ആരെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ മനസ്സില്‍ ഉള്ളു.ശ്രീ.വി എസ്.
അച്ചുദാനന്ദന്‍,ശ്രീ.കെ.കരുണാകരന്‍.ശ്രീ.വി ആര്‍ കൃഷ്ണ അയ്യര്‍
ഇങ്ങനെ കുറച്ചു യുവാക്കള്‍ ഒഴിച്ച് വേറെ ആരുണ്ട് നമ്മുടെ ഇടയില്‍
എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടി പോകും.എന്ത് പറ്റി നമ്മുടെ
യുവത്വത്തിനു.ഒരു കാലത്ത് നമ്മുടെ സാമൂഹ്യ മനസ്സിനെ
നയിച്ച് കൊണ്ടിരുന്ന യുവ സംഘടനകള്‍ എവിടെ?വളരെ
ചിന്തിപ്പിക്കുന്ന ഈ ചോദ്യത്തിനു സഹൃതയര്‍ ഉത്തരം കണ്ടെത്തും
എന്ന് കരുതുന്നു.
കേരളത്തിന്റെ കായിക രംഗം പി റ്റി ഉഷയ്ക്ക്
ശേഷം ആര് എന്ന് ചോദിച്ചു കൊണ്ടിരിക്കെ ചില നാമങ്ങള്‍
കോമന്‍ വെല്‍ത്ത് ഗെയിംസിലും ,ഏഷ്യന്‍ ഗയിംസിലും പുറത്തു
വന്നത് ആശാവഹം തന്നെ.എന്നാല്‍ പൊതുവില്‍ നമ്മുടെ
യുവ സമൂഹം ഒരു സാമൂഹ്യ പ്രധിബധ്ധതയും ഇല്ലാതെ
മദ്യത്തിനും,പുകയിലക്കും അടിമകളായി മാറി കൊണ്ടിരിക്കെ
രാഷ്ടീയ യുവ ജന പ്രസ്ഥാനങ്ങള്‍ എന്ത് കൃത്യം നിര്‍ വഹിക്കുകയാണ്..
അഞ്ചു വര്‍ഷം മുന്‍പ് വരെ ഇടതു ചേരിയിലെ യുവാക്കള്‍
എങ്കിലും സാമൂഹ്യ ഇടപെടല്‍ നടത്തയിരുന്നു എങ്കില്‍
അവരുടെ ആശാന്മാര്‍ ഭരിക്കുന്നത് കൊണ്ടാകാം അവരെയും
എങ്ങും കാണാനില്ല.ഇടതു പക്ഷത്തും നോമിനികള്‍ വന്നതോടെ
ഇടതു യുവ നേതൃ നിര ചാപിള്ളയായി.യൂത്ത് കൊഗ്രസ്സു
പണ്ടേ അങ്ങനെ ആയതു കൊണ്ട് കുറ്റം പറയാനുമില്ല.
യുവ മോര്‍ച്ച എന്ന സംഘടന എതിര്‍ക്കാന്‍ ആളില്ലാത്തത്
കൊണ്ടോ..ആളില്ലാത്തത് കൊണ്ടോ നിദ്രയില്‍ ആണ്.
സ്വയം സേവിക്കാന്‍ തയ്യാറായ ഒരു സംഘടന കിഴവന്‍
നേതൃ നിരയില്‍ രാമോതിഹസം തീര്‍ക്കാന്‍ സന്യസത്തില്‍
ആണ്.മാണിക്കും,ജോര്‍ജിനും ആണ്‍ മക്കള്‍ ഉള്ളത് കൊണ്ട്
അച്ചായ പാര്‍ട്ടിക്ക് യുവനിര ഉണ്ട്.മലപ്പുറത്ത് ഇനിയും
കോഴി ബിരിയാണി കഴിക്കാന്‍ ചെറുപ്പക്കാര്‍ക്ക് സമയം
ആയിട്ടില്ല.
വിദ്യാഭ്യാസം കഴിഞ്ഞ ഒരു മലയാളി യുവാവ്
വിദേശത്ത് ഒരു ഇന്റര്‍വ്യൂ ജയിക്കില്ല എന്ന് ഉറപ്പാണ്.ചങ്കുറപ്പ്
ഇല്ല എന്നത് തന്നെ കാരണം.നല്ല വിദ്യ കിട്ടുന്നു എങ്കിലും
വ്യക്തിത്വ വികസനം തീരെ ഇല്ല എന്നത് തന്നെ കാരണം.നമ്മുടെ
വിദ്യാഭ്യാസ രീതി അടിമുടി അഴിച്ചു പണിയണം.പുത്തന്‍
ആശയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത അധ്യാപകര്‍ ഉള്ള നമ്മുടെ
നാട്ടില്‍ അതും നടക്കും എന്ന് തോന്നുന്നില്ല ഒരു തരാം തന്നോന്നി
സംസ്കാരം വെച്ച് പുലര്‍ത്തുന്ന അധ്യാപകരും,വിദ്യാര്‍ത്ഥികളും
വളര്‍ന്നു വരുന്ന അഭിനവ കേരളത്തില്‍ നല്ല യുവത്വം ഉണ്ടാകുമോ?
ചരിത്ര താളുകളില്‍ ധീര വീര യോദ്ദാക്കള്‍
ചരിത്ര പുരുഷന്മാര്‍,നല്ല ഭരണാധികാരികള്‍ ഇങ്ങനെ പേര്
കേട്ടവര്‍ ഉണ്ടായിരുന്നു എന്ന് പറയേണ്ടി വരുമോ?കുടിക്കാനും
കൂത്താടാനും മാത്രമായി ഒരു യുവത.ഇത് നാളത്തെ കേരളത്തെ
എങ്ങനെ നയിക്കപ്പെടും എന്ന് ആശങ്ക പെടുത്തുന്നു.സജീവമായ
ലൈബ്രറി സംസ്കാരം തിരിച്ചു കൊണ്ട് വരാനും,യുവാക്കളുടെ
സര്‍ഗ്ഗ ചേതന തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാനും.നാട്ടിന്‍
പുറങ്ങള്‍ ഫുട്ബളിനും ,മറ്റു കായിക മത്സരങ്ങള്‍ക്കും
വേദി ഒരുക്കി യുവാക്കളെ കായിക ക്ഷമത ഉള്ളവര്‍
ആക്കി തീര്‍ക്കാനും യുവജന സംഘടനകള്‍ക്ക് കഴിയണം.
കുറഞ്ഞത് പുകയില ഉത്പന്നങ്ങള്‍ ഉപേക്ഷിക്കാന്‍
കഴിവുള്ള ഒരു യുവ ജനതയെ എങ്കിലും...........ശുഭാപ്തി
വിശ്വാസത്തോടെ ............
1 comment:
നല്ല ലേഖനം .....
നല്ല വിദ്യ കിട്ടുന്നു എങ്കിലും
വ്യക്തിത്വ വികസനം തീരെ ഇല്ല..ഇത് സത്യം..നമ്മളെക്കാള്‍ അറിവ് കുറഞ്ഞ പലരും വിദേശങ്ങളില്‍ നമ്മളെക്കാള്‍ മുകളില്‍ ആണ്..
പിന്നെ സിനിമയിലും യുവാക്കളായിട്ടു നമ്മുടെ സൂപ്പര്‍ സ്ടാരുകള്‍ മാത്രമേ ഉള്ളൂ
Post a Comment