Friday, August 15, 2014

ചാറ്റിൽ:നെറ്റിൽ കുരുങ്ങിയ കുരങ്ങന്മാർ

   ചുടു ചോറ് വാരിക്കുന്ന കുരങ്ങന്മാർ എന്നത് പ്രശസ്ഥമായ ഒരു നാടൻ വാക്യമാണ് .ചെറുപ്പക്കാരെ തെരുവിൽ ഇറക്കി രാഷ്ടീയക്കാരുടെ ഇങ്ങിതം നടപ്പിലാക്കുന്നതിനെ ആണ് ഇങ്ങനെ വിളിച്ചിരുന്നത്‌.എന്നാൽ ഇന്നത്തെ ആധുനിക യുഗത്തിൽ രാഷ്ടീയക്കാർക്ക് ഇത്തരം ചെറുപ്പക്കാരെ കിട്ടുന്നില്ല.ഇതിന്റെ കാരണം എന്ത്.ഇത് നല്ല ലക്ഷണത്തിന്റെ സൂചന ആണോ?അതോ നമ്മൾ .നമ്മുടെ ചെറുപ്പക്കാർ അപകട വക്കിലാണോ?തീർച്ചയായും അപകട വരമ്പിൽ ആണ് എന്ന് പറയുന്നതിനൊപ്പം രാഷ്ടീയ കക്ഷികളുടെ തൻ പ്രമാണിത്ത്വത്തിന്റെ അവസാനവും ആണെന്ന് സമ്മതിക്കേണ്ടി വരും .കാലം മാറിയത് അനുസരിച്ച് രാഷ്ടീയ കക്ഷികൾ അവരുടെ വിഡ്ഢി വിനോദങ്ങൾ അവസാനിപ്പിച്ച് രാജ്യത്തിന്റെ ഗുണകാംഷി ആയി മാറിയില്ല എങ്കിൽ കാലം രാഷ്ടീയ കക്ഷികൾക്ക് സമ്മാനിക്കുന്നത് അമ്പരപ്പിന്റെ ,വേദനയുടെ ദിനങ്ങൾ ആയിരിക്കും .കാരണം ഇന്നത്തെ ചെറുപ്പക്കാർ തലമൂത്ത രാഷ്ടീയ നേതാക്കൾ കണ്ടു തുടങ്ങിയത് ഇന്നത്തെ ചെറുപ്പക്കാർ ജനിച്ച ഉടനെ കണ്ട് വളർന്നതാണ് ഈ അന്തരം മനസ്സിലാക്കാത്ത രാഷ്ടീയ നേതൃത്വം സ്വയം കുഴിയിൽ വീഴുക അല്ലാതെ ഇന്നത്തെ ചെറുപ്പക്കാരെ കുഴിയിൽ വീഴ്ത്തുക സാധ്യം അല്ല.

                                                                   അപ്പോൾ നമ്മുടെ ചെറുപ്പക്കാർ നല്ല വഴിയിൽ ആണോ സഞ്ചരിക്കുന്നത് എന്ന സംശയം എല്ലാവർക്കും ഉണ്ടാകും.അതിനു മറുപടി ഒന്നേ ഉള്ളു.അവർ അവരുടെ വഴിക്ക് ആണ്.അവരുടെ മുന്നിൽ ഉള്ളത് സ്വന്തം ചിന്തയാണ് .അതിനെ  മറ്റുള്ളവരുടെ ചിന്തയുമായി കൂട്ടി ഇണക്കാൻ നോക്കരുത്.വേഗതയിൽ മുന്നിൽ വരുന്ന വണ്ടിയിൽ അവർ കയറും .അതെ വേഗത്തിൽ അവർ അതിൽ നിന്നും ഇറങ്ങും .അടുത്ത സ്റ്റോപ്പ്‌ വരെ അവർ അതിൽ ഇരിക്കും എന്ന് കരുതുന്നതാണ് തെറ്റ്.ഇന്നത്തെ ചെറുപ്പക്കാർ അത് ആണായാലും പെണ്ണായാലും തന്റെ വഴി സ്വയം തീരുമാനിക്കാൻ കഴിവുള്ളവർ ആണ് .അതിൽ മാതാവും പിതാവും നേതാവും അപ്രസക്തമാണ് .കാര്യം ഒന്ന് മാത്രം നയിക്കുന്നവന് തന്റെ പിന്നിൽ ഉള്ള പ്രജയുടെ മനസ്സ് തിരിച്ച് അറിയാനുള്ള കഴിവ്.അത് പ്രകടിപ്പിക്കുന്നവൻ നേതാവ് .അത് തിരിച്ചറിയുന്നത്‌ ഇന്നത്തെ യുവത്വം.


                                                                             ചാറ്റിലും നെറ്റിലും കുരുങ്ങിയ യുവത പഴയെ കുരങ്ങൻ അല്ല.അവർ കാലത്തിന്റെ വേഗത്തിനു ഒപ്പം സഞ്ചരിക്കുകയും കുപ്പത്തൊട്ടിയെ വെറുക്കുകയും ചെയ്യുന്നു.മദ്യം ഉപയോഗിക്കുന്നവൻ അത് വിഷം ആണെന്ന് തിരിച്ച് അറിയുന്നു.ഇന്റർ നെറ്റിൽ തെറ്റിനോപ്പം ശെരിയും തിരിച്ച് അറിയുന്നു.കടലിൽ വീണു മുങ്ങിതാണ്  കര കയറുന്നത് പോലെ ആകില്ല ചെളി കുണ്ടിൽ ആണ്ടു പോകുന്നവന്റെ അവസ്ഥ .അത് തിരിച്ച് അറിയുന്നവന്റെ മുന്നിൽ ആണ് നമ്മൾ എന്ന തിരിച്ചറിവ് നമ്മുടെ രാഷ്ട നേതൃത്വം മനസ്സിലാക്കുന്നത് ആണ് നമ്മുടെ രാഷ്ടീയ വിജയം.

                                                    *****************************************************