ കൂടുതല്‍ മദ്യപര്‍ മുന്നിട്ടിറങ്ങും.
ഇത്തരം മദ്യപാനികളെ ഉപദേശിച്ചു നന്നാക്കാന്‍
കഴിയില്ല.മരുന്നും മന്ത്ര വാദവും കൊണ്ടും ഇവരെ നന്നാക്കാന്‍ കഴിയില്ല.
മദ്യ വിമോചനക്കാര്‍ ചെയ്യുന്ന ചികിത്സയം ഫലപ്രധമല്ല.ഇത്തരം ആള്ക്കാിരെ
പൂര്ണ്ണമമായി മദ്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയില്ല.അല്ലെങ്കില്‍ കരള്‍ വെന്തോ
കുടല്‍ കരിഞ്ഞോ കുടിക്കാന്‍ കഴിയാതെ വരണം.അത്രയും വരെ കാക്കാതെ
ഒരു കുടിയന്റെ ഭാര്യ വിചാരിച്ചാല്‍ മദ്യം ധാരാളം കഴിക്കുന്നതില്‍ നിന്നും
പതുക്കെ പതുക്കെ കുറച്ചു കൊണ്ട് വരാന്‍ കഴിയും.ആദ്യമായി ചെയ്യേണ്ടത്
മദ്യം കുടിച്ചു വരുമ്പോള്‍ ഒരു കാരണവശാലും വാദ പ്രതി വാദത്തിനു
തുടക്കം കുരിക്കരുത്.വീട്ടില്‍ വെച്ച് മദ്യപിക്കാനുള്ള പൂര്ണ്ണ് സ്വാതന്ത്ര്യം
കൊടുക്കുക.ശ്രദ്ദിക്കുക കൂട്ടുകാരുമായി ചേര്ന്നു ള്ള മദ്യപാനം ഒഴിവാക്കാന്‍
വേണ്ടിയാണിത്.വീട്ടിലും കൂട്ടുകാര്‍ വന്നു മദ്യപിച്ചാലും അപകടമാണ്.
നല്ല ഒരു സ്നേഹ മുഹൂര്ത്ത ത്തില്‍ അത്തരം ആവശ്യം ഉന്നയിച്ചാല്‍
തീര്ച്ചുയായും അത് അനുസരിക്കും.കാരണം മദ്യപര്‍ ലോല ഹൃദയരാണ്.

മദ്യപരെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട്
വരാന്‍ കഴിയുന്നത്‌.വിശാല മനസ്സും അല്പം പ്രായോഗിക ബുദ്ദിയും ഉള്ള
ഒരു ഭാര്യക്ക്‌ കഴിയും.നിരന്തരം കുറ്റപ്പെടുത്തുന്നത് ഒഴിവാക്കി മദ്യം
കഴിക്കാന്‍ സൗകര്യം ഒരുക്കി എന്നാല്‍ അധികം ആകാതെ നോക്കിയാല്‍
വലിയ ഒരു ദുരന്തത്തിന് സാക്ഷി ആകാതെ നോക്കാം.മക്കളും കുട്ടികളും ഇല്ലാത്തവന്‍
കുടിക്കട്ടെ.അവനെ നന്നാക്കാന്‍ മരണ എന്ന വില്ലന്‍ അല്ലാതെ
വേറെ വഴി ഇല്ല....
********************************************

Saturday, August 28, 2010

സീരിയല്‍ ചന്തയും മധ്യ വയസ്സരായ പുരുഷന്മാരും

                                                                    സീരിയല്‍ ചന്തയില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന വിഭവങ്ങളില്‍ മുഴുവനും ഭക്തിയും സെക്സും ഇട കലരുന്നതിന്റെ രഹസ്യം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.എന്നാല്‍ അടുത്ത കാലത്ത് നാട്ടില്‍ പോയി വന്നപ്പോള്‍ ഒരു കാര്യം മനസ്സിലായി.സീരിയല്‍ കാണാന്‍ മുന്നില്‍ ഇരിക്കുന്നത് സ്ത്രീകള്‍ മാത്രമല്ല മധ്യ വയസ്സരായ പുരുഷന്മാരുടെ എണ്ണവും കൂടുതലാണ്.മംഗളം,മനോരമ ആഴ്ച പതിപ്പിലെ പൈങ്കിളി വരിക വായിക്കാന്‍ ശ്രമിക്കാത്ത മുതു കിളവന്മാര്‍ എങ്ങനെ സീരിയലിന്റെ അടിമകളായി.അവിടെയാണ് കാഴ്ച സമ്മാനിക്കുന്ന ചില ഇക്കിളികളുടെ രഹസ്യം വെളിവാകുന്നത്.സീരിയല്‍ സംവിധായകന്റെയും  ക്യാമറമേന്റെയും കുബുദ്ദി വളരെ പ്രകടമാണ്.സ്ത്രീകളെ സീരിയലില്‍ ഒട്ടി നിര്‍ത്താന്‍ അവര്‍ പ്രയോഗിക്കുന്ന തന്ത്രം നടികളുടെ വേഷ ഭൂഷാധികള്‍ വര്‍ണ്ണാഭമാക്കുക എന്നതാണ്.കൂടാതെ ഒരു ദരിദ്രന്റെ കഥയാണ് പറയുന്നതെങ്കിലും അവന്റെ വീടും പരിസരവും വളരെ വില പിടിപ്പുള്ള സാധന സമഗ്രഹികള്‍ കൊണ്ട് നിറയ്ക്കുക.അടുക്കള നല്ല ചന്തത്തില്‍ അണിയിച്ചോരുക്കുക.കൂലി വേലക്കാരിയെ പോലും സ്വര്‍ണ്ണാഭരണത്തില്‍ പൊതിയുക.ഇത് സ്ത്രീകളെ വശീകരിക്കാന്‍ ആണെങ്കില്‍.മധ്യ വയസ്സരായ പുരുഷന്മാരെ ടി വി യുടെ മുന്നില്‍ പിടിച്ചിരുത്താന്‍ ഉള്ള തന്ത്രം നടികളുടെ വശ്യ ഭാഗങ്ങള്‍ ബുദ്ദി പൂര്‍വ്വം പകര്‍ത്തുക എന്നതാണ്.നോക്കു സീരിയല്‍ നടികളില്‍ നല്ല മേനി കൊഴുപ്പ് ഉള്ളവര്‍ക്കാണ് മാര്‍ക്കറ്റ്.അരക്കെട്ടിനും നെഞ്ചിനും ഇടയ്ക്കുള്ള പിന്‍ ഭാഗമായിരിക്കും കൂടുതലും ചിത്രീകരിക്കുക.ഇത് ബോധ പൂര്‍വ്വം ചെയ്യുന്നതാണ്‌.മധ്യ വയസ്സരായ പുരുഷന്മാരെ സീരിയലിനു മുന്നില്‍ പിടിച്ചിരുത്തുന്ന തന്ത്രവും ഇത്തരം കാഴ്ചകളാണ്.
                                                                                      എല്ലാ സീരിയല്‍ കഥയുടെയും പ്രമേയം ഒന്ന് തന്നെയാണ്.അവിഹിത ബന്ധമില്ലാത്ത ഒരു കഥയും ഇല്ല.ഭാര്യയെ  മറച്ചു കാമുകിയുടെ കൂടെ കിടക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവു.ഭര്‍ത്താവിനെ മയക്കി കിടത്തി കാമുകനെ വിളിച്ചു വരുത്തുന്ന ഭാര്യ.ഇത് തിരിച്ചറിയുമ്പോള്‍ സംഭവിക്കുന്ന പ്രതികാരത്തിന്റെ കൊല പാതകത്തിന്റെ ചോരക്കറ.പിന്നെ കുടുംബ വഴക്കും സ്വത്തു പിടിച്ചെടുക്കലും അക്രമവും ഇല്ലാത്ത ഒരു കഥയും ഇല്ല.മലയാള ഭാഷയില്‍ എത്ര മോശമായ അതായതു ഇക്കിളിപ്പെടുത്തുന്ന സംഭാഷണ ശകലങ്ങള്‍.ഒരു മനസ്താപവും ഇല്ലാതെ ടി വി ക്ക് മുന്നില്‍ ഇരിക്കുന്ന വിഡ്ഢി കൂശ്മാണ്ട്ടങ്ങള്‍.

                                                            അവിഹിത ഗര്‍ഭത്തിന്റെയും,അവിഹിത ബന്ധങ്ങളെയും മനസ്സില്‍ തലോചിച്ചു നടക്കുന്ന എന്നാല്‍ സമൂഹത്തില്‍ മാന്യതയുടെ മുഖം മൂടി അണിഞ്ഞ ഒരു ജനതയുടെ നേര്‍ കാഴ്ചയുടെ വിഴുപ്പാണ് സീരിയല്‍ അഥവാ പൈങ്കിളി കഥകള്‍.അതിനു വേണ്ടി സമയം ചെലവഴിക്കുന്നവര്‍ തലച്ചോര്‍ എന്ന സാധനം എന്നോ നഷ്ടപ്പെട്ടവരാണ്.അവര്‍ക്ക് വേണ്ടി ചാനലുകാര്‍ കൊണ്ട് വരുന്ന ഇത്തരം കഥകളില്‍ ഒളിച്ചിരിക്കുന്ന ക്രിമിനല്‍ വാസനകള്‍ മധ്യ വയസ്കരുടെ വൈകുന്നേരം സബന്നമാക്കുന്നതില്‍ അവസാനിച്ചാല്‍ നല്ലത്.പക്ഷെ യുവതികളും യുവാക്കളും കൂടി ഇതില്‍ പെട്ട് പോയാല്‍ നാളത്തെ കേരളം മടയന്മാരെ മാത്രം പേറുന്ന കേരളമായി മാറും എന്നതില്‍ സംശയം വേണ്ട.
                                                             സീരിയല്‍ സംവിദായകാരും,നിര്‍മ്മിതാക്കളും ചാനലുകാരും ചെയ്യുന്ന വേറൊരു ക്രൂര കൃത്യം തങ്ങളുടെ സീരിയല്‍ കാണാന്‍  ആളെ കൂട്ടാന്‍ ചെയ്യുന്നത് സീരിയലില്‍ അഭിനയിക്കുന്ന നടികളെ പറ്റി അപവാദ കഥകള്‍ ഉണ്ടാക്കുക്ക എന്നതാണ്.സീരിയല്‍ നടിയുടെ അവിഹിത ബന്ധം,ഗോസിപ്പുകള്‍ പറഞ്ഞു പരത്തുക.എന്നിട്ട് ആ നടി അഭിനയിക്കുന്ന സീരിയലിനെ പരസ്യം ചെയ്യുക.സീരിയലിനു റേറ്റ് കൂട്ടാന്‍ ഇതില്‍ പരം നല്ലൊരു മാര്‍ഗ്ഗം വേറെ ഇല്ലല്ലോ?ഒളിഞ്ഞു നോട്ടത്തിനും.അന്യന്റെ സ്വകാര്യതയും സ്വന്തം ആത്മ സംത്രിപ്തിക്ക് ഉപയുഗിക്കുന്ന മലയാളി മനസ്സിനെ മെരുക്കാന്‍ സെക്സും അവിഹിതവുമാല്ലാതെ വേറെ എന്തുണ്ട്.അങ്ങനെയെങ്കില്‍ നമ്മുടെ മിമിക്രിയെ പറ്റി പറയണം.തീര്‍ച്ചയായും....ഒരു പാടുണ്ട് പറയാന്‍.


                                                      

Sunday, August 22, 2010

ഏഷ്യാ നെറ്റിന്റെ ഉച്ചിഷ്ടം ഭുജിക്കുന്ന പ്രവാസികള്‍

                                                      കേരളത്തിന്റെ ആദ്യ സാറ്റലൈറ്റ് ചാനലായ ഏഷ്യ നെറ്റിന്റെ ഉത്ഭവത്തില്‍ നിറഞ്ഞു സന്തോഷിച്ചത്‌ പ്രവാസി മലയാളികളാണ്.സവിശേഷമായി പറഞ്ഞാല്‍ ഗള്‍ഫ്‌ മലയാളികള്‍.നേരിട്ട് സംപ്രേക്ഷണം ചെയ്ത ആദ്യ മലയാള ന്യൂസും അത് വായിച്ച പ്രമോദിനെയും മലയാളിക്ക് മറക്കാന്‍ കഴിയുമോ?എന്നാല്‍ കാലം മാറി.ആഗോള വിപണന രംഗം കടല്‍ താണ്ടി വ്യാപിച്ചതോടെ ഭൂമിയും,സ്ഥാപനങ്ങളും സബന്നര്‍ നോട്ടമിട്ടതോടെ അഗതികളുടെ ഗതി അതോഗതിയായി.അത് പത്ര മാധ്യമം ശരിയായി കൈകാര്യം ചെയ്തെങ്കിലും ചാനല്‍ മീഡിയ വഴി മാറി മാധ്യമ ഭീമന്മാര്‍ കൈകലക്കിയത് ആരും കണ്ടില്ലെന്നു നടിച്ചു.ഇന്ന് അതിന്റെ പാവ ഭാരം പേറുന്നത് ഗള്‍ഫ് മലയാളികളാണ്.കാരണം എല്ലാ മേഘലയിലും അവഗണിക്ക പെട്ട ഗള്‍ഫ് മലയാളിക്ക് ഏഷ്യാ നെറ്റും സമ്മാനിച്ചത്‌ ആ അവഗണന തന്നെയാണ്.കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ ഉച്ചിഷ്ടം ഏഷ്യാ നെറ്റ് മിഡില്‍ ഈസ്റ്റ് എന്ന പേരില്‍ മലയാളികളെ പറ്റിക്കുക.പുതിയ ചാനല്‍ എന്ന് അവകാശപ്പെടുകയും ഏഷ്യാ നെറ്റിന്റെ ഉച്ചിഷ്ടം വിളമ്പുകയും ചെയ്യുന്ന ഈ ചാനല്‍ മണ്ടന്മാരായ മലയാളികളുടെ കാശു ഊറ്റുകയാണ്.ഉദാഹരണത്തിന് സ്റ്റാര്‍ സിംഗറിന്റെ ഫൈനല്‍ ലൈവ് ആയിരിന്നിട്ടും മിഡില്‍ ഈസ്റ്റ് ചാനല്‍ വളരെ വൈകിയും അത് ലൈവ് ആക്കി ജനങളുടെ എസ് എം എസ് കാശ് അടിച്ചെടുത്തു.ഇത് ഏതു ഉപഭോഗ്രത കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയും.

                                                 മലയാളത്തില്‍ നിരവധി പുതിയ ചാനല്‍ നിലവില്‍ ഉള്ളത് കൊണ്ട് തന്നെ ഏഷ്യാ നെറ്റിന്നെ മാത്രം ആശ്രയിക്കുന്നു എന്ന് തോന്നരുത്.മലയാളിയുടെ ചാനല്‍ സംസ്കാരത്തിന് വഴി തുറന്ന ശശി കുമാറിനെ പോലുള്ളവരുടെ സാംസ്‌കാരിക പൈതൃകം ഏറ്റു വാങ്ങിയ ഒരു ചാനലിനെ ഏതോ വട്ടി പലിശക്കാരന്‍ ഏറ്റെടുത്തു മനുഷ്യനെ പറ്റിക്കുന്നത് കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്തത് കൊണ്ട് എഴുതുകയാണ്.ടി എന്‍ ഗോപകുമാറും,ശ്രീ കണ്ടന്‍ നായരും ആ ചാനലില്‍ ഇരുന്നു ഈ കൊള്ളക്ക് കൂട്ട് നില്‍ക്കുന്നത് നീതിക്ക് നിരക്കാത്തതാണ്.ഒരു പക്ഷെ മലയാളിയുടെ പരമ്പരാഗത സ്വഭാവം കൂടിയാകാം ഈ ചാനല്‍ രക്ഷപ്പെട്ടു പോകുന്നത്.കാരണം മലയാളി ഇന്നും ടൂത്ത് പെസ്റ്റിനു വിളിക്കുന്നത്‌  
ഗോള്‍ഗേറ്റ് എന്ന കമ്പനി പേരാണ്.അതെ പോലെ കുളിക്കാനുള്ള സോപ്പിനെ ലൈഫ് ബോയ്‌ എന്ന് വിളിച്ചിരുന്നതും ഓര്‍മ്മിക്കണം.                                                        
                                                     മലയാളത്തില്‍ നിരവധി ചാനല്‍ ഉണ്ടെങ്കിലും ഏഷ്യാ നെറ്റിന്റെ പ്രഥമ സ്ഥാനവും
 അതില്‍ സംസ്കാരം ഉള്ളവര്‍ പ്രവര്‍ത്തിക്കുന്നു എന്ന് അറിയാമെന്നത് കൊണ്ടാണ് ഒരു ഒരു പ്രവാസി എന്ന നിലയില്‍ ഏഷ്യാ  നെറ്റിന്റെ ഈ നെറി കേടിനെതിരെ പറയേണ്ടി വന്നത്.ഗള്‍ഫ്‌ സ്ഥാപങ്ങളുടെ പരസ്യം വാങ്ങി പുട്ടടിക്കുന്നതോടൊപ്പം പ്രവാസ
ലോകത്ത് ജീവിക്കുന്ന മലയാളിക്കും യഥാ സമയം പരിപാടികള്‍ കാണിക്കാനുള്ള സത്യ സന്ധത കാണിക്കണം.പരസ്യ ധാതക്കളിലേക്ക് ഏഷ്യാ നെറ്റിന്റെ ഈ നെറി കേടിനെ പറ്റി പ്രചരിപ്പിക്കാനും,അത് തുറന്നു കാട്ടാനും പ്രവാസി സംഘടന പ്രവര്‍ത്തകര്‍ ആര്‍ജ്ജവം കാട്ടണം.ചാനലില്‍ മുഖം കാണിയ്ക്കാന്‍ ക്യൂ നില്‍ക്കുന്നതോടൊപ്പം പ്രവാസി മലയാളികളോട് ഏഷ്യാ നെറ്റ് ചാനല്‍ കാട്ടിയ ഈ മര്യാദകേടു തുറന്നു കാട്ടണം.
                          

Sunday, July 25, 2010

വര്‍ഗ്ഗീയ ശക്തികള്‍ കൈ കോര്‍ക്കുന്നു.

                                                കേരളത്തിന്റെ മതേതര മുഖത്തിനു പോറല്‍ ഏല്പിച്ചു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തു നടപ്പില്‍ വരുത്തിയ കിരാത പ്രവര്‍ത്തിയെ എങ്ങനെ വോട്ടാക്കി മാറ്റാം എന്നാണു നമ്മുടെ പ്രമുഖ രാഷ്ടീയ പ്രസ്ഥാനങ്ങള്‍ കവിടി നിരത്തി പ്രവചിക്കുന്നത്.ഒരു മുസ്ലിം ക്രിമിനല്‍ ആയാല്‍ അത് മുസ്ലിം സമൂഹത്തിനെ മൊത്തത്തില്‍ എങ്ങനെ ബാധിക്കും.ഒരിക്കലും അത് ഒരു സാമുദായിക പ്രശ്നമായി കാണാന്‍ പാടില്ല.എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന മുസ്ലിം തീവ്ര വാദ സംഘടനയുടെ ലക്‌ഷ്യം എന്താണ്.നമുക്കറിയാം സംഘ പരിവാറിന്റെ ലക്‌ഷ്യം ഇന്ത്യയെ ഒരു ഹിന്ദു രാഷ്ടമാക്കുക എന്നതാണ്.ഇത് പറഞ്ഞു നടക്കുന്ന ജമ അത്തെ ഇസ്ലാമിയെ ആരും ഹിന്ദു വിരോധി എന്ന് പറയുന്നില്ല.അത് പോലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്‌ഷ്യം എന്താണ്.ഇന്ത്യയെ ഇസ്ലാമിക വല്കരിക്കുക.ഇത് വിളിച്ചു പറഞ്ഞ മുഖ്യ മന്ത്രിയെ മുസ്ലിം വിരോധിയായി കാണാന്‍ വെമ്പല്‍ കൊള്ളുന്നത്‌ കുഞ്ഞാലിക്കുട്ടി എന്നാ മുസ്ലിം ലീഗുകാരന്‍.ഒപ്പം എം എം ഹസനും.കൂടെ ഉമ്മന്‍ ചാണ്ടിയും.വര്‍ഗീയത ഒട്ടും അവശേഷിക്കാത്ത ജമാ അത്തെ ഇസ്ലാമിയും,പോപ്പുലര്‍ ഫ്രണ്ടും.എങ്ങനെ ഉണ്ട് നമ്മുടെ മതേതരം.

                                            എനിക്ക് മനസ്സിലാകാത്ത കാര്യം.ഈ കുഞ്ഞാലിക്കുട്ടി ഏതു തരം മതേതരമാണ് പുലര്‍ത്തുന്നത്.അത് പോലെ കെ എം മാണി ഇവരെല്ലാം മതേതര കുപ്പായമണിഞ്ഞു ഏതെങ്കിലും മതത്തിന്റെ ചിറകില്‍ ഒളിക്കുന്നവര്‍ ആണ്.അതിനു കൂട്ട് പിടിച്ചു രാഷ്ടീയ ലാഭം നുണയുന്ന കൊഗ്രസ്സിനു വലിയ രാഷ്ടീയ വില നല്‍കേണ്ടി വരും.പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ടീയ ലക്ഷ്യം മുഖ്യ മന്ത്രി പറഞ്ഞതല്ല എന്ന് കുഞ്ഞാലിക്കുട്ടിക്കും ഉമ്മന്‍ ചാണ്ടിക്കും പറയാന്‍ കഴിയുമോ?കുഞ്ഞാലിക്കുട്ടി പറയുന്നു പോപ്പുലര്‍ ഫ്രണ്ട് മുസ്ലിം സമുദായത്തിന് ഒരു ബാധ്യത ആണെന്ന്.!!
തിരുവന്ജ്ജുര്‍ രാധാകൃഷ്ണന്‍ പറയുന്നു.പോപ്പുലര്‍ ഫ്രണ്ട് മുസ്ലിം സമുദായത്തെ അപമാനിക്കാന്‍ അവസരം സൃഷ്ടിക്കുന്നു.!!!
അപ്പോള്‍ മുഖ്യ മന്ത്രി എന്ത് തെറ്റാണ് വിളിച്ചു പറഞ്ഞത്.പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തന ലക്ഷ്യം വിളിച്ചു പറഞ്ഞ മുഖ്യ മന്ത്രിയെ മുസ്ലിം വിരോധിയും വര്‍ഗ്ഗീയ വാദിയും ആക്കാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കുക.സത്യം മൂടി വെയ്ക്കാന്‍ ശ്രമിച്ചാല്‍ അത് മലവെള്ളം പോലെ പായും.അത് വിതയ്ക്കുന്ന നാശം ................................!!!!!!!!!!!!!!!!!!??????????

Wednesday, July 21, 2010

കണ്ണൂര്‍ എം പിയുടെ പരിസ്ഥിതി സ്നേഹം

                        കണ്ണൂര്‍ എം പിയുടെ പരിസ്ഥിതി സ്നേഹത്തിന്റെ നിജ സ്ഥിതി മനസ്സിലാക്കണമെങ്കില്‍ കണ്ണൂര്‍ പപ്പിനിശേരിയിലെ കണ്ടല്‍ കാടിന്റെ യദാര്‍ത്ഥ വിശേഷം തിരിച്ചറിയണം.ഒരു കണ്ടല്‍ പാര്‍ക്ക് സി പി എം സഹകാരികള്‍ ചേര്‍ന്ന് രൂപികരിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം.എന്നാല്‍ കണ്ടല്‍ കാടുകളുടെ പൂര്‍വ്വ സ്ഥിതി എന്താണ്.ഇപ്പോള്‍ അവിടെ സ്ഥിതി എന്താണ്.പലരും വിവാദത്തിനു ശേഷമാണു അവിടം ശ്രദ്ധിക്കുന്നത്.കണ്ടല്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് മുന്പ് തന്നെ സ്വകാര്യ വ്യക്തികള്‍ ഈ കണ്ടല്‍ കാടു നശിപ്പിച്ചിരുന്നു.അതിനു നമ്മുടെ ഇടതു വലതു മുന്നണികള്‍ ഉത്തരവാദികളാണ്.ഇപ്പോഴത്തെ വിവാദങ്ങള്‍ വെറും രാഷ്ടീയ വൈരത്തിന്നു അപ്പുറത്ത് പ്രകൃതി സ്നേഹത്തിന്റെ കണിക പോലുമില്ല.പ്രകൃതി സ്നേഹവും, കണ്ടല്‍ പ്രേമവും തീരദേശ പരിപാലനവും നടക്കണമെങ്കില്‍ കണ്ണൂര്‍ എം പിയുടെ വീടിനു തൊട്ടടുത്തായി പണിത ടവര്‍ ആരു അനുവാദം കൊടുത്തതാണ്.എന്ന് കണ്ണൂരിലെ രാഷ്ടീയക്കാര്‍ വ്യക്തമാക്കണം.
                                               രാഷ്ടീയ വൈരം വെച്ചോ,വ്യക്തി താല്പര്യം മൂലമോ വിവാദങ്ങള്‍ സ്രഷ്ടിക്കുന്ന രാഷ്ടീയക്കാരുടെ കുബുദ്ധി മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞു വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കണം.അല്ലെങ്കില്‍ കേരളത്തില്‍ കണ്ടല്‍ കാടു മാത്രമല്ല നമ്മുടെ മുഴുവന്‍ കാടും ഇവര്‍ നശിപ്പിക്കും.ഇപ്പോഴത്തെ കടല്‍ പാര്‍ക്കിനു പുറമെയുള്ള സ്ഥലത്തെ കുറിച്ച് എന്തെ മാധ്യമങ്ങള്‍ മിണ്ടുന്നില്ല .ആരുടെ കൈപ്പിടിയില്‍ ആണ്.ആരാണ് കണ്ടല്‍ കാടു മുറിച്ചു വിറകാക്കി വിറ്റത്.അതൊക്കെ നമ്മള്‍ അറിയേണ്ടതല്ലേ.

                                        പരിസ്ഥിതി എന്നത് കാടു പുഴയും മാത്രമല്ല.ശുദ്ധം അല്ലാതെ ആകുന്ന നമ്മുടെ വായു അതില്‍ പെടില്ലേ.ശബ്ദ മലിനീകരണം അതില്‍ പെടില്ലേ.അങ്ങനെ എങ്കില്‍ കണ്ണൂര്‍ എംപി സ്വന്തം വീട്ടില്‍ ഉപയോഗിക്കുന്ന ജനരേട്ടര്‍ ശബ്ദം കാരണം ഉറങ്ങാന്‍ കഴിയാത്ത പരിസര വാസികളെ കുറിച്ച് എന്ത് പറയാന്‍ കഴിയും.ആരെങ്കിലും പരാതി പറഞ്ഞാല്‍ അവന്‍ ഈ ഭൂമുഖത്ത് ഉണ്ടാകുമോ?സ്വന്തം രാഷ്ടീയ താല്പര്യത്തിനു മാത്രമല്ല പരിസ്ഥിതി സംരക്ഷണം.മനുഷ്യന്റെ ജീവിതം മാത്രമല്ല.പരിസ്ഥിതിയില്‍ അടങ്ങുന്നത്.ഭൂമിയുടെ ആവാസ വ്യവസ്ഥ നശിപ്പിക്കുന ഏതും രാഷ്ടീയക്കാരുടെ ബുദ്ധിയില്‍ വരണം.കണ്ണൂരില്‍ നിന്നുള്ള പരിസ്ഥിതി ബോധം എല്ലാ അര്‍ത്ഥത്തിലും കേരളമാകെ പടരട്ടെ.





ജാലകം











,

Tuesday, June 1, 2010

ഭാര്യയും ഭര്‍ത്താവും

വിവാഹത്തിന്റെ മുന്നം നാള്‍ വിവാഹ മോചനം.,ഭര്‍തൃ മതി കാമുകനുമായി ഒളിച്ചോടി.,ഗള്‍ഫിലുള്ള ഭര്‍ത്താവു കത്ത് വഴി വിവാഹ മോചനം നടത്തി;നമ്മുടെ പത്രങ്ങളില്‍ നിത്യം കാണുന്ന വാര്‍ത്തകളുടെ ചുരുക്കമാണ്.എന്ത് കൊണ്ട് വിവാഹ മോചനങ്ങള്‍ അധികരിക്കുന്നു!

പ്രാചീന കാലം മുതല്‍ തന്നെ ഭാര്യ ഭര്‍തൃ ബന്ധത്തിന്റെ വിങ്ങലുകള്‍ വ്യക്തമാക്ക പെട്ടിട്ടുണ്ട്.ഇതിഹാസ പാത്രങ്ങളായ രാമനും സീതയും തുടങ്ങി യവന സുന്ദരിയുടെ കൊലപാതകം മുതല്‍ ചാള്‍സ് ഡയാന ദാമ്പതികളുടെ വേര്‍പിരിയല്‍ വരെ നമ്മള്‍ അറിഞ്ഞതാണ്.നിത്യ ജിവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളുമായി പോരുത്തപ്പെടാനാകാതെ വേര്‍ പിരിയുന്ന നവ ദമ്പതികള്‍ ഇന്നത്തെ ചര്‍ച്ചാ വിഷയമാണ്‌.എന്താണ് വേര്‍പിരിയലിന് പിന്നിലെ രഹസ്യം.കടുത്ത മാനസിക പൊരുത്തക്കേടുകള്ക്കപ്പൂറത്ത് ചായയില്‍ മധുരമിട്ടത് കൂടിയതിനൊ കുറഞ്ഞതിനോ വരെ വിവാഹ ബന്ധങ്ങള്‍ വേര്‍പിരിയുന്നു.സ്ത്രിധനത്തിന്റെ പേരില്‍ നടക്കുന്ന കൊല പാതകങ്ങള്‍ വേര്‍ പിരിയലുകള്‍ വേറെയും.
ആധുനിക മനുഷ്യന്റെ വേഗതയാര്‍ന്ന ജിവിതത്തിനോടുവില്‍
താളം തെറ്റി പോകുന്ന വൈവാഹിക ജിവിതത്തിന്റെ കടിഞ്ഞാന്‍ പൊട്ടുന്നത് കണ്ടില്ലെന്നു നടിക്കാന്‍ കഴിയുമോ? എന്താണ് നവ ദമ്പതികള്‍ക്കിടയില്‍ സംഭവിക്കുന്നത്‌.പാശ്ചാത്യ അനുകരണത്തില്‍ വീണവരുടെ ഇടയിലല്ലേ ഇത് കൂടുതലായി കാണുന്നതെന്ന് വ്യക്തമാണ്‌.എന്നാല്‍ അന്ധ വിശ്വാസവും ,പണ
മോഹവും ആര്‍ത്തി പിടിച്ച ജീവിതവും വിവാഹ മോചന കേസുകളില്‍ കൂടുതലായി കാണാം.

വിവാഹ ജിവിതത്തില്‍ പ്രധാനമായും പുലര്‍ത്തേണ്ടത് പരസ്പര വിശ്വാസമാണ്.അതില്ലെങ്കില്‍ വൈവാഹിക ജിവിതം മുന്നോട്ട് പോകുക അസാധ്യമാണ്.സംശയ രോഗമുള്ള ഒരാളില്‍ നിന്നും മുക്തി നേടുക പ്രയാസമാണ്.സ്ത്രിയായാലും പുരുഷനായാലും സംശയ രോഗം വന്നാല്‍ മാറ്റുക അത്ര എളുപ്പമല്ല.സംശയ രോഗം യാദൃശ്ചികമായി കടന്നു വരുന്നതല്ല.അച്ഛനില്‍ നിന്നോ അമ്മയില്‍ നിന്നോ കടം കൊണ്ടാതാകാം.ചില സാഹചര്യങ്ങള്‍ മനുഷ്യനെ സംശയ രോഗത്തിന്റെ അടിമകളാക്കാം.എങ്കിലും അവന്റെ അല്ലെങ്കില്‍ അവളുടെ മനസ്സിന്റെ അടിത്തട്ടില്‍ വേരോടിയ വിടിന്റെ അന്തരിക്ഷമാകം സംശയ രോഗത്തിന്റെ മുര്ത്തന്യതയില്‍ കൊണ്ട് ചെന്നെത്തിക്കുന്നത്.

സംശയ രോഗിയെ തിരുത്താന്‍ സാധിക്കുമോ?തിര്‍ച്ചയായും കഴിയും.അത് ഏതെങ്കിലും മരുന്ന് കൊണ്ടോ ഉപദേശം കൊണ്ടോ മാറ്റിയെടുക്കാന്‍ പ്രയാസമാണ്.ദമ്പതികളെ മനസ്സിരുത്തി പഠിക്കുന്ന ബുദ്ദിമാനായ ഒരു മന:ശാസ്ത്രന്ജന് സവിശേഷ കൌണ്‍സില്‍ കൊണ്ട് ഒരു പരിധി വരെ സംശയ രോഗിയെ ജിവിതത്തിലേക്ക് കൊണ്ട് വരാം.പരസ്പരം ഉള്‍കൊള്ളാന്‍ കഴിഞ്ഞാല്‍ ഒരു ഡോക്ടരുടെ ആവശ്യമില്ല.ഉദാഹരണത്തിന് സംശയ രോഗമുള്ള ഒരു ഭര്‍ത്താവിനു അയാള്‍ക്ക് സംശയം ജനിപ്പിക്കുന്ന വിഷയങ്ങളില്‍ നിന്നും ഭാര്യ മന:പുര്‍വ്വമായ ശ്രദ്ദ വയ്ക്കണം.ചിലപ്പോള്‍ ബന്ധു വീടുകളില്‍ പോകുന്നതിനായിരിക്കാം.ഒറ്റയ്ക്കിരുന്നുള്ള ഫോണ്‍ സംസാരത്തിനായിരിക്കാം,വസ്ത്രധാരണത്തിന്ഠ പേരിലാകാം.ഇത് തിരിച്ചറിഞ്ഞു ഭാര്യ പെരുമാറുകയാണെങ്കില്‍ സംശയ രോഗിയായ ഭര്‍ത്താവിനെ മാറ്റാന്‍
കഴിയും.രോഗം ഭാര്യക്ക്‌ ആണെങ്കിലോ?അവിടെ ഭര്‍ത്താവു ചെയ്യേണ്ടത് ഭാര്യക്ക്‌ സംശയം ജനിപ്പിക്കുന്ന രിതിയില്‍ പെരുമാറാതിരിക്കാന്‍ ശ്രദ്ദിക്കുക അന്യ സ്ത്രീകളോട് സംസാരിച്ചിരിക്കുന്ന കാര്യത്തില്‍ , വളരെ വൈകി വിട്ടില്‍ വരുക.ഇതൊല്ലം ഒഴിവാക്കി അല്‍പനേരം ഭാര്യ്ക്കായി മാറ്റി വെച്ചാല്‍ തിരവുന്ന പ്രശ്നമേയുള്ളു.

ഇന്നത്തെ ചുറ്റുപാടില്‍ സ്ത്രി പുരുഷ ബന്ധത്തിന്റെ അതിര്‍ വരമ്പുകള്‍ ഭേദിച്ച് പോയതല്ലേ നിലവിലുള്ള വേര്‍ പിരിയലുകള്‍ക്കു നിധാനമെന്നു തോന്നി പോകുന്നു.ഒരു ഭാരി ഭര്‍ത്താവിനെ സ്നേഹിക്കുന്നത് ജോലി ചെയ്തു പൊറ്റൂന്നതു കൊണ്ട് മാത്രമല്ല.അവന്റെ സാമിപ്യം ,സ്നേഹ ഭാഷണം, സൌഹ്രദത്തോടെയുള്ള ഒരു വിളി,അത് മതി ഏതൊരു ഭാര്യയും ഭര്‍ത്താവിന്റെ ചോല്പടിയിലാവാന്‍.ഭാര്യ കിടക്കറയിലൊ വിടിലോ അലങ്കരിക്കാനുള്ള വസ്തുവല്ല.ഭാര്യയുടെ ഇഷ്ടനുഷ്ടങ്ങള്‍ അത് വസ്ത്രത്തിലാകാം,അഹരത്തിലാകാം,സെക്സിലാകാം.പരസ്പരം സംസാരിച്ചു ഇഷ്ടനുഷ്ടങ്ങള്‍ പങ്കു വെയ്ക്കാനുള്ളതാണ്.അത് പോലെ ഭര്‍ത്താവിന്റെ ജോലി തിരക്കും,ക്ഷിണവും തിരിച്ചറിയാനും അത് പൊരുത്തപ്പെട്ടു പോകാനുള്ള മാനസികാവസ്ഥയും ഭാര്യക്ക് ഉണ്ടാവണം.ഭര്‍ത്താവിന്റെ സുഖ ദുഖങ്ങളില്‍ കൈ കൊര്‍ക്കുന്നവളാണ് ഭാര്യ എന്ന് ഭര്‍ത്താവിനു തോന്നണം.ഭര്‍ത്താവിന്റെ സ്നേഹം പിടിച്ചു വാങ്ങാനുള്ള ഒറ്റമുലി ഭര്‍ത്താവിന്റെ കുടുംബത്തെയും സ്നേഹിക്കുക എന്നതാണ്. അതായതു ഭര്‍ത്താവിന്റെ മാതാ പിതാക്കളെ സഹോദരങ്ങളെ സ്നേഹിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് ഭാര്യമാരാണ്.ഭര്‍ത്താവിന്റെ സ്നേഹം പിടിച്ചു വാങ്ങാന്‍ അതിലുപരി ഒരു ഒറ്റ മൂലി ഇല്ല.പുരുഷന്മാര്‍ പലപ്പോഴും അന്തര്‍ മുഖരാണ്.അവരുടെ ഉള്ളു തിരിച്ചറിഞ്ഞു പെരുമാറുന്ന ഭാര്യമാരായിരിക്കും ജിവിതത്തില്‍ ഏറ്റവും സന്തുഷ്ടരായി കഴിയുന്നത്‌.സ്ത്രികള്‍ പലപ്പോഴും അവരുടെ ഭാഗത്ത്‌ നിന്ന് മാത്രം ചിന്തിക്കുന്നവരായിരിക്കും.ഇത് പറഞ്ഞു മനസ്സിലാക്കി ഒരു മധ്യസ്ഥ മുഖം നല്കാന്‍ പുരുഷന്‍ പലപ്പോഴും തയ്യാറല്ല.അതിനു പകരം ഭാര്യയുമായി വഴക്കിടുക തെറ്റി പിരിയുക, പിണങ്ങുക.അതിനു പകരം ഭാര്യയുടെ സ്വഭാവം തിരിച്ചറിഞ്ഞു തന്റെ സ്നേഹ ഭാഷണത്തില്‍
വേണ്ടത് തിരുകി കയറ്റി ഭാര്യയെ തന്റെ വഴിക്ക് കൊണ്ടുവരുന്ന ഭര്ത്താക്കന്മാര്‍ ജിവിതത്തില്‍ വിജയ ശ്രീലാളിതരാണ്.വിവാഹം വേര്പിരിക്കുന്നതില്‍ മാതാപിതാക്കള്‍ക്കുള്ള പങ്കു വിസ്മരിക്കരുത്.ഒരു വിവാഹം നടത്തുബോള്‍ പുരുഷനെ കുറിച്ചും സ്ത്രീയെ കുറിച്ചും ഉള്ള വിവരങ്ങള്‍ പരസ്പരം കൈ മാറാന്‍ മടിക്കരുത്.ഉദാഹരണത്തിന് ചെറിയ രോഗങ്ങള്‍ ,വൈഷമ്യങ്ങള്‍ പരസ്പരം അറിയിക്കാതെ കല്യാണ പന്തലിലേക്ക് ആനയിക്കുമ്പോള്‍ പിന്നിട് താളം തെറ്റുന്നത്
നവ ദമ്പതികളുടെ ജീവിതമാണ്‌.സ്വന്തം രോഗം ഭര്‍ത്താവിന്റെ മുന്നില്‍ മറയ്ക്കാനകാതെ ആത്മഹത്യ ചെയ്യുന്നവര്‍ ഒന്നുമറിയാത്ത ഭര്‍ത്താവിനെ ലോക്കപ്പിലാകുന്ന കാഴ്ചയും വിരളമല്ല.അത് പോലെ പുരുഷന്റെ വികലത മറച്ചു വെച്ച് നടത്തുന്ന വിവാഹങ്ങള്‍ പലപ്പോഴും പെണ്ണിന്റെ വഴി പിഴച്ച ജീവിതത്തിലേക്ക് തള്ളിവിടുന്ന സാമുഹ്യ ചുറ്റു പാടും വിരളമല്ല.

വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു എന്നാണ് പ്രമാണം.എന്നാല്‍ സ്വര്‍ഗ്ഗവു നരകവും ആക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സ്ത്രീക്കും പുരുഷനും തന്നെയാണ്.പരസ്പര വിശ്വാസവും ,തുറന്നു പറച്ചിലുകള്‍ പിന്നെ കിടപ്പറയില്‍ അന്തര്‍ മുഖത്വം പാലിക്കാതെ സ്നേഹത്തിന്റെ തലോടലിന്റെ ആത്മാര്‍ത്ഥതയുടെ കരുത്ത് പകര്‍ന്നാല്‍ ജീവിതം സുന്ധരമാക്കാം.കിടപ്പറയില്‍ എക്സ്പ്രസ്സ്‌ ട്രെയിന്‍ പോലെ ആകരുത്.വളരെ പതുക്കെ പോകുന്ന ഒരു റിക്ഷ ഓടിക്കുന്നു എന്ന് കരുതുക.അവിടെയുള്ള ഡ്രൈവേഴ്സ് പരസ്പരം സഹായിക്കുന്നവരാണ്. തിരിച്ചറിവ് ഒരു പരിധിവരെ വിവാഹ ജീവിതം അനന്തകരമാക്കാം
***** ********** *************** *******

Wednesday, May 26, 2010

തിലകന്റെ തലയെടുപ്പ്



തിലകന്റെ തലയെടുപ്പ് മഹോത്സവം തുടങ്ങിയിട്ട് നാളേറെയായി.നമ്മുടെ
നടുവൊടിഞ്ഞ സാംസ്‌കാരിക സമുഹം ഇതില്‍ ഇടപെടാന്‍ ഇതുവരെ തയ്യാറായിട്ടില്ല.സുകുമാര്‍ അഴിക്കോട്
മാഷ് ഇതില്‍ ഇട പെട്ടെങ്കിലും സിനിമ ചന്തത്തില്‍ പെട്ട് ചന്ത പരുവമായി.ഞാന്‍ ഒരു കമ്മ്യുണിസ്റ്റ് എന്ന്
നൂറു വട്ടം പറയുന്ന തിലകനെ കണ്ടില്ലെന്നു നടിക്കുന്ന കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ (കമ്മ്യുണിസ്റ്റ്!!)എന്തെ ഒരു പ്രതികരണം പോലും നടത്തിയിട്ടില്ല.?കടുത്ത അവഗണന നേരിടുന്ന ഈ കലാകാരന്റെ നെഞ്ഞത്ത് ചവിട്ടി ആഹ്ലാദിക്കുന്ന വിദുഷക സംഘം ആരുടെ പേരിലാണ് ഈ പേ കൂത്തു നടത്തുന്നത്.ഇവര്‍ പറയുന്ന സംഘടന
തത്വം മനസ്സിലാകുന്നില്ല.അഭിനയിക്കാന്‍ അറിയുന്നവര്‍ അഭിനയിക്കട്ടെ.സംഘടന അവകാശം നേടാന്‍
ഉപകരിക്കുമെങ്കില്‍ ഉപകരിക്കട്ടെ.എന്നാല്‍ ചിലരുടെ നെഞ്ഞത്ത് കയറി തുള്ളി വേണോ അവകാശം നേടാന്‍.

തിലകനെ എല്ലാവരും ചേര്‍ന്ന് സംഘടന വിരുദ്ദനാക്കി.എന്നാല്‍
എന്തിനു തിലകന്‍ സംഘടനയ്ക്ക് എതിര് നിന്നു എന്ന് ആരും തിരക്കിയില്ല.അമ്മ പ്രസിഡന്റെ ശ്രീ.ഇന്നസെന്റു (വിഡ്ഢിയാന്‍ എന്ന് അഴിക്കോട് )പല വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയിട്ടും എന്താണ് തിലകന്‍ ഉന്നയിച്ച
കാര്യത്തിനു അമ്മ എന്ന സംഘടന കൈകൊണ്ട നടപടി എന്ന് വ്യക്തമാക്കിയിട്ടില്ല.തിലകന്‍ സംഘടനയ്ക്ക് എതിരെ നില കൊണ്ട് പോലും.തിലകനെ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ഒരു സംഘടന എന്ന നിലയില്‍ ഒരു നടപടിയും സ്വികരിക്കാത്ത സംഘടനയെ തിലകന്‍ വാഴ്ത്തണമായിരുന്നൊ
എന്നറിയില്ല.
തിലകന്‍ ഉന്നയിച്ച ചില കാര്യങ്ങള്‍ എങ്കിലും ശരിയായി വരുകയാണ്.ചില മാടംബികള്‍ സംഘടന തലപ്പത്ത് കയറി ഭരിക്കുകയാണ്.പക്ഷെ എല്ലാഴ്പ്പോഴും ജനം
സഹിച്ചു എന്ന് വരില്ല.അഭിനയിക്കാന്‍ അറിയുന്ന കലാ കാരനെ മാറ്റി നിര്‍ത്തി കലാ കേരളത്തില്‍ വാഴാം
എന്ന് കരുതുന്ന വിഡ്ഢികള്‍ ചെയ്യുന്നതു സ്വന്തം ഇരിപ്പിടം തോണ്ടുന്ന പ്രക്രിയ ആണ്.മമ്മുട്ടിയും മോഹന്‍ലാലും
കാല കാലം സിനിമയില്‍ നിറഞ്ഞു നില്‍ക്കും അവര്‍ക്ക് ശേഷം പ്രളയം എന്ന് വിചാരിക്കുന്നവര്‍ പ്രേം നസിറും,ജയനും ജീവിച്ചിരുന്ന കാലത്തെ കുറിച്ച് കൂടി ചിന്തിക്കണം.

ഒരു സംഘടനക്കുള്ളില്‍ അഭിപ്രായ വിത്യാസം സ്വഭാവികമാണ്.
എന്നാല്‍ ബാലകൃഷ്ണ പിള്ളയുടെ രണ്ടംഗ പാര്‍ട്ടി പോലെ ആകരുത്.രാഷ്ടിയ സംഘടനകള്‍ ഏതെങ്കിലും തത്വ പ്രമാണത്തില്‍ രൂപം കൊണ്ടതാണ്.അവിടെയുള്ള അച്ചടക്ക പ്രശ്നം പോലെ സിനിമ സംഘടന പ്രവര്ത്തിക്കരുത്.സിനിമ ഓരോരുത്തരുടെയും ഉപജീവന മാര്‍ഗ്ഗം കൂടിയാണ്.അത് കേവലം രാഷ്ടിയ
സംഘടന പോലെ പുറത്താക്കലും അകത്താക്കലും നടത്തി മുന്നേറാന്‍ പറ്റുന്നതല്ല.എം എ ബേബിയെ പോലെ
സാംസ്‌കാരിക നിലവാരമുള്ള ഒരാളില്‍ നിന്നും സവിശേഷമായി പറഞ്ഞാല്‍ സാംസ്‌കാരിക മന്ത്രി എന്ന
നിലയില്‍ തിലകന്‍ പ്രശ്നത്തില്‍ ഇടപെടാത്തത് ക്രുരമാണ്‌.മമ്മുട്ടിക്ക്‌ വേണ്ടിയാണു മന്ത്രി മാറി നില്‍ക്കുന്നതെന്ന് ദോഷൈക ദൃക്കുകള്‍ പറയും.ഇവിടെ താങ്കള്‍ പൊതു ജനത്തിന്റെ മന്ത്രിയാണ്.

ഇടതു പക്ഷ അനുഭാവിയായ തിലകന്റെ സ്ഥിതി ഇതാണെങ്കില്‍ ....
അയ്യോ!! ഞാനില്ലേ ഞാനി നാടുകരനല്ലേ.......!!!!!!!!!!!??????????????????????????

Friday, May 21, 2010

സരസ കേരളം ചിരിക്കതിരിക്കുമോ?

കേരളത്തില്‍ നടക്കുന്ന രാഷ്ടിയ ,സാഹിത്യ,മറ്റു സംഭവ വികാസങളിലേക്ക് നയിക്കുന്ന മനസ്സിനെ രസിപ്പിക്കുന്ന ചില ടിപ്സുകള്‍ ആണ് ഈ ബ്ലോഗ്‌.
ഒന്ന്.സുകുമാര്‍ അഴിക്കോട്‌ ടി.പത്ഭനാമനെ അഭിനന്ദിച്ചു.
രണ്ടു.കേരളത്തിലെ ഏറ്റവും വലിയ ഫലിത വ്യക്തിത്വമായിരുന്നു സഖാവ് നായനാര്‍.പിണറായി വിജയന്‍.
മൂന്നു.അമ്മ സംഘടന ജീവിതത്തില്‍ പ്രചോദനം.തിലകന്‍.
നാല്.വൈവാഹിക ജീവിതമാണ് ജന്മ സാഫല്യം.കാവ്യാ മാധവന്‍.
അഞ്ചു.ഉമ്മന്‍ ചാണ്ടി കേരളത്തിന്റെ അടുത്ത മുഖ്യ മന്ത്രി.രമേശ്‌ ചെന്നിത്തല.
ആറ്.എന്റെ മക്കളെ രാഷ്ടിയത്തില്‍ നിന്നും ഒഴിവാക്കും.കെ കരുണാകരന്‍.
ഏഴു.ഞാന്‍ മുഖ്യ മന്ത്രി പധത്തിനില്ല.ഉമ്മന്‍ ചാണ്ടി.
എട്ട്.പാര്‍ട്ടി അച്ചടക്കം പാലിക്കും.അച്യുതാനന്ദന്‍.
ഒന്‍പതു.കേരള പോലീസ് നവീകരണ പാതയില്‍.കോടിയേരി.
പത്ത്.തിലകനോട് നീതി പുലര്‍ത്തി.അമ്മ

Monday, May 17, 2010

റേഡിയോ ഏഷ്യയിലെ തമാശകള്‍

അറബി നാട്ടില്‍ കേട്ട ആദ്യത്തെ മലയാള ശബ്ദം എന്ന ശിര്ഷകത്തോടെ തുടങ്ങുന്ന റേഡിയോ ഏഷ്യ നമ്മുടെ ആകാശ വാണിയെ ഓര്‍മ്മിപ്പിക്കുന്ന നിരവധി നൂതന പരിപാടികളുടെ തുടക്ക കാരാണ്.അങ്ങനെ എടുത്തു പറയാന്‍ കഴിയുന്ന പരിപാടിയാണ് കാലത്ത് യു എ ഇ സമയം ഒന്‍പതു മണിക്ക് തുടങ്ങുന്ന ഗുഡ് മോര്‍ണിംഗ് ഗള്‍ഫ്.വളരെ സത്യ സന്ധമായ ഒരു വാര്‍ത്ത‍ അവലോകന പരിപാടി.നിരവധി പത്രങ്ങള്‍ നിരത്തി വെച്ച് കാതലായ വാര്‍ത്തകള്‍ പറയുകയും അവതാരകരുടെ നിലവാരത്തിനനുസരിച്ച് വിശദീകരിക്കുകയും ചെയ്യുന്ന വളരെ വിജ്ഞാന പ്രദമായ ഒരു പരിപാടി ആയിരുന്നു.പക്ഷെ ഇന്നത്തെ ആ പരിപാടിയുടെ അവസ്ഥയില്‍ ദുഃഖം ഉള്ളത് കൊണ്ടാണ് ഇങ്ങനെ എഴുതേണ്ടി വരുന്നത്.കേരളത്തില്‍ നിരവധി പത്രങ്ങള്‍ ഉണ്ട്.എന്നാല്‍ വടക്കെ മലബാറില്‍ ലിഗുകാര്‍ കടല പൊതിയാന്‍ ഉപയോഗിക്കുന്ന ചന്ദ്രിക പത്രമാണ്‌ ഗുഡ് മോര്‍ണിംഗ് ഗള്‍ഫിന്റെ ഡെസ്കില്‍ വിശകലനത്തിന് എത്തുന്നതെങ്കിലോ?വാര്‍ത്ത‍ വിശകലനത്തിനു കാതോര്‍ത്ത ഒരു വ്യക്തിയുടെ ഒരു ദിവസം പോയി.അത് മാത്രമല്ല കൂട്ടിന് ആത്മഹത്യ കഥാ വര്ത്തയക്കുന്ന മുത്തശിയും.പിന്നെ കേള്‍ക്കണോ റേഡിയോ ശ്രോധാവിന്റെ അവസ്ഥ.

ഗള്‍ഫ് മലയാള റേഡിയോ പ്രക്ഷേപണ രംഗത്ത് മലയാളത്തിന്റെ പ്രാധാന്യം മുറുകെ പിടിച്ച റേഡിയോ ഏഷ്യ അവരുടെ നിലവാരത്തില്‍ നിന്നും താഴേക്ക്‌ പോകരുത്.ഒരു സത്യം ഉള്ളത് മലബാറില്‍ നിന്നും ധാരാളം ജനങ്ങള്‍ ഗള്‍ഫില്‍ ഉണ്ട്.അതില്‍ ഏറെയും ഗള്‍ഫ് അനുഭാവികളാണ്.അവരെ തൃപ്തി പെടുത്താന്‍ ഗുഡ് മോര്‍ണിംഗ് ഗള്‍ഫ് എന്ന പരിപാടിയില്‍ വേണ്ട.അതിനു ലീഗനുഭാവികള്‍ക്ക് മാത്രമായി ഒരു സമയം കണ്ടെത്തുന്നതല്ലേ ഉചിതം.

മലയാള റേഡിയോകള്‍ക്ക് ഭാവുകങ്ങള്‍.

Sunday, May 16, 2010

മരണം വിതയ്ക്കുന്ന റോടുകള്‍

ദേശീയ പാതയിലും കേരളത്തിലെ മറ്റിതര റോടുകളിലും നടക്കുന്ന അപകടങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ ഏതൊരു ഭരണധികാരിയ്കും കഴിയില്ല എന്നത് ഒരു നഗ്ന സത്യമാണ്.എന്നാല്‍ നമ്മുടെ ഭരണക്കാര്‍ക്ക് ഇത്
പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നത് ഒരു കേരളീയന്‍ എന്നാ നിലയില്‍ എനിക്ക് സംശയമുണ്ട്‌.വേണ്ടതിനും വേണ്ടാത്തതിനും വാ തുറക്കുന്ന നമ്മുടെ യുവ ജന സംഘടനകളും രാഷ്ടിയ പാര്‍ട്ടികളും എന്നാണ് റോഡപകടങ്ങളുടെ വര്ദ്ദനവിനെതിരെ തെരുവിലിറങ്ങുക ..ദിനം പ്രതി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ ആകട്ടെ അപകട വാര്‍ത്തയില്‍ അഭിരമിച്ച് അവരുടെ കടമ മറക്കുന്നു.ദിനവും മരിച്ചു വീഴുന്ന
ഹത ഭാഗ്യരുടെ,ചെറുപ്പക്കാരുടെ ഇടയിലേക്ക് എന്നാണ് നമ്മളും കടന്നു ചെല്ലുക......?