Tuesday, January 6, 2015

രക്ത സമ്മർധം

                          രക്ത സമ്മർധം ഒളിഞ്ഞിരിക്കുന്ന അപകടകാരിയായി മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിലെ അപകട അവസ്ഥയെ മുൻ കൂട്ടി തിരിച്ചറിയുക എന്നത് ഏതൊരു പൌരന്റെയും കടമയായി മാറിയിരിക്കുന്നു.ഈ രോഗത്തിന്റെ ശാസ്ത്ര വശം പറയാൻ ഞാൻ ആളല്ല .എന്നാൽ അതിന്റെ വരവും പോക്കും തിരിച്ചറിയാനും അതിന്റെ അപകട തോത് കുറയ്ക്കാനും നമ്മുടെ ശ്രദ്ദയ്ക്ക് ആകും .ഒന്ന് ശ്രദ്ദിച്ചാൽ ചിലപ്പോൾ നമ്മുടെ ജീവിതം തന്നെ നമുക്ക് തിരിച്ചു പിടിക്കാം ,പൂർണ്ണ രോഗ മുക്തി അത് അസാധ്യം ആണെങ്കിലും പിന്നിൽ നിന്നുള്ള ആക്രമണം തടയാൻ നമ്മുടെ ജീവിത ചര്യയിലൂടെ കഴിയും .ആദ്യമായി രക്ത സമ്മർധം എന്താണെന്നും അതെങ്ങനെ തിരിച്ചറിയാം എന്നുള്ളതാണ്.എന്നാൽ മാത്രമേ ഈ അസുഖത്തെ നമ്മുടെ വരിതിയിൽ നിർത്താൻ കഴിയുക ഉള്ളു.അമിത വണ്ണം ഉള്ളവർക്ക് ഇതിന്റെ ഫലം  പെട്ടെന്ന് ശരീരത്തിൽ പ്രകടമാകും.നടന്നാലും കിതയ്ക്കുക .പടി കയറിയാൽ കിതപ്പ് ,കാൽ കൈ വിറയൽ എന്നിങ്ങനെ സൂചനകൾ കിട്ടും .കൂടാതെ അമിത സന്തോഷമോ ,ദു:ഖമോ ഉണ്ടായാലും കിതപ്പും ,നെഞ്ഞിടിപ്പും വർദ്ധിക്കും .അത് കൊണ്ട് തന്നെ ഒരു ഡോക്ടറെ കാണും .അതും മനസ്സിലാക്കാതെ മുന്നോട്ട് പോകുന്നവർ അപകടത്തിൽ ചെന്ന് ചാടും .എന്നാൽ അമിത വണ്ണം ഇല്ല അത് കൊണ്ട് തനിക്ക് രകതസമ്മർധം വരില്ല എന്ന് ധരിക്കുന്ന മെലിഞ്ഞവർ ആണ് കൂടുതൽ അപകടത്തിൽ പെടുന്നത് .അത്തരം ആൾക്കാർ ആശുപത്രി കിടക്കയിൽ ആണ് തന്റെ രോഗത്തിന്റെ തീവ്രത തിരിച്ചു അറിയുന്നത്.മെലിഞ്ഞവർ പൊതുവെ ശാന്ത സ്വഭാവം ഉള്ളവര ആയിരിക്കും .എന്നാൽ പെട്ടെന്ന് ദേഷ്യം വരുക ,ഉച്ചത്തിൽ ആക്രോശിക്കുക ,പെട്ടെന്ന്  ആക്രമണ സ്വഭാവം കാണിക്കുക .ഇവരെ ശ്രദ്ദിക്കുക .അവർ രക്ത സമ്മർധത്തിലാണ് .ഓരോ ദിവസവും മനസ്സിന്റെ പിരിമുറുക്കം വർദ്ദിക്കുക ,തല പെരുപ്പ്‌ ക്ഷീണം ,ഉറക്കം ഇല്ലയ്ക ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം ആണ്.


                                            ഈ എഴുത്ത് രോഗ ലക്ഷണം പറയാൻ അല്ല .എന്നാൽ രോഗ മുക്തി നേടുക അല്ലെങ്കിൽ രോഗത്തെ അകറ്റി നിർത്താൻ നമുക്ക് എങ്ങനെ സാധിക്കും അതിലാണ് എന്റെ ശ്രദ്ദ .രോഗ മുക്തി എന്നത് ഞാൻ ഒന്ന് കൂടി പറയട്ടെ പൂർണ്ണ മുക്തി എന്നത് വിരളം ആണ്,എന്നാൽ രോഗ പ്രധിരോധം സാധ്യമാണ്.അമിത വണ്ണം കുറയ്ക്കുക എന്നത് അനിവാര്യമായ കാര്യമാണ്.നിത്യ വ്യായാമം ,ഭക്ഷണ ക്രമം ,ഉപ്പ് ,എണ്ണ ഉപയോഗം കുറയ്ക്കുക .പുകവലി .മദ്യപാനം ഉപേക്ഷിക്കുക .എന്നിങ്ങനെ ജീവിത ചര്യയിൽ വരുത്തുന്ന ക്രമീകരണങ്ങൾ രോഗ പ്രതിരോധം പ്രധാനം ചെയ്യും .


                                                              ഒന്ന് ശ്രദ്ദിക്കു.ശാന്തത ,മനസ്സിന്റെ ശാന്തത അതാണ്‌ പ്രധാനം .വൈകാരികമായി പ്രധികരിക്കുന്നതിൽ നിന്നും ഒഴിവാകുക .എന്തും ശാന്തമായി കേൾക്കാൻ ഉള്ള മാനസിക അവസ്ഥ രൂപ പെടുത്തുക.ദു:ഖ സിനിമകൾ .സീരിയലുകൾ കാണാതിരിക്കുക.അപ്രിയ സത്യങ്ങൾക്ക് കേൾക്കുന്നതിൽ നിന്നും ,പ്രധികരിക്കുന്നതിൽ നിന്നും ഒഴിവാകുക .വാദ പ്രധിവാദങ്ങൾ നിറയുന്ന ടി വി പരിപാടികൾ കഴിവതും ഒഴിവാക്കുക .ഭാര്യയും ഭർത്താവും സ്വന്തം ആരോഗ്യ അവസ്ഥ പരസ്പരം അറിഞ്ഞിരിക്കുക .പണം ഇടപാടുകൾ നടത്തുന്ന സമയം വാക്വാദങ്ങൾ ഒഴിവാക്കുക .യോഗ അഭ്യസിക്കുക .

                                                                           
                                                                           രക്ത സമ്മർദ്ദം നമ്മുടെ മനസ്സിന്റെ ശാന്തത കൊണ്ടും തിരിച്ചറിവ് കൊണ്ടും ജീവിത ചര്യ കൊണ്ടും പിടിച്ചു നിർത്താൻ കഴിയും .നമുക്ക് ശാന്തമായ ഒരു മനസ്സ് ഉണ്ടെക്കിൽ 

No comments: