രാഷ്ടീയ വൈരം വെച്ചോ,വ്യക്തി താല്പര്യം മൂലമോ വിവാദങ്ങള്‍ സ്രഷ്ടിക്കുന്ന രാഷ്ടീയക്കാരുടെ കുബുദ്ധി മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞു വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കണം.അല്ലെങ്കില്‍ കേരളത്തില്‍ കണ്ടല്‍ കാടു മാത്രമല്ല നമ്മുടെ മുഴുവന്‍ കാടും ഇവര്‍ നശിപ്പിക്കും.ഇപ്പോഴത്തെ കടല്‍ പാര്‍ക്കിനു പുറമെയുള്ള സ്ഥലത്തെ കുറിച്ച് എന്തെ മാധ്യമങ്ങള്‍ മിണ്ടുന്നില്ല .ആരുടെ കൈപ്പിടിയില്‍ ആണ്.ആരാണ് കണ്ടല്‍ കാടു മുറിച്ചു വിറകാക്കി വിറ്റത്.അതൊക്കെ നമ്മള്‍ അറിയേണ്ടതല്ലേ.
പരിസ്ഥിതി എന്നത് കാടു പുഴയും മാത്രമല്ല.ശുദ്ധം അല്ലാതെ ആകുന്ന നമ്മുടെ വായു അതില്‍ പെടില്ലേ.ശബ്ദ മലിനീകരണം അതില്‍ പെടില്ലേ.അങ്ങനെ എങ്കില്‍ കണ്ണൂര്‍ എംപി സ്വന്തം വീട്ടില്‍ ഉപയോഗിക്കുന്ന ജനരേട്ടര്‍ ശബ്ദം കാരണം ഉറങ്ങാന്‍ കഴിയാത്ത പരിസര വാസികളെ കുറിച്ച് എന്ത് പറയാന്‍ കഴിയും.ആരെങ്കിലും പരാതി പറഞ്ഞാല്‍ അവന്‍ ഈ ഭൂമുഖത്ത് ഉണ്ടാകുമോ?സ്വന്തം രാഷ്ടീയ താല്പര്യത്തിനു മാത്രമല്ല പരിസ്ഥിതി സംരക്ഷണം.മനുഷ്യന്റെ ജീവിതം മാത്രമല്ല.പരിസ്ഥിതിയില്‍ അടങ്ങുന്നത്.ഭൂമിയുടെ ആവാസ വ്യവസ്ഥ നശിപ്പിക്കുന ഏതും രാഷ്ടീയക്കാരുടെ ബുദ്ധിയില്‍ വരണം.കണ്ണൂരില്‍ നിന്നുള്ള പരിസ്ഥിതി ബോധം എല്ലാ അര്‍ത്ഥത്തിലും കേരളമാകെ പടരട്ടെ.

,