Sunday, August 7, 2011

മന:സാക്ഷി

നമ്മള്‍ പ്രാര്‍ത്ഥന ,ദൈവ ആരാധന ഇങ്ങനെ ദൈവത്തിനു തൃപ്തി വരാന്‍
ചെയ്യാവുന്നതെല്ലാം ചെയ്യുന്നു.എന്നാല്‍ നമുക്ക് മനോ തൃപ്തി വരുന്ന തരത്തില്‍ പ്രാര്‍ത്ഥന
അവസാനിക്കുന്നുണ്ടോ?എന്ത് കാര്യ പ്രാപ്തിക്കു വേണ്ടിയാണു ദൈവത്തിനു കാണിക്ക വെയ്ക്കുന്നത്
അത് സഫലമായാല്‍ മനസ്സിന് കുളിര് പകരുന്നു.മറിച്ചായാല്‍ വീണ്ടും പുതിയ തരത്തില്‍ വഴിപാടോ
പ്രാര്‍ത്ഥനയോ നടത്തുന്നു.അതിനു മുടക്കുന്ന കാശിനോ നഷ്ടപ്പെടുന്ന സമയത്തിനോ നമ്മള്‍
വേവലാതി പ്പെടാറില്ല!എന്നാല്‍ ദൈവം എന്നാ സമസ്യയില്‍ അര്‍പ്പിക്കുന്ന ചെറിയൊരു സമയം
സ്വന്തം മന:സാക്ഷിയില്‍ അര്‍പ്പിച്ചാല്‍ കിട്ടുന്ന വിജയം എത്ര വലുതായിരിക്കും.ദൈവത്തിനു
കാണിക്ക വെച്ച് തിരികെ വന്ന് അന്യന്റെ പുരയിടത്തിന്റെ അതിര് മാറ്റി വെയ്ക്കുന്നതില്‍ ഒരു പാപവും
കാണാറില്ല.ദൈവത്തിനു കാണിക്കയും മനസ്സില്‍ വഞ്ചനയും കൊണ്ട് നടക്കുന്നവര്‍ എന്ത്
പുണ്യമാണ് പുല്‍കാന്‍ പോകുന്നത്.
ദൈവം മനസ്സില്‍ സൃഷ്ടിക്കുന്ന ആത്മ നിര്‍വൃതി മനുഷ്യ
നന്മയ്ക്കായി ഉപയോഗ പെടുത്തുംബോഴാണ് യഥാര്‍ത്ഥ പുണ്യം സംഭവിക്കുന്നത്‌.മറിച്ചായാല്‍
അത് ഏറ്റവും നിന്ന്യമായ അവസ്ഥയില്‍ എത്തുന്നു.ദൈവത്തിനു രൂപവും ഭാവവും പകരുന്നത്
അത് ഏറ്റെടുക്കുന്നവന്റെ നന്മയുടെ പ്രവര്‍ത്തി ഭലം കൊണ്ടായിരിക്കും.പലര്‍ക്കും താന്‍ ഒരു
ഭക്തനാണ് എന്ന് മറ്റുള്ളവരെ ബോധ്യ പ്പെടുത്തുക മാത്രമാണ് ലക്ഷ്യം.മനസ്സില്‍ ദൈവത്തിനു
ഒരു സ്ഥാനവും ഉണ്ടായിരിക്കില്ല.അത്തരം ആള്‍ക്കാര്‍ ഒരു ക്രിമിനലിനേക്കാള്‍ അപകട
കാരികളാണ്.അവിടെയാണ് ദൈവത്തിനെക്കാള്‍ സ്വന്തം മന :സാക്ഷിക്കു പ്രസക്തി വരുന്നത്.
ആത്മ ബോധം തീരെ ഇല്ലാത്ത ഒരു വ്യക്തിക്ക് ദൈവത്തിനെ പറ്റിക്കാന്‍ എളുപ്പമാണ്. പക്ഷെ
ആത്മ ബോധം മന:സാക്ഷിയായി രൂപ പ്പെടുത്തുന്നവര്‍ക്ക് ഒരിക്കലും മനുഷ്യ നിന്ദയോ
പ്രകൃതിയെ നശിപ്പിക്കാനോ കഴിയില്ല.
ദൈവത്തെ മന:സാക്ഷിയായി രൂപാന്തരം വരുത്തുന്നവര്‍ക്ക്
തീര്‍ച്ചയായും ആത്മ ബോധം ലഭിക്കും.അവര്‍ ദൈവത്തിനെ തിരിച്ചറിയും.

5 comments:

നന്ദിനി said...

എത്ര മനോഹരമായിരിക്കുന്നു ...
ഒരുപാടു നല്ല ആശയം ...
ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു ...
എല്ലാ നന്മകളും ...

faisu madeena said...

നല്ല ലേഖനം ..!

Gopakumar V S (ഗോപന്‍ ) said...

വളരെ നന്നായിട്ടുണ്ടല്ലോ.... എന്തേ പിന്നെയും എഴുതാത്തത്? പൂതിയ പോസ്റ്റിനായി കാത്തിരിക്കുന്നു....

ആശംസകൾ

Anonymous said...

മനസ്സിനെ നിയന്ദ്രിക്കാന്‍ കഴിയാതെ വരുമ്പോള്‍ അധമപ്രവര്‍ത്തികള്‍ഉണ്ടാവുന്നു.സദാചാര മൂല്യങളെ തിരിച്ചറിവുകൊണ്ട് നേരിടാന്‍കഴിയുന്നവര്‍ക്ക് ദൈവത്തെതേടിപോകേണ്ടതില്ല.ദൈവസാന്നിദ്ധ്യം അവരുടെകൂ ടെയുണ്ട്.ഇവരാകട്ടെ എണ്ണത്തില്‍കുറവാണ്. ഒരുഭക്തന്റെ പൊടിക്കഥയാണ്.ഭക്തന്‍വിളിക്കുന്നു ദൈവമേഒരുനൂറ് ദിര്‍ഹംകിട്ടിയാല്‍ അമ്പത് നിനക്ക്തരാം.ബാക്കിയുള്ളഅമ്പത്ഞാനെടുത്തോളാം.അടുത്തനിമിഷം ഭക്തന്റെമുന്നിലതാഅമ്പത്ദിര്‍ഹംകിടക്കുന്നു.പെട്ടന്നതാഭക്തന്റെമനസ്സില്‍ഇരുള്‍നിറയുന്നു.എന്നെവിശ്വാസമില്ലാതെനിന്റെപങ്ക്ആദ്











മനസ്സിനെ നിയന്ദ്രിക്കാന്‍ കഴിയാതെ വരുമ്പോള്‍ അധമപ്രവര്‍ത്തികള്‍ഉണ്ടാവുന്നു.സദാചാര മൂല്യങളെ തിരിച്ചറിവുകൊണ്ട് നേരിടാന്‍കഴിയുന്നവര്‍ക്ക് ദൈവത്തെതേടിപോകേണ്ടതില്ല.ദൈവസാന്നിദ്ധ്യം അവരുടെകൂ ടെയുണ്ട്.ഇവരാകട്ടെ എണ്ണത്തില്‍കുറവാണ്. ഒരുഭക്തന്റെ പൊടിക്കഥയാണ്.ഭക്തന്‍വിളിക്കുന്നു ദൈവമേഒരുനൂറ് ദിര്‍ഹംകിട്ടിയാല്‍ അമ്പത് നിനക്ക്തരാം.ബാക്കിയുള്ളഅമ്പത്ഞാനെടുത്തോളാം.അടുത്തനിമിഷം ഭക്തന്റെമുന്നിലതാഅമ്പത്ദിര്‍ഹംകിടക്കുന്നു.പെട്ടന്നതാഭക്തന്റെമനസ്സില്‍ഇരുട്ട്കൊണ്ട്മൂടി.ഹഹഎന്നെവിശ്വാസമല്ലാതെ നിന്റെപങ്ക്ആദ്യമേയങ്എടുത്തുഅല്ലേ? ഇക്കഥയിലെഭക്തനെപോലെ നിത്യജീവിതത്തില്‍മിടുക്ക്കാട്ടുന്നവരാണ് നമമളൊക്കെ. ദൈവമേ........ഈവിധമൊക്കെയുള്ളജീവിതകൗെശലങള്‍ നിറഞ്ഞമനസ്സാക്ഷിയാണോഎനിക്കുമുള്ളത്??ഈചോദ്യമെന്നെഅലട്ടുകയാണ്. മഹര്‍ഷിതൊടുത്തുവിട്ട ദിവ്യാസ്ത്രത്തിന്റെശക്തി നമ്മള്‍ഒാരോരുത്തരുടെയുംമനസ്സാക്ഷിയില്‍ഇടിനാദമായ് മുഴങു്ന്നില്ലെ??ആമുഴക്കത്തിനിടയിലുംഒരുപുതിയപ്രതീക്ഷയുടെശാലീനസ്വരംഞാന്‍കേള്‍ക്കുന്നു.നിറഞ്ഞസ്നേഹത്തോടെ ,രവി.

maharshi said...

Thank you Ravi