Saturday, August 28, 2010

സീരിയല്‍ ചന്തയും മധ്യ വയസ്സരായ പുരുഷന്മാരും

                                                                    സീരിയല്‍ ചന്തയില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന വിഭവങ്ങളില്‍ മുഴുവനും ഭക്തിയും സെക്സും ഇട കലരുന്നതിന്റെ രഹസ്യം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.എന്നാല്‍ അടുത്ത കാലത്ത് നാട്ടില്‍ പോയി വന്നപ്പോള്‍ ഒരു കാര്യം മനസ്സിലായി.സീരിയല്‍ കാണാന്‍ മുന്നില്‍ ഇരിക്കുന്നത് സ്ത്രീകള്‍ മാത്രമല്ല മധ്യ വയസ്സരായ പുരുഷന്മാരുടെ എണ്ണവും കൂടുതലാണ്.മംഗളം,മനോരമ ആഴ്ച പതിപ്പിലെ പൈങ്കിളി വരിക വായിക്കാന്‍ ശ്രമിക്കാത്ത മുതു കിളവന്മാര്‍ എങ്ങനെ സീരിയലിന്റെ അടിമകളായി.അവിടെയാണ് കാഴ്ച സമ്മാനിക്കുന്ന ചില ഇക്കിളികളുടെ രഹസ്യം വെളിവാകുന്നത്.സീരിയല്‍ സംവിധായകന്റെയും  ക്യാമറമേന്റെയും കുബുദ്ദി വളരെ പ്രകടമാണ്.സ്ത്രീകളെ സീരിയലില്‍ ഒട്ടി നിര്‍ത്താന്‍ അവര്‍ പ്രയോഗിക്കുന്ന തന്ത്രം നടികളുടെ വേഷ ഭൂഷാധികള്‍ വര്‍ണ്ണാഭമാക്കുക എന്നതാണ്.കൂടാതെ ഒരു ദരിദ്രന്റെ കഥയാണ് പറയുന്നതെങ്കിലും അവന്റെ വീടും പരിസരവും വളരെ വില പിടിപ്പുള്ള സാധന സമഗ്രഹികള്‍ കൊണ്ട് നിറയ്ക്കുക.അടുക്കള നല്ല ചന്തത്തില്‍ അണിയിച്ചോരുക്കുക.കൂലി വേലക്കാരിയെ പോലും സ്വര്‍ണ്ണാഭരണത്തില്‍ പൊതിയുക.ഇത് സ്ത്രീകളെ വശീകരിക്കാന്‍ ആണെങ്കില്‍.മധ്യ വയസ്സരായ പുരുഷന്മാരെ ടി വി യുടെ മുന്നില്‍ പിടിച്ചിരുത്താന്‍ ഉള്ള തന്ത്രം നടികളുടെ വശ്യ ഭാഗങ്ങള്‍ ബുദ്ദി പൂര്‍വ്വം പകര്‍ത്തുക എന്നതാണ്.നോക്കു സീരിയല്‍ നടികളില്‍ നല്ല മേനി കൊഴുപ്പ് ഉള്ളവര്‍ക്കാണ് മാര്‍ക്കറ്റ്.അരക്കെട്ടിനും നെഞ്ചിനും ഇടയ്ക്കുള്ള പിന്‍ ഭാഗമായിരിക്കും കൂടുതലും ചിത്രീകരിക്കുക.ഇത് ബോധ പൂര്‍വ്വം ചെയ്യുന്നതാണ്‌.മധ്യ വയസ്സരായ പുരുഷന്മാരെ സീരിയലിനു മുന്നില്‍ പിടിച്ചിരുത്തുന്ന തന്ത്രവും ഇത്തരം കാഴ്ചകളാണ്.
                                                                                      എല്ലാ സീരിയല്‍ കഥയുടെയും പ്രമേയം ഒന്ന് തന്നെയാണ്.അവിഹിത ബന്ധമില്ലാത്ത ഒരു കഥയും ഇല്ല.ഭാര്യയെ  മറച്ചു കാമുകിയുടെ കൂടെ കിടക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവു.ഭര്‍ത്താവിനെ മയക്കി കിടത്തി കാമുകനെ വിളിച്ചു വരുത്തുന്ന ഭാര്യ.ഇത് തിരിച്ചറിയുമ്പോള്‍ സംഭവിക്കുന്ന പ്രതികാരത്തിന്റെ കൊല പാതകത്തിന്റെ ചോരക്കറ.പിന്നെ കുടുംബ വഴക്കും സ്വത്തു പിടിച്ചെടുക്കലും അക്രമവും ഇല്ലാത്ത ഒരു കഥയും ഇല്ല.മലയാള ഭാഷയില്‍ എത്ര മോശമായ അതായതു ഇക്കിളിപ്പെടുത്തുന്ന സംഭാഷണ ശകലങ്ങള്‍.ഒരു മനസ്താപവും ഇല്ലാതെ ടി വി ക്ക് മുന്നില്‍ ഇരിക്കുന്ന വിഡ്ഢി കൂശ്മാണ്ട്ടങ്ങള്‍.

                                                            അവിഹിത ഗര്‍ഭത്തിന്റെയും,അവിഹിത ബന്ധങ്ങളെയും മനസ്സില്‍ തലോചിച്ചു നടക്കുന്ന എന്നാല്‍ സമൂഹത്തില്‍ മാന്യതയുടെ മുഖം മൂടി അണിഞ്ഞ ഒരു ജനതയുടെ നേര്‍ കാഴ്ചയുടെ വിഴുപ്പാണ് സീരിയല്‍ അഥവാ പൈങ്കിളി കഥകള്‍.അതിനു വേണ്ടി സമയം ചെലവഴിക്കുന്നവര്‍ തലച്ചോര്‍ എന്ന സാധനം എന്നോ നഷ്ടപ്പെട്ടവരാണ്.അവര്‍ക്ക് വേണ്ടി ചാനലുകാര്‍ കൊണ്ട് വരുന്ന ഇത്തരം കഥകളില്‍ ഒളിച്ചിരിക്കുന്ന ക്രിമിനല്‍ വാസനകള്‍ മധ്യ വയസ്കരുടെ വൈകുന്നേരം സബന്നമാക്കുന്നതില്‍ അവസാനിച്ചാല്‍ നല്ലത്.പക്ഷെ യുവതികളും യുവാക്കളും കൂടി ഇതില്‍ പെട്ട് പോയാല്‍ നാളത്തെ കേരളം മടയന്മാരെ മാത്രം പേറുന്ന കേരളമായി മാറും എന്നതില്‍ സംശയം വേണ്ട.
                                                             സീരിയല്‍ സംവിദായകാരും,നിര്‍മ്മിതാക്കളും ചാനലുകാരും ചെയ്യുന്ന വേറൊരു ക്രൂര കൃത്യം തങ്ങളുടെ സീരിയല്‍ കാണാന്‍  ആളെ കൂട്ടാന്‍ ചെയ്യുന്നത് സീരിയലില്‍ അഭിനയിക്കുന്ന നടികളെ പറ്റി അപവാദ കഥകള്‍ ഉണ്ടാക്കുക്ക എന്നതാണ്.സീരിയല്‍ നടിയുടെ അവിഹിത ബന്ധം,ഗോസിപ്പുകള്‍ പറഞ്ഞു പരത്തുക.എന്നിട്ട് ആ നടി അഭിനയിക്കുന്ന സീരിയലിനെ പരസ്യം ചെയ്യുക.സീരിയലിനു റേറ്റ് കൂട്ടാന്‍ ഇതില്‍ പരം നല്ലൊരു മാര്‍ഗ്ഗം വേറെ ഇല്ലല്ലോ?ഒളിഞ്ഞു നോട്ടത്തിനും.അന്യന്റെ സ്വകാര്യതയും സ്വന്തം ആത്മ സംത്രിപ്തിക്ക് ഉപയുഗിക്കുന്ന മലയാളി മനസ്സിനെ മെരുക്കാന്‍ സെക്സും അവിഹിതവുമാല്ലാതെ വേറെ എന്തുണ്ട്.അങ്ങനെയെങ്കില്‍ നമ്മുടെ മിമിക്രിയെ പറ്റി പറയണം.തീര്‍ച്ചയായും....ഒരു പാടുണ്ട് പറയാന്‍.


                                                      

6 comments:

vidhooshakan said...

മനസ്സുകളെ ദുഷിപ്പിക്കുന്നതിലും സമൂഹത്തെ
ജീര്‍ന്നിപ്പിക്കുന്നതിലും സീരിയലുകള്‍ വഹിയ്ക്കുന്ന
പങ്ക് വലുതാണ്‌

HAINA said...

ശരിയാണ്

Anonymous said...

നമ്മുടെ സമൂഹത്തിലെ ജീര്‍ണ്ണത ദൃശ്യ മാധ്യമങ്ങളിലും പ്രകടമാകുന്നു
എന്ന് മാത്രം. ഒരു സമ്പൂര്‍ണ്ണ ആയുര്‍വേദ ചികിത്സയാണ് സമൂഹത്തിനു
ആവശ്യമായിരിക്കുന്നത്.

p.m.basheer said...

നമ്മുടെ സമൂഹത്തിലെ ജീര്‍ണ്ണത ദൃശ്യ മാധ്യമങ്ങളിലും പ്രകടമാകുന്നു
എന്ന് മാത്രം. ഒരു സമ്പൂര്‍ണ്ണ ആയുര്‍വേദ ചികിത്സയാണ് സമൂഹത്തിനു
ആവശ്യമായിരിക്കുന്നത്.

Unknown said...

അറിവും വിജ്ഞാനവും പകരുന്ന ഡിസ്കവറി, നറ്റ് ജിഒ, ഹിസ്റ്ററി ചാനല്‍, ബിബിസി അങ്ങനെ എത്രയെത്ര ചാനലുകള്‍- ഇവയെല്ലാം മനുഷ്യനെറ്റ് ജിജ്ഞാസയെ മുതലെടുക്കുന്നുവെങ്കിലും തെറ്റില്ല. അസൂയ, കുശുമ്പ്,കുന്നായ്മ, എന്നിങ്ങനെ മനുഷ്യനിലെ പല വികൃതവികാരങ്ങളെയും സ്വഭാവങ്ങളെയും മാത്രം ചൂഷണം ചെയ്ത് പണം കൊയ്യുന്ന വിഷവിത്തുകളാണ് സീരിയലുകളും, റിയാലിറ്റി ഷോകളും, പിന്നെ ചില വാര്‍ത്താ ചാനലുകളും. ഇവയെ ഇല്ലാതാക്കുവാന്‍ ഏക മാര്‍ഗ്ഗം ഇവയെല്ലാം ഒഴിവാക്കി നല്ല പരിപാടികള്‍ കുടുമ്പ സമേതമിരുന്നു കാണുക എന്നതുമാത്രമാണ്.

the man to walk with said...

Aashamsakal