Sunday, June 30, 2013

വെറുക്കപ്പെടുന്ന ടെലിവിഷൻ

   നമ്മുടെ മുന്നിലെ ഏക നേരം പോക്കൽ ടെലിവിഷന് മുന്നിൽ ഇരിക്കുക എന്നതാണ്.  
എന്നാൽ അതും അരോചകം ആയി മാറുന്നു.കുറച്ചുപേർ ടി വിക്ക് മുൻപിൽ അടയിരിക്കുമ്പോൾ ,കുറച്ചുപേർ അതിൽ നിന്നും ഓടി ഒളിക്കാനുള്ള മാർഗ്ഗം അന്വേഷിക്കുന്നു.എന്തുകൊണ്ട് ഇത് സംഭവിക്കുന്നു.അതിനു കാരണക്കാർ ആര്?.ഈ ചോദ്യം സ്വയം ചോദിച്ച് ഉത്തരം എഴുതാം എന്ന് വിചാരിക്കുമ്പോൾ മനസ്സിൽ ഓടി വന്നത് സ്വന്തം മുഖം തന്നെയാണ്.ടെലിവിഷൻ പരിപാടികളിലെ അപചയത്തിനു കാരണക്കാർ നമ്മൾ തന്നെയാണെന്ന സ്വയം വിമർശനം ശരണം .

                                                  ഒരു കാല ഘട്ടത്തിൽ മലയാള സിനിമ അതിന്റെ ഭംഗിയും ,അഭംഗിയും പേറി നമ്മെ ആഹ്ലാദിപ്പിച്ചിരുന്നു.കാലാന്തരത്തിൽ അതിന്റെ രൂപം നടനോ ,നടിയോ ,നിർമ്മിതാവോ ആഗ്രഹിക്കുന്ന തരത്തിൽ ആകുകയും ഇതാണ് ജനത്തിനു വേണ്ടതെന്ന് അവർ തീരുമാനിക്കുകയും ചെയ്തു.അതോടെ മലയാള സിനിമ കാലിടറി വീഴാൻ തുടങ്ങി.ഒരു പത്മരാജനും ,ഭരതനും ,അരവിന്ദനും വിസ്മൃതിയിൽ ആയതുപോലെ .വീണ്ടും ചില പുത്തൻ ചുവടുകളുമായി ചിലർ മലയാള സിനിമയെ മുന്നോട്ടു നയിക്കവെ ,അതാ വരുന്നു ന്യു ജനറേഷൻ അതും റേഷൻ അരിപൊലെ ആയ അവസ്ഥ.ഇതേ അവസ്ഥയിലാണ് ഇന്നത്തെ ടെലിവിഷൻ രംഗവും.
ആർക്കും എന്തും ആകാമെന്ന അവസ്ഥ.ഒരേ കഥകൾ തിരിച്ചും മറിച്ചും സീരിയൽ ആയി വരുന്നു.ആണിനെ സാരി ഉടുപ്പിച്ചും ,പെണ്ണിനെ തുണി ഉരിച്ചും വിലസുന്ന സുന്ദര സുന്ദരി മലയാള വീടുകൾ.എം കെ കുമാരനെ പ്പോലെ ഉജ്ജ്വലമായ ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ച നാട്ടിൽ നിന്നാണ് ഈ അവിഹിതം.

                                                    മഴക്കാലം കഴിഞ്ഞാൽ കൂണ്‍ നിറയുന്നത് പോലെയാണ് ഇന്നത്തെ  
ചാനലുകളുടെ ജനനം.അതിനു അനുസരിച്ചുള്ള വിഡ്ഢിത്തവും അവർ കാട്ടി തുടങ്ങിയിരിക്കുന്നു.എന്റെ 
ഓർമ്മയിൽ ടെലിവിഷനെ വിഡ്ഢി പെട്ടി എന്ന് ഇടയ്ക്കിടെ ഓർമ്മപ്പെടുത്തിയത്യശശ:ശരീരനായ 
എം കൃഷ്ണൻ നായരാണ് .അദ്ദേഹം ഇന്ന് ഇല്ലാത്തത് അദ്ദേഹത്തിന്റെ പുണ്യം .ഒരു ഗൃഹ പാഠവും ചെയ്യാതെ പരിപാടി അവതരിപ്പിക്കാൻ ഇറങ്ങുന്ന അവതാരകർ.സിനിമാ നടികളും .നടന്മാരും ഇല്ലെങ്കിൽ  ഈ അവതാരകർ എന്ത് ചെയ്യുമായിരുന്നു.എന്തിനും ഏതിനും ആശ്രയിക്കുന്നത് നടികളെ അല്ലെങ്കിൽ നടന്മാരെ.സുനാമി തകർത്ത ദിവസങ്ങളിലും അഭിപ്രായം തേടി സിനിമാക്കാരുടെ പിറകെ നടന്ന ന്യൂസ് വിദഗ്ദ്ധന്മാരും വിരളമല്ല 

             
                                                     ചാനലുകളുടെ പ്രളയത്തിലും അല്പം ആശ്വാസം വാർത്താ ചാനലുകൾ  ആയിരുന്നു.എന്നാൽ മത്സരം മൂത്തതോടെ വാർത്ത‍ പിന്നിൽ ആകുകയും പരദൂഷണം മുന്നിൽ എത്തുകയും ചെയ്തു.സീരിയലുകാരുടെ പണി ഇപ്പോൾ വാർത്താ ചാനലുകൾ വീതം വെയ്ക്കുന്നു .വിദ്യാർത്ഥികൾക്ക് ചൂണ്ടി കാണിച്ചു കൊടുക്കാൻ പറ്റിയ ഒരു ചാനലും ഇല്ല.പുറം മേനിയുടെ കൊഴുപ്പിൽ ആശ്വാസം കൊള്ളാതെ മുന്നോട്ട് നയിക്കാൻ കഴിവുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയുന്ന പരിപാടികൾ ഉൾ കൊള്ളിച്ചു നമ്മുടെ പുതിയ 
തലമുറയ്ക്ക് വഴികാട്ടി ആകാൻ നമ്മുടെ ചാനലുകൾക്ക് കഴിയട്ടെ.
          
                                       

4 comments:

ajith said...

വെറുത്തുപോയി
ചാനല്‍ വെറുത്തുപോയി

പണ്ടത്തെ ആ ദൂരദര്‍ശന്‍ മതിയാരുന്നു

ബൈജു മണിയങ്കാല said...

റിമോട്ട് ഉണ്ടെങ്കിൽ tv എന്ത് പിഴച്ചു

aswany umesh said...

എല്ലായിടത്തും മത്സരമല്ലെ... റേറ്റിംഗ് കൂടുമെങ്കില്‍ എന്തിനും റെഡി ആയി ചാനലുകാരും എന്തും ചെയ്യാന്‍ തയ്യാറായി അണിയറ പ്രവര്‍ത്തകരും നില്‍ക്കുമ്പോള്‍ ഇങ്ങനെ ഒക്കെ ആയില്ലെന്കിലെ അത്ഭുതമുള്ളൂ...
കലികാലം.
http://aswanyachu.blogspot.in/

Nidheesh Varma Raja U said...

ടി വി കണ്ടു കണ്ട്........