Sunday, August 22, 2010

ഏഷ്യാ നെറ്റിന്റെ ഉച്ചിഷ്ടം ഭുജിക്കുന്ന പ്രവാസികള്‍

                                                      കേരളത്തിന്റെ ആദ്യ സാറ്റലൈറ്റ് ചാനലായ ഏഷ്യ നെറ്റിന്റെ ഉത്ഭവത്തില്‍ നിറഞ്ഞു സന്തോഷിച്ചത്‌ പ്രവാസി മലയാളികളാണ്.സവിശേഷമായി പറഞ്ഞാല്‍ ഗള്‍ഫ്‌ മലയാളികള്‍.നേരിട്ട് സംപ്രേക്ഷണം ചെയ്ത ആദ്യ മലയാള ന്യൂസും അത് വായിച്ച പ്രമോദിനെയും മലയാളിക്ക് മറക്കാന്‍ കഴിയുമോ?എന്നാല്‍ കാലം മാറി.ആഗോള വിപണന രംഗം കടല്‍ താണ്ടി വ്യാപിച്ചതോടെ ഭൂമിയും,സ്ഥാപനങ്ങളും സബന്നര്‍ നോട്ടമിട്ടതോടെ അഗതികളുടെ ഗതി അതോഗതിയായി.അത് പത്ര മാധ്യമം ശരിയായി കൈകാര്യം ചെയ്തെങ്കിലും ചാനല്‍ മീഡിയ വഴി മാറി മാധ്യമ ഭീമന്മാര്‍ കൈകലക്കിയത് ആരും കണ്ടില്ലെന്നു നടിച്ചു.ഇന്ന് അതിന്റെ പാവ ഭാരം പേറുന്നത് ഗള്‍ഫ് മലയാളികളാണ്.കാരണം എല്ലാ മേഘലയിലും അവഗണിക്ക പെട്ട ഗള്‍ഫ് മലയാളിക്ക് ഏഷ്യാ നെറ്റും സമ്മാനിച്ചത്‌ ആ അവഗണന തന്നെയാണ്.കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ ഉച്ചിഷ്ടം ഏഷ്യാ നെറ്റ് മിഡില്‍ ഈസ്റ്റ് എന്ന പേരില്‍ മലയാളികളെ പറ്റിക്കുക.പുതിയ ചാനല്‍ എന്ന് അവകാശപ്പെടുകയും ഏഷ്യാ നെറ്റിന്റെ ഉച്ചിഷ്ടം വിളമ്പുകയും ചെയ്യുന്ന ഈ ചാനല്‍ മണ്ടന്മാരായ മലയാളികളുടെ കാശു ഊറ്റുകയാണ്.ഉദാഹരണത്തിന് സ്റ്റാര്‍ സിംഗറിന്റെ ഫൈനല്‍ ലൈവ് ആയിരിന്നിട്ടും മിഡില്‍ ഈസ്റ്റ് ചാനല്‍ വളരെ വൈകിയും അത് ലൈവ് ആക്കി ജനങളുടെ എസ് എം എസ് കാശ് അടിച്ചെടുത്തു.ഇത് ഏതു ഉപഭോഗ്രത കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയും.

                                                 മലയാളത്തില്‍ നിരവധി പുതിയ ചാനല്‍ നിലവില്‍ ഉള്ളത് കൊണ്ട് തന്നെ ഏഷ്യാ നെറ്റിന്നെ മാത്രം ആശ്രയിക്കുന്നു എന്ന് തോന്നരുത്.മലയാളിയുടെ ചാനല്‍ സംസ്കാരത്തിന് വഴി തുറന്ന ശശി കുമാറിനെ പോലുള്ളവരുടെ സാംസ്‌കാരിക പൈതൃകം ഏറ്റു വാങ്ങിയ ഒരു ചാനലിനെ ഏതോ വട്ടി പലിശക്കാരന്‍ ഏറ്റെടുത്തു മനുഷ്യനെ പറ്റിക്കുന്നത് കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്തത് കൊണ്ട് എഴുതുകയാണ്.ടി എന്‍ ഗോപകുമാറും,ശ്രീ കണ്ടന്‍ നായരും ആ ചാനലില്‍ ഇരുന്നു ഈ കൊള്ളക്ക് കൂട്ട് നില്‍ക്കുന്നത് നീതിക്ക് നിരക്കാത്തതാണ്.ഒരു പക്ഷെ മലയാളിയുടെ പരമ്പരാഗത സ്വഭാവം കൂടിയാകാം ഈ ചാനല്‍ രക്ഷപ്പെട്ടു പോകുന്നത്.കാരണം മലയാളി ഇന്നും ടൂത്ത് പെസ്റ്റിനു വിളിക്കുന്നത്‌  
ഗോള്‍ഗേറ്റ് എന്ന കമ്പനി പേരാണ്.അതെ പോലെ കുളിക്കാനുള്ള സോപ്പിനെ ലൈഫ് ബോയ്‌ എന്ന് വിളിച്ചിരുന്നതും ഓര്‍മ്മിക്കണം.                                                        
                                                     മലയാളത്തില്‍ നിരവധി ചാനല്‍ ഉണ്ടെങ്കിലും ഏഷ്യാ നെറ്റിന്റെ പ്രഥമ സ്ഥാനവും
 അതില്‍ സംസ്കാരം ഉള്ളവര്‍ പ്രവര്‍ത്തിക്കുന്നു എന്ന് അറിയാമെന്നത് കൊണ്ടാണ് ഒരു ഒരു പ്രവാസി എന്ന നിലയില്‍ ഏഷ്യാ  നെറ്റിന്റെ ഈ നെറി കേടിനെതിരെ പറയേണ്ടി വന്നത്.ഗള്‍ഫ്‌ സ്ഥാപങ്ങളുടെ പരസ്യം വാങ്ങി പുട്ടടിക്കുന്നതോടൊപ്പം പ്രവാസ
ലോകത്ത് ജീവിക്കുന്ന മലയാളിക്കും യഥാ സമയം പരിപാടികള്‍ കാണിക്കാനുള്ള സത്യ സന്ധത കാണിക്കണം.പരസ്യ ധാതക്കളിലേക്ക് ഏഷ്യാ നെറ്റിന്റെ ഈ നെറി കേടിനെ പറ്റി പ്രചരിപ്പിക്കാനും,അത് തുറന്നു കാട്ടാനും പ്രവാസി സംഘടന പ്രവര്‍ത്തകര്‍ ആര്‍ജ്ജവം കാട്ടണം.ചാനലില്‍ മുഖം കാണിയ്ക്കാന്‍ ക്യൂ നില്‍ക്കുന്നതോടൊപ്പം പ്രവാസി മലയാളികളോട് ഏഷ്യാ നെറ്റ് ചാനല്‍ കാട്ടിയ ഈ മര്യാദകേടു തുറന്നു കാട്ടണം.
                          

6 comments:

മൻസൂർ അബ്ദു ചെറുവാടി said...

ഒന്നും നടക്കാന്‍ പോണില്ല.

alipt said...

അതു ശരിയാണ് നമ്മൾ കണ്ട് കൊണ്ടിരിക്കും

നിസ്സാരന്‍ said...

യോജിക്കുന്നു

വിനുവേട്ടന്‍ said...

പറഞ്ഞിരിക്കുന്ന കാര്യങ്ങളോട്‌ യോജിക്കുന്നു... ഞങ്ങളിപ്പോള്‍ ഏഷ്യാനെറ്റ്‌ കാണുന്നത്‌ നിര്‍ത്തി...

അക്ഷരത്തെറ്റുകള്‍ ശരിക്കും ഒരു കല്ലുകടിയാണ്‌ കേട്ടോ... ശ്രദ്ധിക്കുമല്ലോ...

maharshi said...

വിനുവേട്ടനും,പ്രതികരിച്ചവര്‍ക്കും നന്ദി.
അക്ഷര തെറ്റ് തീര്‍ച്ചയായും പരിഹരിക്കാം.മോസില്ലയില്‍ എഴുതി പോസ്റ്റ്‌ ചെയ്തതാണ്.അതില്‍ വലിയ തെറ്റ് കാണുന്നില്ല.എന്നാല്‍ എക്സ്പ്ലോററില്‍.ക്രോമില്‍ ചില പിഴവുകള്‍ കാണുന്നു.ശ്രദ്ടിക്കം.ചൂണ്ടി കാണിച്ചതിന് നന്ദി.

മഹേഷ്‌ വിജയന്‍ said...

എനിക്കതൊക്കെ പണ്ടേ അറിയാവുന്നത് കൊണ്ട് പാട്ടും സിനിമയും ഒഴിച്ചുള്ള ഒരു പരിപാടിയും ഒരു മലയാളം ചാനലിലും ഞാന്‍ കാണാറില്ല.
ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ശുദ്ധ തട്ടിപ്പാണ്. സത്യത്തില്‍ ആഴ്ചകള്‍ക്ക് മുന്‍പേ ഷൂട്ട്‌ ചെയ്ത്, തോറ്റ മത്സരാര്തിയെ പുറത്താക്കിയ ശേഷം മാത്രമാണ് അവര്‍ എന്നും നിങ്ങളോട് വോട്ടു ചോദിക്കുന്നത്. തോറ്റവനു തോല്‍ക്കാതിരിക്കാന്‍ വോട്ടു ചെയ്യുക. മണ്ടന്മാര്‍ മലയാളികള്‍ എന്ന് നാം തനിയെ വിശേഷിക്കുകയാണ്.

ചാനലുകളില്‍ സീരിയലുകള്‍ കയ്യേരിയതോട് കൂടി, പണ്ട് പുചിച്ചു തള്ളിയ 'മ' വാരികകളെ (manorama weekly, mangalam weekly) ഞാന്‍ സ്നേഹിച്ചു തുടങ്ങി. എല്ലാ ആഴ്ചകളിലും ഇവ നമ്മള്‍ നമ്മുടെ വീട്ടില്‍ എത്തിക്കുക. ചുരുങ്ങിയ പക്ഷം മലയാളി മലയാളം വായിക്കുന്നത് മറക്കാതെ എങ്കിലും ഇരിക്കും.