Sunday, November 24, 2013

പ്രകൃതിയോടുള്ള പ്രാകൃതം

മനുഷ്യ കുലത്തിന്റെ തുടക്കം പ്രാകൃത യുഗം എന്ന് പറയുന്നെങ്കിലും പ്രാകൃത യുഗ മനുഷ്യൻ പ്രകൃതിയെ വണങ്ങുന്നവരും പ്രകൃതിയോടു ഇണങ്ങി ജീവിച്ചവരും ആയിരുന്നു അതിനു അവരെ പ്രാപ്തി ആക്കിയത്. രാഷ്ടീയക്കാരുടെ ബലാബലം നോക്കാൻ അന്ന്‌ ആളില്ലായിരുന്നു.മനുഷ്യൻ അവന്റെ സ്വഭാവം പ്രകടമാക്കാൻ തുടങ്ങിയതോടെ അവനെ മെരുക്കാൻ ഗുണ്ടകൾ ജന്മമെടുത്തു.ഗുണ്ടകൾ മെരുക്കിയ ജനങ്ങൾ ഗുണ്ടകളുടെ അടിമകളായി.അടിമകൾ ആരാധിച്ച ഗുണ്ടകൾ അവരുടെ മേധാവിയായി.ആ മേധാവിത്വം പിന്നെ രാജാവായി പരിണമിച്ചു.ആധുനിക കാല ഘട്ടത്തിൽ രാജാവ് രാഷ്ടീയക്കാരായി .രാഷ്ടീയം കക്ഷി രാഷ്ടീയമായി പരിണമിച്ചു.
അതിനു മുൻപ് മനുഷ്യനെ മനുഷ്യൻ ആക്കാൻ എന്ന വ്യാജേന ജന്മമെടുത്ത മതങ്ങൾ മനുഷ്യനെ മെതിച്ചതും മൻഷ്യൻ രാഷ്ടീയത്തിന്റെ പിടിയിൽ അമരുന്നതിനു മുൻപേ മതത്തിനു അടിമ ആയതും അത് ഭൂഖണ്ഡ വേർ തിരിവിന് കാരണമായതും ആ അടി പിടി തുടർന്നു കൊണ്ടിരിക്കെ രാഷ്ടീയക്കാർ മതങ്ങളുടെ അടിമകളായി .അതിനു ഉദാഹരണം ചൂണ്ടിക്കാണിക്കാൻ ലോകത്തിൽ ഈ കേരളമല്ലാതെ വേറൊരു സ്ഥലമില്ല .

                                                     മനുഷ്യനെ വോട്ടിന്റെ രൂപത്തിൽ മാത്രം കണ്ട് തുടങ്ങിയ രാഷ്ടീയക്കാർ അവരെ മേരുക്കുന്നത് കണ്ടറിഞ്ഞ മതക്കാർ മനുഷ്യനെ വലിച്ചു മുറുക്കി ജീവൻ എടുക്കുമെന്ന പരുവത്തിൽ ആക്കി.പക്ഷെ കഴുത ബുദ്ദിക്കു കീഴടങ്ങിയ മനുഷ്യന് ഇതൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല .ആയിടക്കാണ്‌ കേരത്തിന്റെ കിഴക്കൻ മലനിരകൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ സംരക്ഷിക്കണം എന്ന ലക്ഷ്യം ഏതോ പരാജിതന് ഉണ്ടായി.അവൻ ഇപ്പോൾ നമ്മുടെ ഭൂമിയെ ഇപ്പോൾ രക്ഷിക്കാം എന്നാ അർഥത്തിൽ പാവം ഗാഡ്ഗിൽ കമ്മിറ്റി നിലവില വന്നത്.അദ്ദേഹം വന്നു സംസാരിച്ചു.നിരവധി യോഗങ്ങൾ നടന്നു .റിപ്പോർട്ടും തയ്യാറായി.ഗവർമെന്റ് വിന്ജാപനമിറക്കി  ഉടൻ വന്നു എതിർപ്പ്.അങ്ങനെ കസ്തൂരി രംഗൻ വന്നു.അദ്ദേഹവും എഴുതി വനവും മലയും സംരക്ഷിക്കണം.എന്ന് വെച്ചാൽ മനുഷ്യനെ സംരക്ഷിക്കണം എന്ന് അര്ഥം .പക്ഷെ നമ്മൾ കഴുത ബുദ്ദിക്കാർക്ക് അത് ഒട്ടും ഇഷ്ടപെട്ടില്ല.സമരം തന്നെ സമരം ......

                                                             കാറ്റും മഴയും ,ചൂടും വെളിച്ചവും എതെഷ്ടം അനുഭവിക്കാൻ കഴിഞ്ഞ മനുഷ്യ വാസികൾ മലയാളികളാണ് .അതിന്റെ പോരായ്മ നമ്മൾ മലയാളികളിൽ കാണാൻ കഴിയും .പ്രകൃതി കനിഞ്ഞു നല്കിയ ഈ അത്ഭുതത്തെ വെറും തമാശയായി മാത്രം ആസ്വദിക്കാനും അത് കഴിഞ്ഞാൽ വലിച്ചെറിയാനും കാട്ടുന്ന ഈ ഉത്സാഹം നമ്മുടെ പുതു യുഗ ജന്മങ്ങൾ കൊണ്ടാടുന്നത് തിരിച്ചു അറിയുക.വൃദ്ധ സദനങ്ങൾ പെരുകുന്നത് കണ്ടില്ലെന്നു നടിക്കരുത്.വയൽ ,കുന്നു .തോടു .ജലം ഇലകൾ .ഇതളുകൾ ഇങ്ങനെയുള്ള പദങ്ങൾ വെറും പദങ്ങൾ അല്ലെന്നും അത് നമ്മുടെ ജീവനാഡി ആണെന്നും മനസ്സിലാക്കാനുള്ള വിവേക ബുദ്ദി ആണ് മലയാളികൾക്ക് വേണ്ടത് .രാഷ്ടീയ,മത നേതാക്കളുടെ താത്പര്യം മാത്രം നോക്കി തീരുമാനങ്ങൾ എടുക്കരുത്.സ്വന്തം വിവേക ബുദ്ദി പ്രയോഗിക്കാൻ സമയമായി.
                                                         
                                                               ഗാഡ്കിലോ ,കസ്തൂരി രംഗനോ ആരോ വരട്ടെ .നമ്മുടെ പ്രകൃതി സംരക്ഷിക്കണം .സാധാരണ കർഷകന്റെ ജീവിതം ചൂണ്ടിക്കാട്ടി നമ്മുടെ മല നിരകളെ ഇടിച്ചു നിരത്താൻ വരുന്നവരെ പ്രോത്സാഹിപ്പിച്ചാൽ അതിന്റെ പരിണിത ഭലം വളരെ വലുതാണ്‌.കർഷകർ ആദ്യം ഒരുമിക്കണം .ഇവിടെ ഒരു മല ഇടിക്കാൻ അനുവദിക്കില്ല എന്ന് പ്രതിജ്ഞ എടുക്കണം .ഇതിനു ഒരു മത നേതാവിന്റെയും ,രാഷ്ടീയക്കാരന്റെയും ശുപാർശ വേണ്ട.ബദരീനാദും .കേദാർ നാഥും പ്രളയത്തിൽ ഒലിച്ചിറങ്ങിയ പ്രകൃതി താണ്ടവം കണ്ടില്ല എന്ന് ധരിക്കരുത്.

                                                     കോട മഞ്ഞും .മല നിരകളും ആസ്വദിക്കാൻ വരുന്നവരുടെ കീശ മാത്രം നോക്കി ആകരുത് വികസനം .പ്രകൃതിയെ നശിപ്പിക്കാതെ ഉള്ള വികസനത്തിന് ആകട്ടെ നമ്മുടെ അടുത്ത പ്രയത്നം .

3 comments:

ajith said...

മതമേധാവികള്‍ക്കും രാഷ്ട്രീയമേലാളന്മാര്‍ക്കുമൊക്കെ സ്ഥാപിതതാല്പര്യങ്ങളുണ്ട്. കിഴക്കന്‍ മലകളോടാണെങ്കില്‍ കുഞ്ഞാടുകള്‍ക്ക് പ്രത്യേകപ്രതിപത്തിയുമുണ്ട്. “സംരക്ഷി”ച്ചോളും അവര്‍!!

Harinath said...

കോട മഞ്ഞും .മല നിരകളും ആസ്വദിക്കാൻ വരുന്നവരുടെ കീശ മാത്രം നോക്കി ആകരുത് വികസനം
മഞ്ഞും മലനിരകളും ആസ്വദിക്കാൻ വരുന്നവർക്ക് റിസോർട്ടിന്റെ ആവശ്യം പോലുമില്ലല്ലോ. മരുഭൂമിയിലും നഗരത്തിന്റെ നടുവിലും മാത്രമേ അതിന്‌ യഥാർത്ഥത്തിൽ ആവശ്യമുള്ളൂ...
നന്നായി എഴുതിയിട്ടുണ്ട്. ആശംസകൾ.

1. അധിനിവേശം പശ്ചിമഘട്ടങ്ങളിലേക്കും
2. വികസനത്തിലേക്ക് കൂപ്പുകുത്തുന്ന കേരളം

Anonymous said...

രാജാവും ഇന്നത്തെരാഷ്ട്രീയക്കാരനും പ്രാചീനകാലത്തെ ഗുണ്ടയുടെരൂപമാറ്റമാണെന്ന മഹര്‍ഷിയുടെ പ്രസ്ഥാപം കേട്ട്അമ്പരന്ന്നിന്നഞാന്‍ഒരുകുട്ടിയായിമാറി.മുത്തശ്ശിയെകെട്ടിപിടിച്ചുറങിയകുട്ടിക്കാലം.ധാന്വന്തരംകുഴമ്പിന്റെയും വെറ്റിലമുറുക്കിന്റെയും നാട്ടുമണമുള്ള മുത്തശ്ശിപറഞ്ഞുതന്നപുരാണകഥകളിലെ മങിയഒാര്‍മകള്‍.ആകഥകളിലെകഥാപാത്രങള്‍......ഉരുണ്ടമസിലും കൊമ്പന്‍മീശയുമുള്ള രാക്ഷസന്‍ രാജാവ് രാഞ്ജി അനുസരണയുള്ളപ്രജകള്‍ആഒാര്‍മകള്‍ഇന്നെന്നെവേദനിപ്പിക്കുന്നു. കേരളത്തിന്റെകുടുംബാന്തരീക്ഷത്തില്‍നിന്നും വയോധികരെപുറത്താക്കി.......തണല്‍........സ്വാന്തനം......തുടങിയപരിഷ്കാരി പേരിട്ട വൃദ്ധസദനങളിലേക്ക് മാറ്റിയപ്പോള്‍ നഷ്ടമായത് ഒരായുഷ് കാലത്തെസാധനയായിരുന്നു.സ്നേഹസംസ്കാരവും കാര്‍ഷികസംസ്കാരവും ആവാസവ്യവസ്ഥയുടെ താളവുംതെറ്റിയപ്പോള്‍പ്രപഞ്ചംകലികൊണ്ടു.കാലംതെറ്റിയമഴ,കൊടുംവരള്‍ച്ച,കേട്ട്കേള്‍വിപോലുമില്ലാത്ത ഡോക്ടര്‍മാര്‍ക്ക്പോലും പിടികിട്ടാത്ത!!!!!പിടികിട്ടാത്ത രോഗങള്‍???ഇവയത്രയുംഇന്നത്തെസത്യങള്‍. പ്രകൃതിയെനശിപ്പിക്കുന്ന യജമാനവര്‍ഗത്തിനെതിരെ പ്രതികരിക്കാന്‍....ഒരുമിക്കാന്‍ കൃഷിയിടമെവിടെ?കൃഷിയെവടെ?കൃഷീവലനെവിടെ?എങ്കിലുംഅനീതിക്കെതിരെയുള്ള മഹര്‍ഷിയുടെവിലാപസ്വരം പാഴ് വാക്കായിപരിണമിക്കാതിരിക്കട്ടെ .എന്റെപ്രാര്‍ത്ഥനകളില്‍നിറയെതാണ്.ആശംസകള്‍.രവി.