Friday, September 11, 2009

ഏഷ്യാനെറ്റില്‍ ഗുണ്ടാ പടയൊ?

പോള്‍ വധവുമായി നടക്കുന്ന ഏഷ്യാ നെറ്റ് റിപ്പോര്‍ട്ടിങില്‍ ചില അപാകതകള്‍ നിറഞ്ഞിരിക്കുന്നില്ലെ എന്ന്‍
ബന്ദപ്പെട്ടവര്‍ ആലോചിക്കുന്നതു നന്നായിരിക്കും.പലപ്പോഴും ഗുണ്ടകളെ ന്യയീകരിക്കുന്ന റിപ്പോര്‍ട്ടിങ് ആണു
നടക്കുന്നത്.ചങനാശേരിയിലെ ഗുണ്ടകളെ പറ്റി പറയുംബൊള്‍ ആ റിപ്പോര്‍ട്ടര്‍ നടത്തിയത് "പാവം ഗുണ്ടകളെ
വേട്ടയാടുന്നു" എന്ന തരത്തിലാണു.ലൈബ്രറിയില്‍ പഴയെ ന്യൂസ് കാണുമല്ലൊ പരിശോദിക്കുന്നത് നന്നായിരിക്കും.
അത് കൊണ്ട് തന്നെ പോലീസിനു ടിപ്പ് കൊടുത്തവര്‍ തന്നെ മീഡിയായെയും വിലക്കെടുത്തൊ എന്ന്‍ സംശയിക്കെണ്ടിയിരിക്കുന്നു.
ഈ കേസ്സിലെ മീഡിയ താല്‍പര്യം ആരെ സംരക്ഷിക്കാനാണെന്ന്‍
മനസ്സിലാകുന്നില്ല.
1.പോള്‍ വധത്തിലെ കുറ്റ വാളികളെ പോലീസ് കണ്ടെത്തുന്നതിനു മുന്‍പ് മനോരമയും
ഏഷ്യാനെറ്റും കണ്ടെത്തി നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നു.
2.ചങനാശ്ശേരി ഗുണ്ടകള്‍ പാവം ഗുണ്ടകളാകുന്നു.
3.ഓം പ്രകാശും ,രജേഷും രഷ്ടീയക്കാരുടെ സംരക്ഷണയിലും ദുബായിലേക്ക് കടന്നെന്ന
നുണ പ്രചരിപ്പിക്കുന്നു.
4.ചങനാശ്ശേരി ഗുണ്ടകളുടെ ബന്ദുക്കളുടെ വാക്കിനു പോലീസിനേക്കാള്‍ വിശ്വാസ്യത
വരുത്തന്‍ ശ്രമിക്കുന്നു.
പൊതു ജനങള്‍ക്ക് അറിയേണ്ടത് ഗുണ്ടകളുടെ രാഷ്ടീയ ബന്ദത്തിനുപരി പോളിനെ ആരു കൊന്നു.
അതിനു പിന്നില്‍ വല്ല ഗൂഡാലോചനയും നടന്നിട്ടുണ്ടൊ?ഇതില്‍ രഷ്ടീയ നെത്രത്വത്തിനു പങ്കുണ്ടോ
അതില്‍ കോണ്‍ഗ്രസ്സും കമ്മ്യുണിസ്റ്റും വേര്‍തിരിക്കേണ്ടതില്ല.അത് രാഷ്ടീയ പാര്‍ട്ടികള്‍ നടത്തികൊള്ളും
മാധ്യമങള്‍ പക്ഷം ചേരുന്നത് നല്ലതല്ല.
ചന്ദ്രികയും.ദേശഭിമാനിയും,മനോരമയും രഷ്ടീയം പറയരുതെന്ന്‍ പറയാന്‍ ഞന്‍ ആളല്ല.