Saturday, August 28, 2010

സീരിയല്‍ ചന്തയും മധ്യ വയസ്സരായ പുരുഷന്മാരും

                                                                    സീരിയല്‍ ചന്തയില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന വിഭവങ്ങളില്‍ മുഴുവനും ഭക്തിയും സെക്സും ഇട കലരുന്നതിന്റെ രഹസ്യം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.എന്നാല്‍ അടുത്ത കാലത്ത് നാട്ടില്‍ പോയി വന്നപ്പോള്‍ ഒരു കാര്യം മനസ്സിലായി.സീരിയല്‍ കാണാന്‍ മുന്നില്‍ ഇരിക്കുന്നത് സ്ത്രീകള്‍ മാത്രമല്ല മധ്യ വയസ്സരായ പുരുഷന്മാരുടെ എണ്ണവും കൂടുതലാണ്.മംഗളം,മനോരമ ആഴ്ച പതിപ്പിലെ പൈങ്കിളി വരിക വായിക്കാന്‍ ശ്രമിക്കാത്ത മുതു കിളവന്മാര്‍ എങ്ങനെ സീരിയലിന്റെ അടിമകളായി.അവിടെയാണ് കാഴ്ച സമ്മാനിക്കുന്ന ചില ഇക്കിളികളുടെ രഹസ്യം വെളിവാകുന്നത്.സീരിയല്‍ സംവിധായകന്റെയും  ക്യാമറമേന്റെയും കുബുദ്ദി വളരെ പ്രകടമാണ്.സ്ത്രീകളെ സീരിയലില്‍ ഒട്ടി നിര്‍ത്താന്‍ അവര്‍ പ്രയോഗിക്കുന്ന തന്ത്രം നടികളുടെ വേഷ ഭൂഷാധികള്‍ വര്‍ണ്ണാഭമാക്കുക എന്നതാണ്.കൂടാതെ ഒരു ദരിദ്രന്റെ കഥയാണ് പറയുന്നതെങ്കിലും അവന്റെ വീടും പരിസരവും വളരെ വില പിടിപ്പുള്ള സാധന സമഗ്രഹികള്‍ കൊണ്ട് നിറയ്ക്കുക.അടുക്കള നല്ല ചന്തത്തില്‍ അണിയിച്ചോരുക്കുക.കൂലി വേലക്കാരിയെ പോലും സ്വര്‍ണ്ണാഭരണത്തില്‍ പൊതിയുക.ഇത് സ്ത്രീകളെ വശീകരിക്കാന്‍ ആണെങ്കില്‍.മധ്യ വയസ്സരായ പുരുഷന്മാരെ ടി വി യുടെ മുന്നില്‍ പിടിച്ചിരുത്താന്‍ ഉള്ള തന്ത്രം നടികളുടെ വശ്യ ഭാഗങ്ങള്‍ ബുദ്ദി പൂര്‍വ്വം പകര്‍ത്തുക എന്നതാണ്.നോക്കു സീരിയല്‍ നടികളില്‍ നല്ല മേനി കൊഴുപ്പ് ഉള്ളവര്‍ക്കാണ് മാര്‍ക്കറ്റ്.അരക്കെട്ടിനും നെഞ്ചിനും ഇടയ്ക്കുള്ള പിന്‍ ഭാഗമായിരിക്കും കൂടുതലും ചിത്രീകരിക്കുക.ഇത് ബോധ പൂര്‍വ്വം ചെയ്യുന്നതാണ്‌.മധ്യ വയസ്സരായ പുരുഷന്മാരെ സീരിയലിനു മുന്നില്‍ പിടിച്ചിരുത്തുന്ന തന്ത്രവും ഇത്തരം കാഴ്ചകളാണ്.
                                                                                      എല്ലാ സീരിയല്‍ കഥയുടെയും പ്രമേയം ഒന്ന് തന്നെയാണ്.അവിഹിത ബന്ധമില്ലാത്ത ഒരു കഥയും ഇല്ല.ഭാര്യയെ  മറച്ചു കാമുകിയുടെ കൂടെ കിടക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവു.ഭര്‍ത്താവിനെ മയക്കി കിടത്തി കാമുകനെ വിളിച്ചു വരുത്തുന്ന ഭാര്യ.ഇത് തിരിച്ചറിയുമ്പോള്‍ സംഭവിക്കുന്ന പ്രതികാരത്തിന്റെ കൊല പാതകത്തിന്റെ ചോരക്കറ.പിന്നെ കുടുംബ വഴക്കും സ്വത്തു പിടിച്ചെടുക്കലും അക്രമവും ഇല്ലാത്ത ഒരു കഥയും ഇല്ല.മലയാള ഭാഷയില്‍ എത്ര മോശമായ അതായതു ഇക്കിളിപ്പെടുത്തുന്ന സംഭാഷണ ശകലങ്ങള്‍.ഒരു മനസ്താപവും ഇല്ലാതെ ടി വി ക്ക് മുന്നില്‍ ഇരിക്കുന്ന വിഡ്ഢി കൂശ്മാണ്ട്ടങ്ങള്‍.

                                                            അവിഹിത ഗര്‍ഭത്തിന്റെയും,അവിഹിത ബന്ധങ്ങളെയും മനസ്സില്‍ തലോചിച്ചു നടക്കുന്ന എന്നാല്‍ സമൂഹത്തില്‍ മാന്യതയുടെ മുഖം മൂടി അണിഞ്ഞ ഒരു ജനതയുടെ നേര്‍ കാഴ്ചയുടെ വിഴുപ്പാണ് സീരിയല്‍ അഥവാ പൈങ്കിളി കഥകള്‍.അതിനു വേണ്ടി സമയം ചെലവഴിക്കുന്നവര്‍ തലച്ചോര്‍ എന്ന സാധനം എന്നോ നഷ്ടപ്പെട്ടവരാണ്.അവര്‍ക്ക് വേണ്ടി ചാനലുകാര്‍ കൊണ്ട് വരുന്ന ഇത്തരം കഥകളില്‍ ഒളിച്ചിരിക്കുന്ന ക്രിമിനല്‍ വാസനകള്‍ മധ്യ വയസ്കരുടെ വൈകുന്നേരം സബന്നമാക്കുന്നതില്‍ അവസാനിച്ചാല്‍ നല്ലത്.പക്ഷെ യുവതികളും യുവാക്കളും കൂടി ഇതില്‍ പെട്ട് പോയാല്‍ നാളത്തെ കേരളം മടയന്മാരെ മാത്രം പേറുന്ന കേരളമായി മാറും എന്നതില്‍ സംശയം വേണ്ട.
                                                             സീരിയല്‍ സംവിദായകാരും,നിര്‍മ്മിതാക്കളും ചാനലുകാരും ചെയ്യുന്ന വേറൊരു ക്രൂര കൃത്യം തങ്ങളുടെ സീരിയല്‍ കാണാന്‍  ആളെ കൂട്ടാന്‍ ചെയ്യുന്നത് സീരിയലില്‍ അഭിനയിക്കുന്ന നടികളെ പറ്റി അപവാദ കഥകള്‍ ഉണ്ടാക്കുക്ക എന്നതാണ്.സീരിയല്‍ നടിയുടെ അവിഹിത ബന്ധം,ഗോസിപ്പുകള്‍ പറഞ്ഞു പരത്തുക.എന്നിട്ട് ആ നടി അഭിനയിക്കുന്ന സീരിയലിനെ പരസ്യം ചെയ്യുക.സീരിയലിനു റേറ്റ് കൂട്ടാന്‍ ഇതില്‍ പരം നല്ലൊരു മാര്‍ഗ്ഗം വേറെ ഇല്ലല്ലോ?ഒളിഞ്ഞു നോട്ടത്തിനും.അന്യന്റെ സ്വകാര്യതയും സ്വന്തം ആത്മ സംത്രിപ്തിക്ക് ഉപയുഗിക്കുന്ന മലയാളി മനസ്സിനെ മെരുക്കാന്‍ സെക്സും അവിഹിതവുമാല്ലാതെ വേറെ എന്തുണ്ട്.അങ്ങനെയെങ്കില്‍ നമ്മുടെ മിമിക്രിയെ പറ്റി പറയണം.തീര്‍ച്ചയായും....ഒരു പാടുണ്ട് പറയാന്‍.


                                                      

Sunday, August 22, 2010

ഏഷ്യാ നെറ്റിന്റെ ഉച്ചിഷ്ടം ഭുജിക്കുന്ന പ്രവാസികള്‍

                                                      കേരളത്തിന്റെ ആദ്യ സാറ്റലൈറ്റ് ചാനലായ ഏഷ്യ നെറ്റിന്റെ ഉത്ഭവത്തില്‍ നിറഞ്ഞു സന്തോഷിച്ചത്‌ പ്രവാസി മലയാളികളാണ്.സവിശേഷമായി പറഞ്ഞാല്‍ ഗള്‍ഫ്‌ മലയാളികള്‍.നേരിട്ട് സംപ്രേക്ഷണം ചെയ്ത ആദ്യ മലയാള ന്യൂസും അത് വായിച്ച പ്രമോദിനെയും മലയാളിക്ക് മറക്കാന്‍ കഴിയുമോ?എന്നാല്‍ കാലം മാറി.ആഗോള വിപണന രംഗം കടല്‍ താണ്ടി വ്യാപിച്ചതോടെ ഭൂമിയും,സ്ഥാപനങ്ങളും സബന്നര്‍ നോട്ടമിട്ടതോടെ അഗതികളുടെ ഗതി അതോഗതിയായി.അത് പത്ര മാധ്യമം ശരിയായി കൈകാര്യം ചെയ്തെങ്കിലും ചാനല്‍ മീഡിയ വഴി മാറി മാധ്യമ ഭീമന്മാര്‍ കൈകലക്കിയത് ആരും കണ്ടില്ലെന്നു നടിച്ചു.ഇന്ന് അതിന്റെ പാവ ഭാരം പേറുന്നത് ഗള്‍ഫ് മലയാളികളാണ്.കാരണം എല്ലാ മേഘലയിലും അവഗണിക്ക പെട്ട ഗള്‍ഫ് മലയാളിക്ക് ഏഷ്യാ നെറ്റും സമ്മാനിച്ചത്‌ ആ അവഗണന തന്നെയാണ്.കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ ഉച്ചിഷ്ടം ഏഷ്യാ നെറ്റ് മിഡില്‍ ഈസ്റ്റ് എന്ന പേരില്‍ മലയാളികളെ പറ്റിക്കുക.പുതിയ ചാനല്‍ എന്ന് അവകാശപ്പെടുകയും ഏഷ്യാ നെറ്റിന്റെ ഉച്ചിഷ്ടം വിളമ്പുകയും ചെയ്യുന്ന ഈ ചാനല്‍ മണ്ടന്മാരായ മലയാളികളുടെ കാശു ഊറ്റുകയാണ്.ഉദാഹരണത്തിന് സ്റ്റാര്‍ സിംഗറിന്റെ ഫൈനല്‍ ലൈവ് ആയിരിന്നിട്ടും മിഡില്‍ ഈസ്റ്റ് ചാനല്‍ വളരെ വൈകിയും അത് ലൈവ് ആക്കി ജനങളുടെ എസ് എം എസ് കാശ് അടിച്ചെടുത്തു.ഇത് ഏതു ഉപഭോഗ്രത കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയും.

                                                 മലയാളത്തില്‍ നിരവധി പുതിയ ചാനല്‍ നിലവില്‍ ഉള്ളത് കൊണ്ട് തന്നെ ഏഷ്യാ നെറ്റിന്നെ മാത്രം ആശ്രയിക്കുന്നു എന്ന് തോന്നരുത്.മലയാളിയുടെ ചാനല്‍ സംസ്കാരത്തിന് വഴി തുറന്ന ശശി കുമാറിനെ പോലുള്ളവരുടെ സാംസ്‌കാരിക പൈതൃകം ഏറ്റു വാങ്ങിയ ഒരു ചാനലിനെ ഏതോ വട്ടി പലിശക്കാരന്‍ ഏറ്റെടുത്തു മനുഷ്യനെ പറ്റിക്കുന്നത് കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്തത് കൊണ്ട് എഴുതുകയാണ്.ടി എന്‍ ഗോപകുമാറും,ശ്രീ കണ്ടന്‍ നായരും ആ ചാനലില്‍ ഇരുന്നു ഈ കൊള്ളക്ക് കൂട്ട് നില്‍ക്കുന്നത് നീതിക്ക് നിരക്കാത്തതാണ്.ഒരു പക്ഷെ മലയാളിയുടെ പരമ്പരാഗത സ്വഭാവം കൂടിയാകാം ഈ ചാനല്‍ രക്ഷപ്പെട്ടു പോകുന്നത്.കാരണം മലയാളി ഇന്നും ടൂത്ത് പെസ്റ്റിനു വിളിക്കുന്നത്‌  
ഗോള്‍ഗേറ്റ് എന്ന കമ്പനി പേരാണ്.അതെ പോലെ കുളിക്കാനുള്ള സോപ്പിനെ ലൈഫ് ബോയ്‌ എന്ന് വിളിച്ചിരുന്നതും ഓര്‍മ്മിക്കണം.                                                        
                                                     മലയാളത്തില്‍ നിരവധി ചാനല്‍ ഉണ്ടെങ്കിലും ഏഷ്യാ നെറ്റിന്റെ പ്രഥമ സ്ഥാനവും
 അതില്‍ സംസ്കാരം ഉള്ളവര്‍ പ്രവര്‍ത്തിക്കുന്നു എന്ന് അറിയാമെന്നത് കൊണ്ടാണ് ഒരു ഒരു പ്രവാസി എന്ന നിലയില്‍ ഏഷ്യാ  നെറ്റിന്റെ ഈ നെറി കേടിനെതിരെ പറയേണ്ടി വന്നത്.ഗള്‍ഫ്‌ സ്ഥാപങ്ങളുടെ പരസ്യം വാങ്ങി പുട്ടടിക്കുന്നതോടൊപ്പം പ്രവാസ
ലോകത്ത് ജീവിക്കുന്ന മലയാളിക്കും യഥാ സമയം പരിപാടികള്‍ കാണിക്കാനുള്ള സത്യ സന്ധത കാണിക്കണം.പരസ്യ ധാതക്കളിലേക്ക് ഏഷ്യാ നെറ്റിന്റെ ഈ നെറി കേടിനെ പറ്റി പ്രചരിപ്പിക്കാനും,അത് തുറന്നു കാട്ടാനും പ്രവാസി സംഘടന പ്രവര്‍ത്തകര്‍ ആര്‍ജ്ജവം കാട്ടണം.ചാനലില്‍ മുഖം കാണിയ്ക്കാന്‍ ക്യൂ നില്‍ക്കുന്നതോടൊപ്പം പ്രവാസി മലയാളികളോട് ഏഷ്യാ നെറ്റ് ചാനല്‍ കാട്ടിയ ഈ മര്യാദകേടു തുറന്നു കാട്ടണം.