Tuesday, February 26, 2013

നീതിയുടെ സംസ്കാരം


 രാജ്യ വ്യവസ്ഥയില്‍ പൌരന്മാര്‍ക്ക് കൊടുക്കാന്‍ കഴിയുന്ന സ്വതന്ത്ര അവകാശമാണ് നീതി.അത് കൊടുക്കാന്‍ ഭരണകൂടം രൂപ പെടുത്തിയ മാതൃകയാണ് കോടതികള്‍ .കോടതിയില്‍ തീര്‍പ്പ്‌ കല്പിക്കാന്‍ ഇരിക്കുന്നവരെ നമ്മള്‍ ന്യായാധിപര്‍  എന്ന് വിളിക്കും. ഇന്ന് ഇന്ത്യയില്‍ നില നില്‍ക്കുന്ന നിയമം അനുസരിച്ച് ന്യായാധിപ  സ്ഥാനത്ത് വരുന്നവര്‍ നിയമ കലാലയത്തില്‍ നിന്നും ബിരുദം എടുത്ത് വക്കീല്‍ ആയി പരിശീലനം നടത്തി മൂത്തതിനു ശേഷം കിട്ടുന്ന വേഷമാണ് ന്യായാധിപ  വേഷം.ആ പധവി ലഭിച്ചതിനു ശേഷം അവരെ നമുക്ക് വിലയിരുത്താന്‍ കഴിയുന്നത്‌ ഓരോ വ്യവഹാരത്തിനും അവര്‍ കൊടുക്കുന്ന വിധിയിലെ നീതി എത്ര മാത്രം സത്യ സന്ധം എന്നതിനെ ആശ്രയിച്ചിരിക്കും.അങ്ങനെ ജനത്തെ ആഘര്‍ഷിച്ച നിരവധി ന്യായാധിപര്‍  നമുക്ക് ഇടയില്‍ ഉണ്ട് .അതിനു അപവാദമായി മാറുന്ന ന്യായാധിപരും  വിരളമല്ല.അങ്ങനെ നീതിക്ക് നിരക്കാത്ത ന്യായ വിധി പുറപ്പെടുവിക്കുന്ന ന്യായാധിപരെ  എങ്ങനെ കൈകാര്യം ചെയ്യും .ഈ അടുത്ത കാലത്ത് ഒരു നേതാവ് പെണ്‍  കുട്ടികളെ അതും ചുണ കുട്ടികളായ പെണ്‍  കുട്ടികള്‍ ഒരു മുന്‍ ന്യായാധിപന്റെ മുഖത്ത് അടിക്കണം എന്നാണു ആഹ്വാനം ചെയ്തത് .അത് രാജ്യത്തിന്റെ നിയമം കയ്യെടുക്കല്‍ ആയതു കൊണ്ട് അത് മറക്കുന്നു.പക്ഷെ ഇങ്ങനെ ഒരു ന്യായാധിപന്‍  ആണ് നമുക്ക് മുന്‍പില്‍ എത്തുന്നത് എങ്കില്‍ അവരെ എങ്ങനെ നിയമപരമായി നേരിടാന്‍ കഴിയും .അതിനു വല്ല വഴിയും നമ്മുടെ മുന്നില്‍ ഉണ്ടോ?എല്ലാ മനുഷ്യരും ഏതെങ്കിലും ആദര്‍ശത്തില്‍ വിശ്വസിക്കുകയും അതിനു പറ്റിയ പാര്‍ട്ടിയുടെ പിറകെ പോകുന്നതും ആണ് കണ്ടു വരുന്നത്.അതോടൊപ്പം ആ പാര്‍ട്ടിയിലെ നേതാവ് എന്ത് തെറ്റ് ചെയ്താലും ന്യായികരണവുമായി ഇറങ്ങുന്നത് അണികളാണ്.എന്നത് പോലെ ന്യായാധിപന്‍ എന്ത് അന്യായം വിധിച്ചാലും ഭരണ കൂടം അതിന്റെ സംരക്ഷണത്തിനു ഉണ്ടാകും .അത് മാറണ്ടേ ....

                                                                      മേല്‍ പറഞ്ഞ കാര്യങ്ങളുടെ  സംവേദനമാണ് ഇനി.അതായത് നീതിയുടെ സംസ്കാരം എന്നത് മനുഷ്യനിലെ നന്മയുടെ സംസ്കാരം ആണ്.അത് ലഭിക്കാന്‍ കേവലം വിദ്യാ സമ്പന്നത  പോര .മനുഷ്യനെ തിരിച്ചറിയാനുള്ള സാമൂഹിക പത്ചാത്തലവും  വേണം .അത്തരം വ്യക്തികള്‍ക്കെ ന്യായാധിപ  പീഠത്തില്‍ ഇരുന്നു ന്യായം കല്പിക്കാന്‍ ആകു.നിര്‍ഭാഗ്യവശാല്‍ നമ്മുടെ ന്യായാധിപ  സമൂഹത്തില്‍ അത്തരം വ്യക്തികള്‍ കുറവാണ്.അതിനു ഉദാഹരണം ചൂണ്ടിക്കാണിക്കാന്‍ കഴിയുമെങ്കിലും ആരുടേയും പേര് പരാമര്‍ശിക്കുന്നില്ല .വ്യക്തികള്‍ ന്യായാധിപര്‍  ആകുമ്പോള്‍ അവരുടെ കുറവുകള്‍ നീതിയില്‍ പ്രതിഭലിക്കുന്നതു കാണുമ്പോള്‍ മിണ്ടാതിരിക്കാന്‍ കഴിയുന്നില്ല .
                                              മനുഷ്യ സംസ്കാരം അത് വിവക്ഷിക്കുന്നത് അവന്റെ പ്രവര്‍ത്തിയില്‍ ആണ്.അതും നീതി പീഠത്തില്‍ ഇരിക്കുന്നവരുടെ ആകുമ്പോള്‍ വിശ്വാസ്യത അനിവാരമാണ്.അതും നഷ്ടപ്പെട്ടാല്‍ ഈ ലോകം എവിടെ ചെന്നെത്തും എന്ന് പറയാന്‍ കഴിയില്ല.













2 comments:

മാനവധ്വനി said...

പല വിധികളും വരുമ്പോൾ തോന്നുന്നത് വിധിക്കുന്നവർ ജഡ്ജിമാരായി ഇരിക്കാൻ അർഹരാണോ എന്നതാണ്… ഇവർ നിയമത്തെ യഥാർത്ഥത്തിൽ പഠിക്കാത്തതാണോ?.. അതോ നീതി ബോധം ഇല്ലാത്തതാണോ?.. അല്ലെങ്കിൽ വ്യാജ സർട്ടിഫിക്കേറ്റ് വാങ്ങി പണി ചെയ്യുന്നവരാണോ എന്ന് സംശയം ജനിപ്പിക്കും… ഏതെങ്കിലും ഒരു ഗ്രാമത്തിലെ തീരെ അക്ഷരാഭ്യാസമില്ലാത്ത സാധാരണക്കാരനായ ഒരാളുടെ ബുദ്ധിയോ നീതി ബോധമോ പലരും വിധി പ്രസ്ഥാവിക്കുമ്പോൾ കാട്ടുന്നില്ല.. അതിനു കാരണം അവർ അതി സമർത്ഥരായതു കൊണ്ടാണ് എന്നു തന്നെയാണ്..പണം വാങ്ങി മിടുക്ക് കാട്ടുന്നവർ..അവർ നീതിയേക്കാൾ വില കല്പിക്കുന്നത് പണത്തെയാണ്..
ആശംസകൾ

K@nn(())raan*خلي ولي said...

നീതിയില്ലാത്ത നീതിയും നിയമവും!