Sunday, September 12, 2010

കുടിയന്മാര്‍ കുടിക്കട്ടെ.ഉപദേശം വേണ്ട.

മലയാളക്കരയില്‍ കുടിയന്മാരുടെ എണ്ണം ക്രമാതീതമായ് വര്ദ്ദിക്കുന്ന സാഹചര്യത്തില്‍
പല കോണുകളില്‍ നിന്നും അതിനെതിരെ ശബ്ദം ഉയരുന്നെങ്കിലും മദ്യ പാനത്തിനു
ഒരു കുറവും വരുന്നില്ല.അപ്പോള്‍ കുടിയന്മാരെ കുടിയില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയുമോ?
കഴിയും,അതെങ്ങനെ....!

മദ്യപന്മാരെ മദ്യപാനത്തില്‍ മോചിപ്പിക്കാന്‍ ദൈവം തബുരാന് പോലും
കഴില്ല.എന്നാല്‍ ചിലര്‍ മദ്യം നിരോധിക്കാനും,ബോധ വല്ക്കരണത്തിനു ശ്രമിക്കുന്നുണ്ട്.
എന്നാല്‍ മദ്യം നിരോധിച്ചാല്‍ ഉണ്ടാകുന്ന അപകടം വളരെ വലുതാണ്.ബോധ വല്ക്ക്രണം
ബോധമുള്ളവരില്‍ പ്രയോഗിക്കേണ്ട കാര്യമാണ്.ദിനവും മദ്യപിച്ച് വരുന്നവനെ ബോധം വന്നിട്ട്
വേണ്ടേ വല്ക്കരണം നടത്താന്‍.ദിനവും മദ്യപിക്കുന്നവന്‍ അഥവാ വെളുപ്പാന്‍ കാലത്ത് തന്നെ
മദ്യപിച്ചു തുടങ്ങുന്നവനെ ഒരു കാലത്തും തിരുത്താന്‍ കഴിയില്ല.അത്തരക്കാരെ ആരെങ്കിലും
ഉപദേശിക്കുന്നവര്‍ സൂക്ഷിക്കുക അവന്‍ നിങ്ങള്ക്ക് എതിരെ അപവാദം പറഞ്ഞു തുടങ്ങും.
വെളുപ്പിനെ മദ്യപിച്ചു തുടങ്ങുന്നവന്‍ വിഭാര്യന്‍ ആണെങ്കില്‍ കുഴപ്പം ഇല്ല.ഭാര്യ ഉണ്ടെങ്കില്‍
തീര്ച്ചിയായും ആ സ്ത്രീ ആത്മഹത്യ ചെയ്തില്ലെങ്കില്‍ അല്പം മനക്കരുത് ഉള്ളവള്‍ ആയിരിക്കും.
കുട്ടികളെ പോറ്റാന്‍ അവള്‍ വ്യഭിചരിച്ചാലും അവളെ കുറ്റപ്പെടുതരുത്.
മുഴു കുടിയന്മാര്‍ സഹൃദയന്‍ ആയിരിക്കും.അവനോടു
സംസാരിച്ചു നോക്ക് അവനെ പോലെ മാന്യന്‍ ലോകത്ത് വേറെ ആരും ഉണ്ടാവില്ല.
അവന്‍ കുടിയ്ക്കുന്നത് സമൂഹത്തിലെ അനീതിക്ക് എതിരെ ആയിരിക്കും.ഭാര്യോടും
മക്കളോട് സ്നേഹം കൂടുന്നത് കൊണ്ടാണ് അയാള്‍ കുടിക്കുന്നത്.ഒരിറ്റു സ്നേഹം കിട്ടാന്‍
വേണ്ടിയത്രെ അയാള്‍ കുടിക്കുന്നത്.ഇങ്ങനെ സൂത്രത്തോടെ സംസാരിക്കാന്‍
കഴിവുള്ള ഒരാളെ ഉപദേശം വഴി മദ്യ പാനത്തില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയും
എന്ന് വിചാരിക്കുന്നത് തന്നെ മൂടത്തരം ആണ്.ഒരു പക്ഷെ ഭാര്യയോ സുഹൃത്തുക്കളോ
വിചാരിച്ചാല്‍ ഒന്നോ രണ്ടോ ദിവസം കുടിയില്‍ നിന്നും പിന്തിരിപ്പിക്കാം.പക്ഷെ
അതിനു അടുത്ത കുടിവരെയുള്ള ആയുസ്സ് മാത്രമേ കാണു

കുടിയന്മാരുടെ മന:ശാസ്ത്രം ,അവര്‍ മാത്രമാണ് ഈ ലോകത്ത്
നല്ലവര്‍.കുടുംബത്തെ നോക്കുന്നവന്‍.ഭാര്യയെയും മക്കളെയും വേണ്ടുവോളം സ്നേഹിക്കുന്നവന്‍.
മറ്റുള്ളവര്‍ എല്ലാം വെറും പടം.അവര്ക്ക് സ്നേഹിക്കാന്‍ അറിയില്ല.ഇതെല്ലം മനസ്സില്‍
മറിയുന്ന വിളയാട്ടമാണെന്ന് ഈ സാധുവിന് അറിയില്ല.മനസ്സ് കൊണ്ട് അവനവനില്‍
തിരിഞ്ഞു മറിയുന്നത് അല്ലാതെ മറ്റുള്ളവന്റെ വിചാര വികാരത്തിന് ഒരു മദ്യപന്റെ
മനസ്സില്‍ ഒരു സ്ഥാനവും ഇല്ല.അങ്ങനെ ഉണ്ടെന്നു തോന്നുന്ന വിധത്തില്‍ അവന്‍
പെരുമാറുന്നത് ഉള്ളിലുള്ള മദ്യം മന്ധീഭവിപ്പിച്ച തലച്ചോറിന്റെ പ്രവര്ത്തതനം
കൊണ്ടാണ്.മദ്യം ഇറങ്ങുമ്പോള്‍ എല്ലാ പ്രകടനവും തീരും.അതുവരെ പറഞ്ഞതും
പ്രവര്ത്തിനച്ചതും ഒരു മഴവില്ല് പോലെ അപ്രത്യക്ഷമാകുന്നത് കാണാം.ഇത്തരം
മദ്യപരെ പോറ്റുന്ന വീടുകാര്ക്ക് ഉണ്ടാവുന്ന മാനസിക ആഘാതം വളരെ വലുതാണ്.
തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥ.ഇവര്‍ സമൂഹത്തിനും തള്ളാന്‍
പറ്റാത്തവര്‍ ആയിരിക്കും.കാരണം ഒരു പൊതു കാര്യത്തിന് ബോധ മനസ്സ്
ഉള്ളവരെക്കാല്‍ കൂടുതല്‍ മദ്യപര്‍ മുന്നിട്ടിറങ്ങും.
ഇത്തരം മദ്യപാനികളെ ഉപദേശിച്ചു നന്നാക്കാന്‍
കഴിയില്ല.മരുന്നും മന്ത്ര വാദവും കൊണ്ടും ഇവരെ നന്നാക്കാന്‍ കഴിയില്ല.
മദ്യ വിമോചനക്കാര്‍ ചെയ്യുന്ന ചികിത്സയം ഫലപ്രധമല്ല.ഇത്തരം ആള്ക്കാിരെ
പൂര്ണ്ണമമായി മദ്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയില്ല.അല്ലെങ്കില്‍ കരള്‍ വെന്തോ
കുടല്‍ കരിഞ്ഞോ കുടിക്കാന്‍ കഴിയാതെ വരണം.അത്രയും വരെ കാക്കാതെ
ഒരു കുടിയന്റെ ഭാര്യ വിചാരിച്ചാല്‍ മദ്യം ധാരാളം കഴിക്കുന്നതില്‍ നിന്നും
പതുക്കെ പതുക്കെ കുറച്ചു കൊണ്ട് വരാന്‍ കഴിയും.ആദ്യമായി ചെയ്യേണ്ടത്
മദ്യം കുടിച്ചു വരുമ്പോള്‍ ഒരു കാരണവശാലും വാദ പ്രതി വാദത്തിനു
തുടക്കം കുരിക്കരുത്.വീട്ടില്‍ വെച്ച് മദ്യപിക്കാനുള്ള പൂര്ണ്ണ് സ്വാതന്ത്ര്യം
കൊടുക്കുക.ശ്രദ്ദിക്കുക കൂട്ടുകാരുമായി ചേര്ന്നു ള്ള മദ്യപാനം ഒഴിവാക്കാന്‍
വേണ്ടിയാണിത്.വീട്ടിലും കൂട്ടുകാര്‍ വന്നു മദ്യപിച്ചാലും അപകടമാണ്.
നല്ല ഒരു സ്നേഹ മുഹൂര്ത്ത ത്തില്‍ അത്തരം ആവശ്യം ഉന്നയിച്ചാല്‍
തീര്ച്ചുയായും അത് അനുസരിക്കും.കാരണം മദ്യപര്‍ ലോല ഹൃദയരാണ്.

മദ്യപരെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട്
വരാന്‍ കഴിയുന്നത്‌.വിശാല മനസ്സും അല്പം പ്രായോഗിക ബുദ്ദിയും ഉള്ള
ഒരു ഭാര്യക്ക്‌ കഴിയും.നിരന്തരം കുറ്റപ്പെടുത്തുന്നത് ഒഴിവാക്കി മദ്യം
കഴിക്കാന്‍ സൗകര്യം ഒരുക്കി എന്നാല്‍ അധികം ആകാതെ നോക്കിയാല്‍
വലിയ ഒരു ദുരന്തത്തിന് സാക്ഷി ആകാതെ നോക്കാം.മക്കളും കുട്ടികളും ഇല്ലാത്തവന്‍
കുടിക്കട്ടെ.അവനെ നന്നാക്കാന്‍ മരണ എന്ന വില്ലന്‍ അല്ലാതെ
വേറെ വഴി ഇല്ല....
********************************************