വിവാഹത്തിന്റെ മുന്നം നാള് വിവാഹ മോചനം.,ഭര്‍തൃ മതി കാമുകനുമായി ഒളിച്ചോടി.,ഗള്‍ഫിലുള്ള ഭര്‍ത്താവു കത്ത് വഴി വിവാഹ മോചനം നടത്തി;നമ്മുടെ പത്രങ്ങളില്‍ നിത്യം കാണുന്ന വാര്‍ത്തകളുടെ ചുരുക്കമാണ്.എന്ത് കൊണ്ട് വിവാഹ മോചനങ്ങള്‍ അധികരിക്കുന്നു!
പ്രാചീന കാലം മുതല്‍ തന്നെ ഭാര്യ ഭര്‍തൃ ബന്ധത്തിന്റെ വിങ്ങലുകള്‍ വ്യക്തമാക്ക പെട്ടിട്ടുണ്ട്.ഇതിഹാസ പാത്രങ്ങളായ രാമനും സീതയും തുടങ്ങി യവന സുന്ദരിയുടെ കൊലപാതകം മുതല്‍ ചാള്‍സ് ഡയാന ദാമ്പതികളുടെ വേര്‍പിരിയല്‍ വരെ നമ്മള് അറിഞ്ഞതാണ്.നിത്യ ജിവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളുമായി പോരുത്തപ്പെടാനാകാതെ വേര് പിരിയുന്ന നവ ദമ്പതികള്‍ ഇന്നത്തെ ചര്‍ച്ചാ വിഷയമാണ്.എന്താണ് ഈ വേര്‍പിരിയലിന് പിന്നിലെ രഹസ്യം.കടുത്ത മാനസിക പൊരുത്തക്കേടുകള്ക്കപ്പൂറത്ത് ചായയില്‍ മധുരമിട്ടത് കൂടിയതിനൊ കുറഞ്ഞതിനോ വരെ വിവാഹ ബന്ധങ്ങള്‍ വേര്‍പിരിയുന്നു.സ്ത്രിധനത്തിന്റെ പേരില്‍ നടക്കുന്ന കൊല പാതകങ്ങള്‍ വേര് പിരിയലുകള്‍ വേറെയും.
ആധുനിക മനുഷ്യന്റെ വേഗതയാര്‍ന്ന ജിവിതത്തിനോടുവില്‍
താളം തെറ്റി പോകുന്ന വൈവാഹിക ജിവിതത്തിന്റെ കടിഞ്ഞാന്‍ പൊട്ടുന്നത് കണ്ടില്ലെന്നു നടിക്കാന്‍ കഴിയുമോ? എന്താണ് നവ ദമ്പതികള്‍ക്കിടയില്‍ സംഭവിക്കുന്നത്.പാശ്ചാത്യ അനുകരണത്തില്‍ വീണവരുടെ ഇടയിലല്ലേ ഇത് കൂടുതലായി കാണുന്നതെന്ന് വ്യക്തമാണ്.എന്നാല്‍ അന്ധ വിശ്വാസവും ,പണ
മോഹവും ആര്‍ത്തി പിടിച്ച ജീവിതവും വിവാഹ മോചന കേസുകളില്‍ കൂടുതലായി കാണാം.
വിവാഹ ജിവിതത്തില്‍ പ്രധാനമായും പുലര്‍ത്തേണ്ടത് പരസ്പര വിശ്വാസമാണ്.അതില്ലെങ്കില്‍ വൈവാഹിക ജിവിതം മുന്നോട്ട് പോകുക അസാധ്യമാണ്.സംശയ രോഗമുള്ള ഒരാളില്‍ നിന്നും മുക്തി നേടുക പ്രയാസമാണ്.സ്ത്രിയായാലും പുരുഷനായാലും സംശയ രോഗം വന്നാല്‍ മാറ്റുക അത്ര എളുപ്പമല്ല.സംശയ രോഗം യാദൃശ്ചികമായി കടന്നു വരുന്നതല്ല.അച്ഛനില്‍ നിന്നോ അമ്മയില്‍ നിന്നോ കടം കൊണ്ടാതാകാം.ചില സാഹചര്യങ്ങള്‍ മനുഷ്യനെ സംശയ രോഗത്തിന്റെ അടിമകളാക്കാം.എങ്കിലും അവന്റെ അല്ലെങ്കില്‍ അവളുടെ മനസ്സിന്റെ അടിത്തട്ടില്‍ വേരോടിയ വിടിന്റെ അന്തരിക്ഷമാകം സംശയ രോഗത്തിന്റെ മുര്ത്തന്യതയില്‍ കൊണ്ട് ചെന്നെത്തിക്കുന്നത്.
സംശയ രോഗിയെ തിരുത്താന്‍ സാധിക്കുമോ?തിര്‍ച്ചയായും കഴിയും.അത് ഏതെങ്കിലും മരുന്ന് കൊണ്ടോ ഉപദേശം കൊണ്ടോ മാറ്റിയെടുക്കാന്‍ പ്രയാസമാണ്.ദമ്പതികളെ മനസ്സിരുത്തി പഠിക്കുന്ന ബുദ്ദിമാനായ ഒരു മന:ശാസ്ത്രന്ജന് സവിശേഷ കൌണ്‍സില്‍ കൊണ്ട് ഒരു പരിധി വരെ സംശയ രോഗിയെ ജിവിതത്തിലേക്ക് കൊണ്ട് വരാം.പരസ്പരം ഉള്‍കൊള്ളാന്‍ കഴിഞ്ഞാല്‍ ഒരു ഡോക്ടരുടെ ആവശ്യമില്ല.ഉദാഹരണത്തിന് സംശയ രോഗമുള്ള ഒരു ഭര്‍ത്താവിനു അയാള്‍ക്ക് സംശയം ജനിപ്പിക്കുന്ന വിഷയങ്ങളില്‍ നിന്നും ഭാര്യ മന:പുര്‍വ്വമായ ശ്രദ്ദ വയ്ക്കണം.ചിലപ്പോള്‍ ബന്ധു വീടുകളില്‍ പോകുന്നതിനായിരിക്കാം.ഒറ്റയ്ക്കിരുന്നുള്ള ഫോണ്‍ സംസാരത്തിനായിരിക്കാം,വസ്ത്രധാരണത്തിന്ഠ പേരിലാകാം.ഇത് തിരിച്ചറിഞ്ഞു ഭാര്യ പെരുമാറുകയാണെങ്കില്‍ സംശയ രോഗിയായ ഭര്‍ത്താവിനെ മാറ്റാന്‍
കഴിയും.രോഗം ഭാര്യക്ക് ആണെങ്കിലോ?അവിടെ ഭര്‍ത്താവു ചെയ്യേണ്ടത് ഭാര്യക്ക് സംശയം ജനിപ്പിക്കുന്ന രിതിയില്‍ പെരുമാറാതിരിക്കാന്‍ ശ്രദ്ദിക്കുക അന്യ സ്ത്രീകളോട് സംസാരിച്ചിരിക്കുന്ന കാര്യത്തില്‍ , വളരെ വൈകി വിട്ടില്‍ വരുക.ഇതൊല്ലം ഒഴിവാക്കി അല്പനേരം ഭാര്യ്ക്കായി മാറ്റി വെച്ചാല്‍ തിരവുന്ന പ്രശ്നമേയുള്ളു.
ഇന്നത്തെ ചുറ്റുപാടില്‍ സ്ത്രി പുരുഷ ബന്ധത്തിന്റെ അതിര് വരമ്പുകള്‍ ഭേദിച്ച് പോയതല്ലേ നിലവിലുള്ള വേര് പിരിയലുകള്‍ക്കു നിധാനമെന്നു തോന്നി പോകുന്നു.ഒരു ഭാരി ഭര്‍ത്താവിനെ സ്നേഹിക്കുന്നത് ജോലി ചെയ്തു പൊറ്റൂന്നതു കൊണ്ട് മാത്രമല്ല.അവന്റെ സാമിപ്യം ,സ്നേഹ ഭാഷണം, സൌഹ്രദത്തോടെയുള്ള ഒരു വിളി,അത് മതി ഏതൊരു ഭാര്യയും ഭര്‍ത്താവിന്റെ ചോല്പടിയിലാവാന്‍.ഭാര്യ കിടക്കറയിലൊ വിടിലോ അലങ്കരിക്കാനുള്ള വസ്തുവല്ല.ഭാര്യയുടെ ഇഷ്ടനുഷ്ടങ്ങള്‍ അത് വസ്ത്രത്തിലാകാം,അഹരത്തിലാകാം,സെക്സിലാകാം.പരസ്പരം സംസാരിച്ചു ഇഷ്ടനുഷ്ടങ്ങള്‍ പങ്കു വെയ്ക്കാനുള്ളതാണ്.അത് പോലെ ഭര്‍ത്താവിന്റെ ജോലി തിരക്കും,ക്ഷിണവും തിരിച്ചറിയാനും അത് പൊരുത്തപ്പെട്ടു പോകാനുള്ള മാനസികാവസ്ഥയും ഭാര്യക്ക് ഉണ്ടാവണം.ഭര്‍ത്താവിന്റെ സുഖ ദുഖങ്ങളില്‍ കൈ കൊര്‍ക്കുന്നവളാണ് ഭാര്യ എന്ന് ഭര്‍ത്താവിനു തോന്നണം.ഭര്‍ത്താവിന്റെ സ്നേഹം പിടിച്ചു വാങ്ങാനുള്ള ഒറ്റമുലി ഭര്‍ത്താവിന്റെ കുടുംബത്തെയും സ്നേഹിക്കുക എന്നതാണ്. അതായതു ഭര്‍ത്താവിന്റെ മാതാ പിതാക്കളെ സഹോദരങ്ങളെ സ്നേഹിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് ഭാര്യമാരാണ്.ഭര്‍ത്താവിന്റെ സ്നേഹം പിടിച്ചു വാങ്ങാന്‍ അതിലുപരി ഒരു ഒറ്റ മൂലി ഇല്ല.പുരുഷന്മാര് പലപ്പോഴും അന്തര്‍ മുഖരാണ്.അവരുടെ ഉള്ളു തിരിച്ചറിഞ്ഞു പെരുമാറുന്ന ഭാര്യമാരായിരിക്കും ജിവിതത്തില്‍ ഏറ്റവും സന്തുഷ്ടരായി കഴിയുന്നത്.സ്ത്രികള്‍ പലപ്പോഴും അവരുടെ ഭാഗത്ത് നിന്ന് മാത്രം ചിന്തിക്കുന്നവരായിരിക്കും.ഇത് പറഞ്ഞു മനസ്സിലാക്കി ഒരു മധ്യസ്ഥ മുഖം നല്കാന് പുരുഷന് പലപ്പോഴും തയ്യാറല്ല.അതിനു പകരം ഭാര്യയുമായി വഴക്കിടുക തെറ്റി പിരിയുക, പിണങ്ങുക.അതിനു പകരം ഭാര്യയുടെ സ്വഭാവം തിരിച്ചറിഞ്ഞു തന്റെ സ്നേഹ ഭാഷണത്തില്‍
വേണ്ടത് തിരുകി കയറ്റി ഭാര്യയെ തന്റെ വഴിക്ക് കൊണ്ടുവരുന്ന ഭര്ത്താക്കന്മാര് ജിവിതത്തില്‍ വിജയ ശ്രീലാളിതരാണ്.വിവാഹം വേര്പിരിക്കുന്നതില് മാതാപിതാക്കള്‍ക്കുള്ള പങ്കു വിസ്മരിക്കരുത്.ഒരു വിവാഹം നടത്തുബോള്‍ പുരുഷനെ കുറിച്ചും സ്ത്രീയെ കുറിച്ചും ഉള്ള വിവരങ്ങള്‍ പരസ്പരം കൈ മാറാന്‍ മടിക്കരുത്.ഉദാഹരണത്തിന് ചെറിയ രോഗങ്ങള്‍ ,വൈഷമ്യങ്ങള്‍ പരസ്പരം അറിയിക്കാതെ കല്യാണ പന്തലിലേക്ക് ആനയിക്കുമ്പോള്‍ പിന്നിട് താളം തെറ്റുന്നത്
നവ ദമ്പതികളുടെ ജീവിതമാണ്.സ്വന്തം രോഗം ഭര്‍ത്താവിന്റെ മുന്നില്‍ മറയ്ക്കാനകാതെ ആത്മഹത്യ ചെയ്യുന്നവര്‍ ഒന്നുമറിയാത്ത ഭര്‍ത്താവിനെ ലോക്കപ്പിലാകുന്ന കാഴ്ചയും വിരളമല്ല.അത് പോലെ പുരുഷന്റെ വികലത മറച്ചു വെച്ച് നടത്തുന്ന വിവാഹങ്ങള്‍ പലപ്പോഴും പെണ്ണിന്റെ വഴി പിഴച്ച ജീവിതത്തിലേക്ക് തള്ളിവിടുന്ന സാമുഹ്യ ചുറ്റു പാടും വിരളമല്ല.
വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു എന്നാണ് പ്രമാണം.എന്നാല്‍ സ്വര്‍ഗ്ഗവു നരകവും ആക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സ്ത്രീക്കും പുരുഷനും തന്നെയാണ്.പരസ്പര വിശ്വാസവും ,തുറന്നു പറച്ചിലുകള്‍ പിന്നെ കിടപ്പറയില്‍ അന്തര്‍ മുഖത്വം പാലിക്കാതെ സ്നേഹത്തിന്റെ തലോടലിന്റെ ആത്മാര്‍ത്ഥതയുടെ കരുത്ത് പകര്‍ന്നാല്‍ ജീവിതം സുന്ധരമാക്കാം.കിടപ്പറയില്‍ എക്സ്പ്രസ്സ് ട്രെയിന്‍ പോലെ ആകരുത്.വളരെ പതുക്കെ പോകുന്ന ഒരു റിക്ഷ ഓടിക്കുന്നു എന്ന് കരുതുക.അവിടെയുള്ള ഡ്രൈവേഴ്സ് പരസ്പരം സഹായിക്കുന്നവരാണ്.ഈ തിരിച്ചറിവ് ഒരു പരിധിവരെ വിവാഹ ജീവിതം അനന്തകരമാക്കാം
***** ********** *************** *******
1 comment:
നന്നായി.... ഭംഗിയായി പക്വതയോടെ പറഞ്ഞിരിക്കുന്നു.
Post a Comment