Wednesday, May 26, 2010

തിലകന്റെ തലയെടുപ്പ്



തിലകന്റെ തലയെടുപ്പ് മഹോത്സവം തുടങ്ങിയിട്ട് നാളേറെയായി.നമ്മുടെ
നടുവൊടിഞ്ഞ സാംസ്‌കാരിക സമുഹം ഇതില്‍ ഇടപെടാന്‍ ഇതുവരെ തയ്യാറായിട്ടില്ല.സുകുമാര്‍ അഴിക്കോട്
മാഷ് ഇതില്‍ ഇട പെട്ടെങ്കിലും സിനിമ ചന്തത്തില്‍ പെട്ട് ചന്ത പരുവമായി.ഞാന്‍ ഒരു കമ്മ്യുണിസ്റ്റ് എന്ന്
നൂറു വട്ടം പറയുന്ന തിലകനെ കണ്ടില്ലെന്നു നടിക്കുന്ന കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ (കമ്മ്യുണിസ്റ്റ്!!)എന്തെ ഒരു പ്രതികരണം പോലും നടത്തിയിട്ടില്ല.?കടുത്ത അവഗണന നേരിടുന്ന ഈ കലാകാരന്റെ നെഞ്ഞത്ത് ചവിട്ടി ആഹ്ലാദിക്കുന്ന വിദുഷക സംഘം ആരുടെ പേരിലാണ് ഈ പേ കൂത്തു നടത്തുന്നത്.ഇവര്‍ പറയുന്ന സംഘടന
തത്വം മനസ്സിലാകുന്നില്ല.അഭിനയിക്കാന്‍ അറിയുന്നവര്‍ അഭിനയിക്കട്ടെ.സംഘടന അവകാശം നേടാന്‍
ഉപകരിക്കുമെങ്കില്‍ ഉപകരിക്കട്ടെ.എന്നാല്‍ ചിലരുടെ നെഞ്ഞത്ത് കയറി തുള്ളി വേണോ അവകാശം നേടാന്‍.

തിലകനെ എല്ലാവരും ചേര്‍ന്ന് സംഘടന വിരുദ്ദനാക്കി.എന്നാല്‍
എന്തിനു തിലകന്‍ സംഘടനയ്ക്ക് എതിര് നിന്നു എന്ന് ആരും തിരക്കിയില്ല.അമ്മ പ്രസിഡന്റെ ശ്രീ.ഇന്നസെന്റു (വിഡ്ഢിയാന്‍ എന്ന് അഴിക്കോട് )പല വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയിട്ടും എന്താണ് തിലകന്‍ ഉന്നയിച്ച
കാര്യത്തിനു അമ്മ എന്ന സംഘടന കൈകൊണ്ട നടപടി എന്ന് വ്യക്തമാക്കിയിട്ടില്ല.തിലകന്‍ സംഘടനയ്ക്ക് എതിരെ നില കൊണ്ട് പോലും.തിലകനെ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ഒരു സംഘടന എന്ന നിലയില്‍ ഒരു നടപടിയും സ്വികരിക്കാത്ത സംഘടനയെ തിലകന്‍ വാഴ്ത്തണമായിരുന്നൊ
എന്നറിയില്ല.
തിലകന്‍ ഉന്നയിച്ച ചില കാര്യങ്ങള്‍ എങ്കിലും ശരിയായി വരുകയാണ്.ചില മാടംബികള്‍ സംഘടന തലപ്പത്ത് കയറി ഭരിക്കുകയാണ്.പക്ഷെ എല്ലാഴ്പ്പോഴും ജനം
സഹിച്ചു എന്ന് വരില്ല.അഭിനയിക്കാന്‍ അറിയുന്ന കലാ കാരനെ മാറ്റി നിര്‍ത്തി കലാ കേരളത്തില്‍ വാഴാം
എന്ന് കരുതുന്ന വിഡ്ഢികള്‍ ചെയ്യുന്നതു സ്വന്തം ഇരിപ്പിടം തോണ്ടുന്ന പ്രക്രിയ ആണ്.മമ്മുട്ടിയും മോഹന്‍ലാലും
കാല കാലം സിനിമയില്‍ നിറഞ്ഞു നില്‍ക്കും അവര്‍ക്ക് ശേഷം പ്രളയം എന്ന് വിചാരിക്കുന്നവര്‍ പ്രേം നസിറും,ജയനും ജീവിച്ചിരുന്ന കാലത്തെ കുറിച്ച് കൂടി ചിന്തിക്കണം.

ഒരു സംഘടനക്കുള്ളില്‍ അഭിപ്രായ വിത്യാസം സ്വഭാവികമാണ്.
എന്നാല്‍ ബാലകൃഷ്ണ പിള്ളയുടെ രണ്ടംഗ പാര്‍ട്ടി പോലെ ആകരുത്.രാഷ്ടിയ സംഘടനകള്‍ ഏതെങ്കിലും തത്വ പ്രമാണത്തില്‍ രൂപം കൊണ്ടതാണ്.അവിടെയുള്ള അച്ചടക്ക പ്രശ്നം പോലെ സിനിമ സംഘടന പ്രവര്ത്തിക്കരുത്.സിനിമ ഓരോരുത്തരുടെയും ഉപജീവന മാര്‍ഗ്ഗം കൂടിയാണ്.അത് കേവലം രാഷ്ടിയ
സംഘടന പോലെ പുറത്താക്കലും അകത്താക്കലും നടത്തി മുന്നേറാന്‍ പറ്റുന്നതല്ല.എം എ ബേബിയെ പോലെ
സാംസ്‌കാരിക നിലവാരമുള്ള ഒരാളില്‍ നിന്നും സവിശേഷമായി പറഞ്ഞാല്‍ സാംസ്‌കാരിക മന്ത്രി എന്ന
നിലയില്‍ തിലകന്‍ പ്രശ്നത്തില്‍ ഇടപെടാത്തത് ക്രുരമാണ്‌.മമ്മുട്ടിക്ക്‌ വേണ്ടിയാണു മന്ത്രി മാറി നില്‍ക്കുന്നതെന്ന് ദോഷൈക ദൃക്കുകള്‍ പറയും.ഇവിടെ താങ്കള്‍ പൊതു ജനത്തിന്റെ മന്ത്രിയാണ്.

ഇടതു പക്ഷ അനുഭാവിയായ തിലകന്റെ സ്ഥിതി ഇതാണെങ്കില്‍ ....
അയ്യോ!! ഞാനില്ലേ ഞാനി നാടുകരനല്ലേ.......!!!!!!!!!!!??????????????????????????